ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശംവെച്ചെന്ന പരാതിയിൽ നടൻ പ്രകാശാ രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ സമൻസ് അയച്ചിട്ടും അത് സ്വീകരിക്കാതിരുന്നതിനെ തുടർന്നാണ് കോടതിയുടെ നടപടി.
ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡികളുണ്ടെന്നാണ് പരാതി. ......
തിരുവനന്തപുരം: പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതോടെ തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് സമുച്ചയം അഭൂതപൂർവ്വമായ ജനത്തിരക്കിൽ. ......
ഫിലാഡൽഫിയ: വീണ്ടും ഒരിക്കൽ കൂടി ഫ്രാൻസിന്റെ വിജയശില്പിയായി മാറിയത് കിലിയൻ എംബാപ്പെ. സൂപ്പർതാരത്തിന്റെ ഇരട്ടഗോളുകളുടെ മികവിൽ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ എംബാപ്പെയുടെ ഇടങ്കാലിൽ നിന്നുയർന്ന അതിവേഗ ഷോട്ട് വലയിൽ പതിച്ചതോടെയാണ് ഫ്രാൻസ് ലീഡെടുത്തത്. ......
ഇസ്ലാമാബാദ്: ബലൂച് മനുഷ്യാവകാശ പ്രവർത്തകയും ‘ബലൂചിസ്ഥാന്റെ സിംഹിണി’ എന്നറിയപ്പെടുന്ന മഹ്റംഗ് ബലൂചയ്ക്കും സിബ്ഗത്തുള്ള ഷായ്ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി. ബലൂച് യക്ജെഹ്തി കമ്മിറ്റി നേതാക്കളായ ഇരുവരും 2024-ൽ ഗ്വാദറിൽ നടന്ന പ്രതിഷേധ റാലിക്കിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷിക്കപ്പെട്ടത്.
ക്വറ്റയിലെ ഭീകരവിരുദ്ധ കോടതി–1 ലെ ജഡ്ജിയായ മുഹമ്മദ് അലി മൊബീൻ ആണ് വിധി പ്രഖ്യാപിച്ചത്. ......
ഡാലസ്: ലോകകപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയുടെ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ജെയിൽ നടന്ന നിർണായക പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ അർജന്റീന നോക്കൗട്ട് ഘട്ടത്തിലേക്കുള്ള യോഗ്യത ഉറപ്പിച്ചു. ......
ദോഹ:വായനയുടെ വസന്തം വിരിച്ച് ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി (ഫ്രൻ്റ്സ് കൾച്ചറൽ സെന്റർ) ലൈബ്രറി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിലെ സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി ഹസൻ അലി അൽ ഖയ്യാത്ത് ഉദ്ഘാടനം ചെയ്തു.
ന്യൂ സലാത്തയിലെ എഫ്.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിച്ച അദ്ദേഹം, വായനയും അറിവും സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും ലൈബ്രറികൾ വിജ്ഞാന കൈമാറ്റത്തിന്റെയും സാംസ്കാരിക വളർച്ചയുടെയും പ്രധാന കേന്ദ്രങ്ങളാണെന്നും പറഞ്ഞു. പുതിയ തലമുറയിൽ വായനാശീലം വളർത്തുന്നതിനും അറിവിനോടുള്ള ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇത്തരം സംരംഭങ്ങൾ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ അൽത്താഫ് ഖിറാഅത്ത് നിർവഹിച്ചു. ......
ദോഹ: ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് ഖത്തർ (GRCC) സംഘടിപ്പിച്ച ഈദ് ഗാല നൈറ്റ് കലാവിരുന്നായി മാറി. പുതിയ ലോഗോയുടെ അവതരണത്തിനും സംഘടനയുടെ ഭാവി കാഴ്ചപ്പാടിനും നിറം പകരുന്ന ചടങ്ങിൽ സംഗീതം, നൃത്തം, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.
പാരഡൈസ് ദോഹയിൽ നടന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികൾക്കൊപ്പം ഗ്ലോബൽ റൺവേ ഫാഷൻ ഡിസൈനർ ഷോയും ശ്രദ്ധേയമായി. ......
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളെ വീണ്ടും മാറ്റിമറിച്ച് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിൽ നിന്ന് ആറു ലോക്സഭാ എംപിമാർ ഏകനാഥ് ഷിന്ദേയുടെ ശിവസേനയിൽ ചേർന്നു.ഓംരാജെ നിംബാൽക്കർ, സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടിക്കർ, ഭാവുസാഹേബ് വക്ചൗർ എന്നിവരാണ് ഉദ്ധവ് പക്ഷം വിട്ട് ഷിന്ദേ ക്യാമ്പിലെത്തിയ എംപിമാർ. മുംബൈയിൽ നടന്ന ചടങ്ങിൽ ഇവരെ ഷിന്ദേ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ......
ചെങ്ങനൂർ: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിന്റെ ഭാഗമായി 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു.
ചെങ്ങന്നൂർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച പ്രചാരണ യാത്രയ്ക്ക് പൊതുജനങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ, യാത്രക്കാർ എന്നിവർ മികച്ച പിന്തുണ നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ അതിന്റെ പിടിയിൽ നിന്ന് രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ട് സബ് ഇൻസ്പെക്ടർ സാലിഹ് ബഷീർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ......