റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ ലഹരിവിരുദ്ധ ഏജൻസി മേധാവികളുടെ കമ്മിറ്റിയുടെ 38-ാമത് യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഗൾഫ് ലഹരിവിരുദ്ധ വാരത്തോടനുബന്ധിച്ച് റിയാദിലെ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്താണ് യോഗം ചേർന്നത്.
ലഹരിമരുന്ന് വിരുദ്ധ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ താരീഖ് അലി അൽ ഫറാഹീദ് അൽ മാലിക്കിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയ പ്രതിനിധി സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്.
ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും, പരസ്പര സഹകരണവും ഏകോപനവും ശക്തമാക്കുന്നതിനുമുള്ള വഴികൾ യോഗം ചർച്ച ചെയ്തു. ......
ദോഹ: പ്രവാസികൾക്കും സ്വദേശികൾക്കും കുറഞ്ഞ ചെലവിൽ അതിവേഗം പണമയക്കാനുള്ള വിദേശ റെമിറ്റൻസ് സേവനങ്ങളുമായി ഖത്തർ പോസ്റ്റൽ സർവീസസ് കമ്പനി. ജോർദാൻ പോസ്റ്റുമായി സഹകരിച്ച് ജോർദനിലേക്കുള്ള മണി ട്രാൻസ്ഫർ സേവനം ആരംഭിച്ചതോടെയാണ് ഖത്തർ പോസ്റ്റ് തങ്ങളുടെ സാമ്പത്തിക സേവനങ്ങൾ കൂടുതൽ വിപുലീകരിച്ചത്.
യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ ഫിനാൻഷ്യൽ സർവീസസ് സിസ്റ്റത്തിന് കീഴിലാണ് ഈ സുരക്ഷിത റെമിറ്റൻസ് കോറിഡോർ പ്രവർത്തിക്കുന്നത്. ......
ദോഹ: പ്രാദേശിക ഫുട്ബോളിന്റെ ആവേശം വാനോളമുയർത്തി പുത്തൻ ടൂർണമെന്റിന് തുടക്കമിട്ട് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ. പ്രഥമ 'ഗൾഫ് ക്ലബ് സൂപ്പർ കപ്പ്' പോരാട്ടത്തിനാണ് ഫെഡറേഷൻ വേദിയൊരുക്കുന്നത്. ......
ദോഹ: ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്കിന് കീഴിലുള്ള സെന്റർ ഫോർ എംപവർമെന്റ് ആൻഡ് കെയർ ഓഫ് ദി എൽഡേർലി (ഇഹ്സാൻ), രാജ്യത്തെ വിവിധ യുവജന കേന്ദ്രങ്ങളുമായി സഹകരിച്ച് 'കൗൺസിൽ ഓഫ് എൽഡേഴ്സ്' സമ്മർ പ്രോഗ്രാം ആരംഭിച്ചു. വിവിധ പ്രായപരിധിയിലുള്ളവർക്കായി വൈവിധ്യമാർന്ന സാംസ്കാരിക, സാമൂഹിക, വിനോദ, ബോധവത്കരണ പരിപാടികളാണ് ഈ വേനൽക്കാല ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ തമ്മിലുള്ള ആശയവിനിമയവും ഇടപെടലുകളും ശക്തമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ......
ദോഹ: ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ തിരുത്തലുകൾ (Correction) നിക്ഷേപകർക്ക് അനുകൂലമായ ഒരു "മാർക്കറ്റ് സിഗ്നൽ" ആണെന്ന് പ്രമുഖ ഫിനാൻഷ്യൽ അഡ്വൈസറും വലിപ്പമേറിയ നിക്ഷേപകനുമായ റോബർട്ട് കിയോസാക്കി. 'റിച്ച് ഡാഡ് പുവർ ഡാഡ്' എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവായ അദ്ദേഹം, നിലവിലെ അസറ്റ് വാല്യുവേഷനെ (Asset Valuation) അടിസ്ഥാനമാക്കിയാണ് സ്വർണ നിക്ഷേപത്തിനുള്ള തന്ത്രങ്ങൾ പങ്കുവെച്ചത്.
വിലയിടിവിനെ ഒരു റിയൽ എസ്റ്റേറ്റ് ഉദാഹരണത്തിലൂടെയാണ് കിയോസാക്കി വിശകലനം ചെയ്തത്. ......
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' അന്താരാഷ്ട്ര മാഫിയയെ തകർക്കാൻ മാസ് ആക്ഷനുമായി കേരള പോലീസ് കേരളത്തെ മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ നിന്നും പൂർണ്ണമായി മോചിപ്പിക്കാനും ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്താനുമുള്ള ദൗത്യത്തിൽ രാഷ്ട്രീയ-സാമൂഹിക ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' ദി നർക്കോ ഹണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കൊച്ചി സെന്റ് തെരേസാസ് കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഒരു കൊളംബിയ ആകാൻ പാടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ചെറുപ്പക്കാരുടെ ജീവിതം പുകച്ചു കളയേണ്ടതല്ലെന്നും ജീവിതമാണ് ലഹരി എന്ന് കണ്ട് വളരാൻ യുവത്വത്തിന് കഴിയണമെന്നും ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സീറോ കോംപ്രമൈസ് അപ്രോച്ച്' ആയിരിക്കും സർക്കാരിന്റേത്. ......
ദോഹ: ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എട്ട് പ്രമുഖ ഖത്തരി ബാങ്കുകളുടെ ദീർഘകാല ക്രെഡിറ്റ് റേറ്റിങ് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ 'മൂഡീസ്' (Moody's) നിലനിർത്തി. ബാങ്കുകളുടെ ഭാവി സാമ്പത്തിക അന്തരീക്ഷം സുരക്ഷിതമാണെന്ന് വിലയിരുത്തി 'സ്റ്റേബിൾ' ഔട്ട്ലുക്കും ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.
ശക്തമായ മൂലധന അടിത്തറ, മികച്ച ലിക്വിഡിറ്റി (ദ്രവ്യത), നിയമാനുസൃതമായ പരിധിയേക്കാൾ ഉയർന്ന ക്യാപിറ്റൽ അഡീക്വസി അനുപാതം എന്നിവ ഖത്തരി ബാങ്കുകൾക്കുണ്ടെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. ......
കോട്ടയം : എഫ്.സി.ആർ.എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ്.......
ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷന് (ഫോട്ടാ) യുടെ 23 മത് സ്ഥാപകദിനം, തിരുവല്ലായില് വിവിധ പരിപാടികളോടെ ആഘോഷിച്ചു. 23 വര്ഷം മുൻപ് ഖത്തറിൽ ആരംഭിച്ച തിരുവല്ലാ താലുക്ക് നിവാസികളുടെ കൂട്ടായ്മയാണ് ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷന് (ഫോട്ടാ). ......
തൃപ്പൂണിത്തുറ: അപകടത്തിൽപെട്ട സ്കൂട്ടർ യാത്രക്കാരിക്ക് സ്വന്തം വസ്ത്രം ഊരി നൽകി മാനം കാത്ത ചായ വിൽപ്പനക്കാരൻ എം ആർ ഷാജിക്ക് ആദരവുമായി ദീപക് ജോയ് എം എൽ എ. ഷാജിയുടെ വീട്ടിലെത്തിയ ദീപക് ജോയ് പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.
മാതൃകാപരമായ പ്രവൃത്തിയാണ് ഷാജിയുടേതെന്നും വലിയ മനസിനുടമയായ ഷാജി കേരളത്തിന് തന്നെ അഭിമാനമാണെന്നും ദീപക് ജോയ് പറഞ്ഞു.കോൺഗ്രസ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻ്റ് പി.എം ബോബൻ, ബ്ലോക്ക് സെക്രട്ടറിമാരായ ഡി. ......