പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മുന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിനൊപ്പം ബദല്‍ ആശയങ്ങള്‍ ജനങ്ങളുമായി പങ്കുവച്ചാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. കേരളം തകര്‍ച്ചിയിലേക്ക് പോകുകയാണെന്നാണ് ഞങ്ങള്‍ ജനങ്ങളോട് പറഞ്ഞത്. ......
ദോഹ:ആഗോള ബ്രാൻഡുകളുടെ വിസ്മയ ലോകത്തുനിന്നും അതിരുകളില്ലാതെ ഷോപ്പിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്കായി ഖത്തർ പോസ്റ്റ് തങ്ങളുടെ ജനപ്രിയ അന്താരാഷ്ട്ര ഷിപ്പിംഗ് സേവനമായ ‘കണക്റ്റഡ്’ (CONNECTED) തികച്ചും അത്യാധുനികമായ മാറ്റങ്ങളോടെ പുനരവതരിപ്പിച്ചു. ഖത്തറിലേക്ക് നേരിട്ട് ഡെലിവറി ഇല്ലാത്ത വിദേശ ഓൺലൈൻ സൈറ്റുകളിൽ നിന്നും ഇനി ഒട്ടും ആശങ്കയില്ലാതെ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട സാധനങ്ങൾ സുരക്ഷിതമായി വീട്ടുപടിക്കൽ എത്തിക്കാം.അമേരിക്ക, ബ്രിട്ടൻ, തുർക്കി, സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപയോഗിക്കാനായി ഒരു പ്രത്യേക വിർച്വൽ വിലാസമാണ് ‘കണക്റ്റഡ്’ ഉപഭോക്താക്കൾക്ക് നൽകുന്നത്. ......
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ ഒരു വിമാനം ലാൻഡിങ് ശ്രമത്തിനിടെ നിയന്ത്രണപാതയിൽ നിന്ന് വ്യതിചലിച്ച് പാക്കിസ്ഥാന്റെ വ്യോമപാതയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22ന് നടന്ന സംഭവത്തിൽ എയർ ഇന്ത്യ ഔദ്യോഗികമായി വിശദീകരണം നൽകി.
AI479 നമ്പർ വിമാനമാണ് അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്രതികൂല സാഹചര്യങ്ങൾ കാരണം ലാൻഡിങ് ഉപേക്ഷിച്ച് വീണ്ടും ഉയർന്നത്. ......
ചെങ്ങന്നൂര്‍: ചെറിയനാട്ട്അഞ്ചോളം വീടുകളിലും, ചായക്കടയിലും കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് ജൂബിലി ഭവനത്തില്‍ ബിജു സെബാസ്റ്റ്യനെയാണ്( 56 )
ചെങ്ങന്നൂര്‍ പോലീസിന്റെ
പ്രത്യേക അന്വേഷണ സംഘം വർക്കലയിൽനിന്ന് പിടികൂടിയത്. ......
എറണാകുളം SRM റോഡിന് സമീപം 270.510 gm Brown sugar മായി 1. മോണോർ ഹുസൈൻ 31/26 , മുല്ലപ്പട്ടി, നാഗോൺ ആസാം. 2. രാംജൻ അലി 21/26 , ഹായ് ബോറഗൺ, നാഗോൺ ,ആസാം. എന്നിവരെ പിടികൂടി.......
മേടം: പ്രവർത്തനങ്ങളിൽ വിജയം കൈവരും. അംഗീകാരവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.......
മയക്കുമരുന്നിന്റെ വിപണത്തിനും ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ട് ന്റെ ഭാഗമായ തൂഫാന് കെയറിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രയില്‍ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൂഫാന് കെയറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ലഹരിക്ക് അടിമപ്പെട്ടുപോയവരെ കുറ്റവാളികളായി കാണാതെ തികഞ്ഞ അനുഭാവത്തോടെയും കരുതലോടെയും നിയമപരമായ സംരക്ഷണം നല്കി അവരെ ചികല്സിച്ചു ഭേദമാക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് പുനരധിവസിപ്പിക്കാനുമുള്ള ബൃഹൃത്തായ പദ്ധതിയാണിത്.
ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. ......
കൊച്ചി : കൃഷി മന്ത്രാലയത്തിന്റെ ഖേത് ബചാവോ അഭിയാൻ പദ്ധതിയുടെ ഭാഗമായി സുസ്ഥിര കൃഷിരീതികൾ, സംയോജിത കീട നിയന്ത്രണം ,സമീകൃത വള പ്രയോഗം, കീടനാശിനികളുടെ സുരക്ഷിത ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് ബോധവത്കരണം നൽകി. കേന്ദ്ര-സംയോജിത കീടനിയന്ത്രണ കേന്ദ്രം,കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ......
കോട്ടയം: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സജീവമായി അണിചേരാൻ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥിപ്രസ്ഥാനം (എംജിഒസിഎസ്എം) കേന്ദ്രസമിതി തീരുമാനിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിന്റെ ഭാഗമായി കേരള സർക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച് വിദ്യാർത്ഥിപ്രസ്ഥാനം പ്രവർത്തകർ 'തുഫാൻ വാരിയേഴ്സ്' ആകാനുള്ള സന്നദ്ധത അറിയിച്ചു. ......