ദോഹ:വായനയുടെ വസന്തം വിരിച്ച് ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി (ഫ്രൻ്റ്സ് കൾച്ചറൽ സെന്റർ) ലൈബ്രറി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിലെ സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി ഹസൻ അലി അൽ ഖയ്യാത്ത് ഉദ്ഘാടനം ചെയ്തു.
ന്യൂ സലാത്തയിലെ എഫ്.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിച്ച അദ്ദേഹം, വായനയും അറിവും സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും ലൈബ്രറികൾ വിജ്ഞാന കൈമാറ്റത്തിന്റെയും സാംസ്കാരിക വളർച്ചയുടെയും പ്രധാന കേന്ദ്രങ്ങളാണെന്നും പറഞ്ഞു. പുതിയ തലമുറയിൽ വായനാശീലം വളർത്തുന്നതിനും അറിവിനോടുള്ള ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇത്തരം സംരംഭങ്ങൾ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ അൽത്താഫ് ഖിറാഅത്ത് നിർവഹിച്ചു. ......
ദോഹ: ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് ഖത്തർ (GRCC) സംഘടിപ്പിച്ച ഈദ് ഗാല നൈറ്റ് കലാവിരുന്നായി മാറി. പുതിയ ലോഗോയുടെ അവതരണത്തിനും സംഘടനയുടെ ഭാവി കാഴ്ചപ്പാടിനും നിറം പകരുന്ന ചടങ്ങിൽ സംഗീതം, നൃത്തം, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.
പാരഡൈസ് ദോഹയിൽ നടന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികൾക്കൊപ്പം ഗ്ലോബൽ റൺവേ ഫാഷൻ ഡിസൈനർ ഷോയും ശ്രദ്ധേയമായി. ......
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളെ വീണ്ടും മാറ്റിമറിച്ച് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിൽ നിന്ന് ആറു ലോക്സഭാ എംപിമാർ ഏകനാഥ് ഷിന്ദേയുടെ ശിവസേനയിൽ ചേർന്നു.ഓംരാജെ നിംബാൽക്കർ, സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടിക്കർ, ഭാവുസാഹേബ് വക്ചൗർ എന്നിവരാണ് ഉദ്ധവ് പക്ഷം വിട്ട് ഷിന്ദേ ക്യാമ്പിലെത്തിയ എംപിമാർ. മുംബൈയിൽ നടന്ന ചടങ്ങിൽ ഇവരെ ഷിന്ദേ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ......
ചെങ്ങനൂർ: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിന്റെ ഭാഗമായി 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു.
ചെങ്ങന്നൂർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച പ്രചാരണ യാത്രയ്ക്ക് പൊതുജനങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ, യാത്രക്കാർ എന്നിവർ മികച്ച പിന്തുണ നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ അതിന്റെ പിടിയിൽ നിന്ന് രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ട് സബ് ഇൻസ്പെക്ടർ സാലിഹ് ബഷീർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ......
ചെങ്ങന്നൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ ശ്രീ നാരായണ കോളേജിൽ വിപുലമായ യോഗ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ജില്ലാ യോഗ സെക്രട്ടറി
ജയ ജെ നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം വായനദിനത്തിൽ ഉമയാറ്റുകര എം.ടി.എൽ.പി സ്കൂളിൽ വായനദിന പരിപാടി സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ എച്ച്.റീന ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളുടെ 2026-27 പ്രവർത്തന വർഷത്തിലെ ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം ചെങ്ങന്നൂർ സെൻറ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിൽ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നടത്തി.
നേതൃസംഗമം യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡണ്ട് റവ ഫാ
എൽവിൻ തോമസ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡണ്ട് റവ ഫാ ജെയിൻ സി. മാത്യു
ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറിയും
തിരുവല്ല തഹസിൽദാരുമായ ജോബിൻ കെ. ......
ഇടയാറൻമുള: പട്ടത്വ സുവർണ ജൂബിലിയിലേക്ക് പ്രവേശിച്ച റവ. ജോർജ് കെ ജോൺ കൊളഞ്ഞിക്കൊമ്പിലി നെ ളാക സെന്തോം മാർത്തോമ്മാ ഇടവക ആദരിച്ചു. ബ്രദർ.......
എറണാകുളം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ നിർണായകമായ തമ്മനം–പുല്ലേപ്പടി റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.
എം.ജി. ......