ന്യൂഡൽഹി: നിയമരംഗത്ത് സ്ത്രീകൾ മികച്ച വിജയം നേടുന്നുണ്ടെങ്കിലും ഉന്നത നീതിന്യായ സ്ഥാനങ്ങളിലേക്കെത്തുമ്പോൾ പ്രാതിനിധ്യം കുറയുന്നതായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. സുപ്രീംകോടതി കൊളീജിയം ഇപ്പോഴും പുരുഷാധിപത്യമുള്ള സംവിധാനമായി തുടരുകയാണെന്നും, നടപടിക്രമങ്ങളിൽ ക്ഷണിതാവായി ഒരു വനിതാ ജഡ്ജിയെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഘാലയയിലെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പന്ത്രണ്ടാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസം (65%), മേഘാലയ, രാജസ്ഥാൻ, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രേഡ് മൂന്ന് ജുഡീഷ്യൽ സർവീസിലേക്ക് സ്ത്രീകൾ 50 ശതമാനത്തിലധികം കടന്നുവരുന്നുണ്ട്. ......
ന്യൂഡൽഹി: ലോകായുക്ത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടിയെടുക്കാൻ സംഘം പ്രവർത്തിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ ശ്രീനാഥ് ജോഷി മഹാദേവിന് അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. അഴിമതി തടയേണ്ട സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ അഴിമതിയിൽ പങ്കാളിയായെന്ന ആരോപണം ഗൗരവത്തോടെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.
കർണാടക ലോകായുക്ത പൊലീസ് നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാറും സഞ്ജീവ് സച്ദേവയും അടങ്ങിയ ബെഞ്ചിന്റെ നടപടി. ......
ന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷ നിരസിക്കുന്നതിനൊപ്പംപ്രതികൾക്ക് നിശ്ചിത വ്യവസ്ഥകളോടെ സാധാരണ ജാമ്യം അനുവദിക്കാൻ വിചാരണക്കോടതിയോട് ഹൈക്കോടതിക്ക് നിർദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം നിർദേശങ്ങൾ ജാമ്യാപേക്ഷയുടെ ഗുണദോഷങ്ങൾ സ്വതന്ത്രമായി പരിശോധിച്ച് തീരുമാനമെടുക്കാനുള്ള വിചാരണക്കോടതിയുടെ വിവേചനാധികാരം ഇല്ലാതാക്കുമെന്ന് കോടതി വ്യക്തമാക്കി.
കൊലക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഒഡിഷ ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരൻ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി, വിചാരണക്കോടതിയിൽ സാധാരണ ജാമ്യാപേക്ഷ നൽകാൻ അവരോട് നിർദേശിച്ചിരുന്നു. ......
തിരുവനന്തപുരം: ഭാഷാ അടിസ്ഥാനത്തിൽ ഐക്യകേരളം പിറവിയെടുത്തിട്ട് 70 വർഷം തികയുന്ന ഈ ചരിത്രനിമിഷത്തിൽ, ദൈവത്തിന്റെ സ്വന്തം നാടിന്റെ പച്ചപ്പും പ്രകൃതിസൗന്ദര്യവും ലോകത്തിന് മുന്നിൽ വീണ്ടും അടയാളപ്പെടുത്തിക്കൊണ്ട് "എന്റെ കേരളം എത്ര സുന്ദരം" എന്ന ആശയം മുൻനിർത്തി പുതിയ ക്യാമ്പയിന് തുടക്കമായി.
1956 നവംബർ 1-നാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ സംയോജിപ്പിച്ച് ഇന്നത്തെ കേരള സംസ്ഥാനം രൂപീകൃതമായത്. അടിയുറച്ച ഭാഷാസ്നേഹത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഏഴു ദശറ്റാണ്ടുകൾ പിന്നിടുന്ന ഈ വേളയിൽ, നമ്മുടെ നാടിന്റെ തനിമയും ഹരിതഭംഗിയും വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത സാംസ്കാരിക-ടൂറിസം വകുപ്പ് ഓർമ്മിപ്പിച്ചു. ......
ന്യൂഡൽഹി: നായർ സമുദായത്തിൽപ്പെട്ടയാളായതിനാൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നില്ലെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. താൻ പറഞ്ഞത് വസ്തുതയാണെന്നും അതിൽനിന്ന് പിന്നോട്ടുപോകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ......
ദോഹ:വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 1 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക കാമ്പെയ്നുമായി അൽ മീര കൺസ്യൂമർ ഗുഡ്സ് കമ്പനി രംഗത്ത്. ഉപഭോക്താക്കളുടെ നിരന്തരമായ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി സൂചകമായാണ് ഒരു മാസം നീളുന്ന പ്രത്യേക സമ്മാനങ്ങളും ഓഫറുകളും അൽ മീര പ്രഖ്യാപിച്ചിരിക്കുന്നത്.
'വഫ മില്യണയേഴ്സ്' പ്രത്യേക നറുക്കെടുപ്പ്:
ആഘോഷങ്ങളുടെ ഭാഗമായി '10 വഫ മില്യണയേഴ്സ്' (10 wafa millionaires) പ്രത്യേക നറുക്കെടുപ്പ് സംഘടിപ്പിക്കുന്നുണ്ട്. ......
തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ അർഹനായി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം അദ്ദേഹത്തിന് നൽകുന്നതെന്ന് സാംസ്കാരികമന്ത്രി പി.സി. ......
ദോഹ: ദോഹയിൽ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി ഖുർആൻ മത്സരത്തിന്റെ 32-ാമത് എഡിഷനിലെ 'ഖുർആൻ വിഭാഗം' (ഫിയാത്തുൽ ഖുർആനിൽ കരീം) മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള വഖഫ്, ഇസ്ലാമിക കാര്യ വകുപ്പിന്റെ വനിതാ മതകാര്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വനിതകൾക്കായുള്ള പരീക്ഷകൾ നടക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി ആകെ 1,073 സ്വദേശി വനിതകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ......
കൊച്ചി: ഉത്സവവിപണി സജീവമാകുന്നതിനിടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർത്തി. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 12.50 രൂപയാണ് വർധിപ്പിച്ചത്. ......
ജ്യോതിഷപ്രകാരം ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്ന രാജയോഗങ്ങളിലൊന്നാണ് ഗജകേസരി യോഗം. വ്യാഴവും ചന്ദ്രനും ഒരേ രാശിയിൽ സംഗമിക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. ......