കേരള മെട്രോ ഡേ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയും കൊച്ചി വാട്ടർ മെട്രോയും ചേർന്ന് സംഘടിപ്പിച്ച 'വരയും വർത്തമാനവും' പരിപാടി യാത്രക്കാർക്ക് വേറിട്ട അനുഭവമായി. രാജ്യത്തെ പ്രമുഖ കാർട്ടൂണിസ്റ്റുകൾ യാത്രക്കാർക്കൊപ്പം സഞ്ചരിച്ച് അവരുടെ തത്സമയ കാരിക്കേച്ചറുകൾ വരച്ചുനൽകിയതോടെ മെട്രോയും വാട്ടർ മെട്രോയും ചിരിയും ചിന്തയും നിറഞ്ഞ സഞ്ചരിക്കുന്ന കലാഗാലറികളായി മാറി.പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ഇ. ......
കേരള ബജറ്റിലൂടെ സംസ്ഥാനത്തെ മെട്രോ ശൃംഖലയുടെ വികസനത്തിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും പിന്തുണയും വ്യക്തമാക്കിയതിൽ മുഖ്യമന്ത്രി വി ഡി സതീശനും കേരള സർക്കാരിനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നന്ദി രേഖപ്പെടുത്തി.കൊച്ചി മെട്രോ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്ക് മെട്രോ പദ്ധതികൾ നടപ്പാക്കുന്നതിനും തുടർ വിപുലീകരണങ്ങൾക്കായുള്ള വിശദമായ പദ്ധതി റിപ്പോർട്ടുകൾ (ഡി.പി.ആർ.) തയ്യാറാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർദിഷ്ട മെട്രോ പദ്ധതികളുമായി ബന്ധപ്പെട്ട പഠനങ്ങൾ പുരോഗമിക്കുന്നതായും ഇതിനായി 20 കോടി രൂപ വകയിരുത്തിയതായും ബജറ്റ് രേഖയിൽ പരാമർശിച്ചിട്ടുണ്ട്.സുസ്ഥിര നഗര ഗതാഗത വികസനത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണവും ആധുനിക പൊതുഗതാഗത സംവിധാനങ്ങളോടുള്ള അചഞ്ചലമായ പിന്തുണയുമാണ് ഈ പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് കെഎംആർഎൽ വ്യക്തമാക്കി. ......
ഓരോ എഴുത്തും ഓരോ ജീവിതങ്ങളാണെന്നും ലോകത്തെയും ജീവിതത്തെയും ശരിയായി മനസ്സിലാക്കാൻ വായന ശീലമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.......
ദോഹ: സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ സംഘടിപ്പിച്ച 'ഗവൺമെന്റ് സർവീസസ് റീഡിസൈൻ ചലഞ്ച് 2026'-ന്റെ രണ്ടാം പതിപ്പിൽ ജനറൽ ടാക്സ് അതോറിറ്റിക്ക് ഒന്നാം സ്ഥാനം. അതോറിറ്റിയുടെ 'എക്സൈസ് ടാക്സ് പ്രൊഡക്റ്റ് രജിസ്ട്രേഷൻ' (Excise Tax Product Registration) സേവനത്തിനാണ് ഈ ആദരവ് ലഭിച്ചത്. ......
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തുടക്കമിട്ട സ്വപ്ന പദ്ധതിയായ പത്രപ്രവർത്തക ക്ഷേമ പദ്ധതി അടക്കം ക്ഷേമ പരിപാടികൾക്ക് ബജറ്റിൽ പിന്തുണയും സഹകരണവും ഉറപ്പ് നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം ശ്ലാഘനീയമാണ്. ......
ദോഹ: ലോകത്തിലെ ഏറ്റവുംവലിയ കായികമാമാങ്കങ്ങളിലൊന്നായ വാൻഡാ ഡയമണ്ട് ലീഗ് 2026-ന്റെ ദോഹ മീറ്റിന്റെ മുഖ്യ സ്പോൺസറായി (Title Sponsor) പ്രമുഖ ഖത്തരി കമ്പനിയായ 'മസ്റത്തി'യെ (Mazzraty) പ്രഖ്യാപിച്ചു. വെസ്റ്റ് ബേയിലെ പുൾമാൻ ഹോട്ടലിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഖത്തർ അത്ലറ്റിക്സ് ഫെഡറേഷൻ (QAF) ഭാരവാഹികളാണ് സ്പോൺസർഷിപ്പ് കരാർ ഒപ്പിട്ടത്.
