ദോഹ: ലെബനനിലും മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (MENA) മേഖലയിലുമുള്ള 15,000-ത്തിലധികം വരുന്ന അഭയാർത്ഥികളെയും ആഭ്യന്തരമായി പലായനം ചെയ്യേണ്ടിവന്ന ദുർബലരായ ജനങ്ങളെയും സഹായിക്കുന്നതിനായി ഖത്തർ ചാരിറ്റിയും ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയും രണ്ട് പുതിയ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.
ദോഹയിൽ നടന്ന ചടങ്ങിൽ യു.എൻ.എച്ച്.സി.ആർ ഖത്തർ പ്രതിനിധി അഹമ്മദ് മൊഹ്സിൻ, ഖത്തർ ചാരിറ്റി പ്രോഗ്രാംസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി സി.ഇ.ഒ നവാഫ് അബ്ദുള്ള അൽ ഹമ്മാദി എന്നിവർ കരാറുകളിൽ ഒപ്പുവെച്ചു. 2024-ൽ ഇരുപക്ഷവും ഒപ്പുവെച്ച താൽപ്പര്യപത്രത്തിന്റെ (Letter of Intent) തുടർച്ചയായാണ് ഈ പുതിയ നീക്കം. ......
ബംഗളുരു: കർണാടകത്തിലെ കോൺഗ്രസ്സിൽ ഒരു പുതിയ നേതൃത്വത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കളിൽ ഒരാളായ ബി കെ ഹരിപ്രസാദ് സംസ്ഥാന അധ്യക്ഷനായതോടെയാണ് കോൺഗ്രസ്സ് നേതൃത്വത്തിൽ മാറ്റം വരുന്നത്. ......
ദോഹ: മേഖലയിലെ സംഘർഷത്തെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതുമൂലം ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വലിയ പ്രതിസന്ധി നേരിടുന്നതായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പ്രസ്താവിച്ചു. കടൽമാർഗ്ഗമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് ഇരുരാജ്യങ്ങൾക്കുമിടയിലെ ഇറക്കുമതി-കയറ്റുമതി മേഖലകളെ ഒരുപോലെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെത്തന്നെ ബാധിക്കുന്ന രീതിയിലാണ് നിലവിലെ പ്രതിസന്ധി. ......
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനവും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും സംബന്ധിച്ച നിയമസഭാ ചർച്ചയിൽ ആരോഗ്യമന്ത്രി കെ മുരളീധരനും പ്രതിപക്ഷ എംഎൽഎ പി എ മുഹമ്മദ് റിയാസും തമ്മിൽ രൂക്ഷമായ വാക്പോര്. ആരോഗ്യവകുപ്പിൽ ഗുരുതര കെടുകാര്യസ്ഥതയുണ്ടെന്നായിരുന്നു റിയാസിന്റെ ആരോപണം. ......
കൊച്ചി: സംസ്ഥാനത്തെ വിവിധ കോളേജുകളിലെ 54 ക്യാമ്പസ് ലീഡർമാരെ ആദരിച്ച്, ടിങ്കർഹബ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗ്രാജുവേഷൻ ഡേ കാക്കനാട് മരിയ കൺവെൻഷൻ സെന്ററിൽ നടന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ടെക് ഇന്നോവേഷൻ രംഗത്തേക്ക് കടന്നുവരാൻ സംസ്ഥാനത്തെ 19,000-ത്തിലധികം വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച പ്രവർത്തനങ്ങളും നേതൃപാടവവും പരിഗണിച്ചായിരുന്നു ആദരം. ......
ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ (Barzan local gas supply facility) സ്ഫോടനവും തീപിടിത്തവുമുണ്ടായതായി ഖത്തർഎനർജി സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
പ്ലാന്റിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന ഘട്ടത്തിലാണ് (Start-up of operations) അപകടത്തിന് കാരണമായ സ്ഫോടനം ഉണ്ടായത്. ......
കോട്ടയം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണ്. ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. ......
വാൻകൂവർ: ഫിഫ ലോകകപ്പിൽ ചരിത്രം കുറിച്ച് ഈജിപ്ത്. ജി ഗ്രൂപ്പിൽ ന്യൂസീലൻഡിനെ 3-1ന് കീഴടക്കി ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കി.......
വിദ്യാഭ്യാസ-സാംസ്കാരിക വ്യക്തിത്വങ്ങൾ യോഗം ചേർന്നു
പിഎം ശ്രീയ്ക്കും എൻ.ഇ.പി.യ്ക്കും എതിരെ പ്രക്ഷോഭം ശക്തമാക്കും
കൊച്ചി : സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങൾ ഇല്ലാതാക്കുന്ന എൻ.ഇ.പി.യിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ പിഎം ശ്രീയിൽ നിന്ന് പിന്മാറാനുള്ള രാഷ്ട്രീയ തീരുമാനം യു.ഡി.എഫ്. സർക്കാർ എടുക്കണം. ......