ദോഹ: ഓണാട്ടുകര പ്രവാസി അസോസിയേഷൻ ഖത്തർ (ഒ.പി.എ.ക്യു) സംഘടിപ്പിച്ച വായനാദിനാചരണവും കവിതാ പാരായണ, ചെറുകഥ രചന മത്സരങ്ങളും വിപുലമായ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
ഐ.സി.സി ഡൽഹി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർത്ഥികൾ പങ്കെടുത്തു.
വായനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരും ആവേശപൂർവം പങ്കാളികളായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന ചെറുകഥ രചന മത്സരവും ജൂനിയർ വിഭാഗത്തിനായി നടത്തിയ കവിതാ പാരായണ മത്സരവും മികച്ച പ്രതികരണമാണ് നേടിയത്.
OPAQ ജനറൽ സെക്രട്ടറി ഷജീന നൗഷാദ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ......
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ ശക്തമായ വിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്.......
കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെ, യുഎസ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതിയുള്ള ഉല്‍പ്പന്നങ്ങള്‍
കൊച്ചി: തൊടുപുഴ ആസ്ഥാനമായ വിഷ്ണു നമ്പൂതിരി ഗ്രൂപ്പിന്റെ ഫ്രോസണ്‍ ഫുഡ് ഉല്‍പ്പന്നങ്ങള്‍ വിഷ്ണു ഭവന് ബ്രാന്‍ഡില്‍ കേരളത്തിലും വിപണിയിലെത്തി. ബ്രാഹ്മിന്‍സ് ബ്രാന്‍ഡിന്റെ സ്ഥാപക പ്രൊമോട്ടര്‍മാരായിരുന്ന ഗ്രൂപ്പ് കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെ, യുഎസ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്തിരുന്ന ഉല്‍പ്പന്നനിരയാണ് ഇതോടെ ആഭ്യന്തര വിപണിയിലും എത്തിയിരിക്കുന്നതെന്ന് വിഷ്ണു ഭവന് ഫ്രോസണ്‍ ഫുഡ്സ് മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു. ......
ദോഹ: ന്യൂ ഗുഡ്വിൽ കാർഗോയും റോക്കാ പവർ ജിം (മെൻസ് & ലേഡീസ് സെക്ഷൻ) സംയുക്തമായി റേഡിയോ സുനോയും റേഡിയോ ഒലീവും സഹകരിച്ച് സംഘടിപ്പിച്ച "ഹാപ്പിനസ് ലോഞ്ച്" പരിപാടി റോക്കാ പവർ ജിംഇൽ ആവേശകരമായി നടന്നു.
ജീവനക്കാർക്കും അംഗങ്ങൾക്കും ഒരുപോലെ സന്തോഷവും ഉത്സാഹവും പകരുന്ന രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിനോദ ഗെയിമുകൾ, യോഗ പരിശീലനം, ഫിറ്റ്നസ് ആക്റ്റിവിറ്റികൾ, ടീം ഇന്ററാക്ഷനുകൾ എന്നിവ അരങ്ങേറി. പങ്കെടുത്ത എല്ലാവർക്കും പുതുമയാർന്ന അനുഭവമാണ് പരിപാടി സമ്മാനിച്ചത്.
ലോക യോഗ ദിനം, പിതൃദിനം, എന്നീ പ്രത്യേക ദിനങ്ങളോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത് എന്നത് ചടങ്ങിന് കൂടുതൽ പ്രാധാന്യം നൽകി.
പരിപാടിയുടെ വിജയത്തിനായി മികച്ച ഏകോപനവും നേതൃത്വവും നൽകിയ റേഡിയോ സുനോയുടെ ശ്രീ. ......

ദോഹ: കുടുംബജീവിതത്തിലെ സ്നേഹവും പരസ്പര ധാരണയും മൂല്യബോധവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ സംഘടിപ്പിച്ച ‘SOUL – A Program for Happier Homes’ കുടുംബസംഗമം ദോഹയിലെ QIIC ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.കുടുംബബന്ധങ്ങളുടെ സൗന്ദര്യവും വെല്ലുവിളികളും സമകാലിക സമൂഹത്തിൽ കുടുംബത്തിന്റെ പങ്കും വിഷയമാക്കി പരിശീലകനും കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റുമായ അക്ബർ അലി അറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
ഒരു വീടിനെ മനോഹരമാക്കുന്നത് അതിന്റെ സൗകര്യങ്ങളല്ല; പരസ്പരം കേൾക്കാനും മനസ്സിലാക്കാനും തയ്യാറുള്ള ഹൃദയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.കുടുംബബന്ധങ്ങളിൽ ആശയവിനിമയത്തിനും വിശ്വാസത്തിനും ബഹുമാനത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ ആമുഖ പ്രഭാഷണം നിർവഹിച്ച ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ സി.ഇ.ഒ സഫീറുസ്സലാം കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണെന്നും ശക്തമായ കുടുംബബന്ധങ്ങൾ സമൂഹനിർമാണത്തിന് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.
പരിപാടിയോടനുബന്ധിച്ച് ഫോക്കസ് ലേഡീസ് വിഭാഗത്തിന്റെ പത്താം വാർഷികാഘോഷ പ്രഖ്യാപനവും പ്രത്യേക ലോഗോ പ്രകാശനവും നടന്നു. വനിതാ ശാക്തീകരണത്തിനും കുടുംബകേന്ദ്രിത പ്രവർത്തനങ്ങൾക്കും കഴിഞ്ഞ ഒരു ദശാബ്ദമായി നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങ്.
നിരവധി കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ സംവാദങ്ങളും അനുഭവപങ്കുവെക്കലുകളും നടന്നു. ......
താരസംഘടനയായ ‘അമ്മ’യിൽ ഉണ്ടായ കൂട്ടരാജിയുടെയും ആഭ്യന്തര വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ നടി ലക്ഷ്മിപ്രിയക്കെതിരെ വിമർശനവുമായി നടി ഉഷ ഹസീന. സംഘടനയ്ക്കുള്ളിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കാൻ ലക്ഷ്മിപ്രിയ ശ്രമിച്ചുവെന്നാണ് ഉഷയുടെ ആരോപണം. ......
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. ലേബർ പാർട്ടിക്കുള്ളിൽ മാസങ്ങളായി ശക്തിപ്രാപിച്ചിരുന്ന നേതൃത്വവിരുദ്ധ വികാരവും സമീപകാല തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുമാണ് ഒടുവിൽ സ്റ്റാമറുടെ രാജിയിലേക്ക് നയിച്ചത്. ......
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച 'അമ്മ' മുൻ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് അവർ വ്യക്തമാക്കി.
കഴിഞ്ഞദിവസം നടന്ന 'അമ്മ' ജനറൽ ബോഡി യോഗത്തിൽ വലിയ പൊട്ടിത്തെറിയാണുണ്ടായത്. ......
കൊച്ചി: സ്ത്രീകൾക്കായി സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും, ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതാവകാശത്തെ ലംഘിക്കുന്നതാണെന്നും ഹർജിയിൽ വാദിച്ചിരുന്നു. ......
ദോഹ/ലുസേൺ : അന്താരാഷ്ട്രതലത്തിൽ ഏറെ ഉറ്റുനോക്കപ്പെടുന്ന യു.എസ് - ഇറാൻ ഉന്നതതല ചർച്ചകളുടെ ആദ്യഘട്ടത്തിന് സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ (ലേക്ക് ലൂസേൺ ഉച്ചകോടി) വിജയകരമായ തുടക്കം. മധ്യസ്ഥരാജ്യങ്ങളായ ഖത്തർ, പാകിസ്താൻ എന്നിവയുടെ പങ്കാളിത്തത്തോടെ നടന്ന ചർച്ചകൾ പോസിറ്റീവും ആശാവഹവുമായ അന്തരീക്ഷത്തിലാണ് സമാപിച്ചതെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ......