'പി.എം.ശ്രീ പദ്ധതി' പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഇടതുമുന്നണിയുണ്ടാക്കിയ അന്തഃച്ഛിദ്രം ചെറുതല്ല. ഈ പദ്ധതി ഉപാധികളോടെയാണെങ്കിലും നടപ്പാക്കേണ്ടി വരും എന്നുപറഞ്ഞത് യു.ഡി.എഫ് സർക്കാരിനെയും വിവാദത്തിലാഴ്ത്തിയിരിക്കുന്നു. ......
താമരശ്ശേരി: മലയോര മേഖലയിലെ ഒരു സർക്കാർ സ്കൂളിൽ എസ്.എസ്.എൽ.സി. വിദ്യാർഥിയുടെ ബാഗിൽ നടത്തിയ പരിശോധനയിൽ അരലിറ്റർ ചാരായം കണ്ടെത്തി.......
സി.എം.ആർ.എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില്‍ ഹാജരായി.
നേരത്തെ ജൂണ്‍ 29-ന് ഹാജരാകാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, തീരുമാനിച്ചതിലും നേരത്തെയാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.
എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇ.ഡിക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കോടതി ഉത്തരവുണ്ടായിരുന്നിട്ടും ഈ രേഖകള്‍ എസ്.എഫ്.ഐ.ഒയില്‍ നിന്ന് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു.
ഈ പുതിയ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വീണയില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഈ രേഖകള്‍ കേസില്‍ അതീവ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ......
ബംഗളുരു: ആകെയുള്ള എം എൽ എമാരുടെ എണ്ണമനുസരിച്ച് കർണാടകത്തിൽ 34 മന്ത്രിമാരാകാം. എന്നാൽ ഈ മാസം മൂന്നിന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പെടെ പതിനാല് മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളൂ. ......
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപരവും നിർണായകവുമായ സംഭവങ്ങളിലൊന്നായ 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ ഇനി ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കും പഠനവിഷയമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എൻസിഇആർടി തയ്യാറാക്കിയ പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് ഈ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതുവരെ പന്ത്രണ്ടാം ക്ലാസ് പാഠ്യപദ്ധതിയിൽ മാത്രമായിരുന്നു അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിശദമായ പഠനം ഉണ്ടായിരുന്നത്. ......
കോഴിക്കോട് നഗരപരിധിയിൽ നിന്ന് കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തിൽ കാണാതായ 16-കാരിയെ 36 ദിവസങ്ങൾക്ക് ശേഷം കണ്ണൂർ ജില്ലയിലെ കൊളവല്ലൂരിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം വളഞ്ഞെങ്കിലും, ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് അഞ്ചംഗ സംഘം അവിടെ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ......
ദോഹ: ഖത്തറിലെ തൃശ്ശൂരുകാരുടെ ജനപ്രിയ പ്രവാസി കൂട്ടായ്മയായ 'തൃശ്ശൂർ ജില്ലാ സൗഹൃദവേദി' കാൽനൂറ്റാണ്ടിന്റെ സഫലമായ പ്രവാസി സൗഹൃദയാത്ര പൂർത്തിയാക്കി സിൽവർ ജൂബിലി നിറവിലേക്ക്. സംഘടനയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം നാളെ നടക്കുമെന്ന്
ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 5 മണിക്ക് ഭവൻസ് സ്കൂൾ ഓഡിറ്റൊറിയത്തിൽ നടക്കുന്ന പരിപാടിയിൽ
ലോഗോ, ടാഗ്ലൈൻ എന്നിവ പ്രകാശനം ചെയ്യും.
കേരളത്തിന്റെ തനത് നാടൻ താളമേളങ്ങളും വൈവിധ്യമാർന്ന കലാവിരുന്നുകളും കോർത്തിണക്കി അത്യന്തം ഗംഭീരമായ രീതിയിലാണ് ലോഞ്ചിങ് സെറിമണി അണിയറയിൽ ഒരുങ്ങുന്നത്.
കഴിഞ്ഞ 25 വർഷക്കാലമായി പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവേദി നടത്തിയ കാരുണ്യ-സാമൂഹിക ഇടപെടലുകളെക്കുറിച്ചും
ഖത്തറിലെ ഏറ്റവും മികച്ച സംഘടനയ്ക്കുള്ള ഇന്ത്യൻ എംബസിയുടെ അവാർഡ് ജേതാക്കളാകാൻ കഴിഞ്ഞതിന്റെ അഭിമാനകരമായ നേട്ടത്തെക്കുറിച്ചും വേദി പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ......

സമൂഹത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ യാഥാർഥ്യ സംഭവങ്ങളും സാമൂഹിക വിഷയങ്ങളും പ്രമേയമാക്കി സോഫി ടൈറ്റസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലേഡി വിത്ത് ദ വിങ്സ്’ ജൂൺ 26-ന് കേരളത്തിൽ റിലീസ് ചെയ്യും.സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അതിനെ അതിജീവിക്കാനുള്ള അവരുടെ ആത്മവിശ്വാസവും ശക്തമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ സംവിധായികയായ സോഫി ടൈറ്റസ് തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, രാജേഷ് ഹെബ്ബാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, തിരക്കഥ, നിർമാണം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി നിരവധി പ്രധാന ചുമതലകളും സോഫി ടൈറ്റസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത് എന്നതാണ്.നിർമാണ ഘട്ടത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും അവയെല്ലാം അതിജീവിച്ച് മികച്ച സാങ്കേതിക മികവോടെയും നിലവാരത്തോടെയുമാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.
സ്ത്രീശാക്തീകരണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം പകരുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവതലമുറയെയും ഒരുപോലെ ആകർഷിക്കുമെന്ന് ഉറപ്പാണ്.ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറയുന്നതിനൊപ്പം, സിനിമ എന്ന വലിയ സ്വപ്നത്തിന് പിന്നിൽ ഒറ്റയാൾ പോരാട്ടം നയിച്ച ഒരു സംവിധായികയുടെ കഠിനാധ്വാനം കൂടിയാണ് 'ലേഡി വിത്ത് ദ വിങ്സ്'. ......