'മസ്റത്തി ദോഹ മീറ്റ്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ കായികമേള 2026 വാൻഡാ ഡയമണ്ട് ലീഗ് സീസണിലെ ഏഴാമത്തെ സ്റ്റോപ്പാണ്. ......
കോട്ടയം : സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസവും കേരളത്തിന്റെ പ്രതീക്ഷകൾക്ക് ഇന്ധനം പകരുന്നതുമാണ് ശ്രീ.വി.ഡി.സതീശൻ അവതരിപ്പിച്ച ബജറ്റെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. യുവജനങ്ങൾക്ക് നാട്ടിൽ മികച്ച വിദ്യാഭ്യാസത്തിനും, തൊഴിലിനും അവസരമൊരുക്കുമെന്ന പ്രഖ്യാപനം വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് ഭാവിയിൽ ഉത്തരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ......

ദോഹ: ഭക്ഷ്യസുരക്ഷ എന്നത് ദേശീയ സുരക്ഷയുടെയും സാമ്പത്തിക സ്ഥിരതയുടെയും അടിസ്ഥാന തൂണാണെന്ന് ഖത്തർ നഗരസഭ കാര്യ മന്ത്രി (Minister of Municipality) ഹിസ് എക്സലൻസി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അതീറ പ്രസ്താവിച്ചു. വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ സുസ്ഥിര ഭക്ഷ്യസംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വിപുലമാക്കണമെന്നും, ആധുനിക കാർഷിക സാങ്കേതികവിദ്യകളിലും ഇന്നൊവേഷനുകളിലും നിക്ഷേപം ഇറക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വ്യാഴാഴ്ച വീഡിയോ കോൺഫറൻസ് വഴി നടന്ന 'അറബ് ഓർഗനൈസേഷൻ ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ്' ജനറൽ അസംബ്ലിയുടെ 39-ാമത് സമ്മേളനത്തിൽ ഖത്തരി പ്രതിനിധി സംഘത്തെ നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുസ്ഥിരമായ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് അനുഭവസമ്പത്ത് പങ്കുവെക്കാനും ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സംയുക്ത അറബ് നീക്കങ്ങൾക്ക് ഖത്തറിന്റെ പൂർണ്ണ പിന്തുണ മന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.സംഘടനയുടെ മുൻ സെഷനിലെ അധ്യക്ഷ പദവിയിലൂടെ മികച്ച സംഭാവനകൾ നൽകിയ സൗദി അറേബ്യയ്ക്കും അവിടുത്തെ പരിസ്ഥിതി, ജലം, കാർഷിക മന്ത്രി എൻജിനീയർ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽ ഫദ്ലിക്കും ഖത്തറിന്റെ നന്ദിയും അഭിനന്ദനവും മന്ത്രി അറിയിച്ചു.ജനറൽ അസംബ്ലിയുടെ പുതിയ അധ്യക്ഷ പദവി ഏറ്റെടുത്ത കുവൈത്തിന് സമ്മേളനത്തിൽ മന്ത്രി ആശംസകൾ നേർന്നു. ......
ബെയ്റൂട്ട്: ലബനനിലെ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന പലായനം ചെയ്യപ്പെട്ട ജനങ്ങളുടെ മാനുഷിക സാഹചര്യങ്ങളും അടിയന്തര ആവശ്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി ഖത്തർ, യുണൈറ്റഡ് കിംഗ്ഡം (യുകെ), ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ മന്ത്രിമാരടങ്ങുന്ന സംയുക്ത പ്രതിനിധി സംഘം ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ സന്ദർശനം നടത്തി. വ്യാഴാഴ്ചയായിരുന്നു വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള അഭയകേന്ദ്രങ്ങളിൽ മന്ത്രിമാർ സന്ദർശനം നടത്തിയത്.
ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. ......