ജോൺസൺ & ജോൺസൺ ബേബി പൗഡറും മറ്റ് ഉൽപ്പന്നങ്ങളും അണ്ഡാശയ കാൻസറിന് കാരണമായെന്ന ആരോപണവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കേസുകൾ ഒടുവിൽ ഒത്തുതീർപ്പിലേക്ക്. പരാതിക്കാർക്ക് നഷ്ടപരിഹാരമായി പരമാവധി 5.5 ബില്യൺ ഡോളർ നൽകാൻ തയ്യാറാണെന്ന് ജോൺസൺ & ജോൺസൺ കമ്പനി അറിയിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം പാർട്ടിക്ക് സർക്കാരിന്മേൽ ആവശ്യമായ രാഷ്ട്രീയ നിയന്ത്രണം പുലർത്താനാകാതിരുന്നതാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. നേതാക്കളുടെ പൊതുപ്രവർത്തനത്തിലും പ്രസ്താവനകളിലും വേണ്ടത്ര ജാഗ്രത പാലിക്കാത്തത് പ്രതികൂല പ്രതിച്ഛായ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ......
അഖിൽ മാരാർ ട്വൻ്റി 20 പാർട്ടിയിൽ നിന്നും രാജിവച്ചു. ട്വൻ്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൊണ്ടാണ് അഖിൽ മാരാരിന്റെ പടിയിറക്കം. തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. ......
കോട്ടയം: ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഗർഭിണികളെ കേരളത്തിലെത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ പണം നൽകി കൈമാറുന്ന സംഘത്തെക്കുറിച്ചുള്ള ഗുരുതര പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അസം സ്വദേശിയായ 22-കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്.
ഒന്നര വയസ്സുള്ള പെൺകുഞ്ഞിന്റെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിയിൽ പറയുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ഗവൺമെന്റ് പ്ലീഡർമാർ, പബ്ലിക് പ്രോസിക്യൂട്ടർമാർ, അഡീഷണൽ ഗവൺമെന്റ് പ്ലീഡർമാർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാർ എന്നിവരുടെ പാനൽ തയ്യാറാക്കുന്നതിൽ കൂടുതൽ സുതാര്യതയും വിപുലമായ പരസ്യപ്രചാരണവും യോഗ്യതയും (മെരിറ്റ്) ഉറപ്പാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ മാർഗ്ഗരേഖകൾ പുറപ്പെടുവിച്ചു. ലോ (ഇൻസ്പെക്ഷൻ ബി) വകുപ്പാണ് ഇത് സംബന്ധിച്ച പുതിയ സർക്കുലർ ഇറക്കിയത്.
കേരള ഹൈക്കോടതിയുടെ വിവിധ വിധികൾക്ക് പിന്നാലെയും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023 ലെ സെക്ഷൻ 18(3) വ്യവസ്ഥകൾക്ക് അനുസൃതമായുമാണ് പുതിയ നടപടി.
പുതിയ മാർഗ്ഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ:
വിപുലമായ വിജ്ഞാപനം: ഒഴിവുകളെക്കുറിച്ച് പരമാവധി പ്രചാരം നൽകാൻ ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണം. ......
തിരുവനന്തപുരം: കേരള പൊലീസിൽ ഇനി രണ്ടുസംഘടനകൾ മാത്രം—പൊലീസ് അസോസിയേഷനും പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും. നിലവിലുണ്ടായിരുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി. ......
സി.ജെ.പി പ്രക്ഷോഭത്തിന്റെ വെളിച്ചത്തിൽ, രാജ്യത്തെ മത്സരപരീക്ഷകളുടെ ഘടനയും നടത്തിപ്പും പരിഷ്കരിക്കുന്നതിനായി കേന്ദ്രം നിയോഗിച്ച ഉന്നതതല കർമ്മസമിതിയുടെ തലവൻ നന്ദൻ നിലേകനിയാണ്. ബംഗളുരു ആസ്ഥാനമായി ഉയർന്നുവന്ന ഐ ടി ഭീമൻ ഇൻഫോസിസിന്റെ സഹസ്ഥാപകനാണ് നിലേകനി. ......
ന്യൂഡൽഹി: സി.ജെ.പി നടത്തിയ പ്രക്ഷോഭത്തിന്റെ തുടർച്ചയ്ക്ക് രാജധാനി ഇന്ന് സാക്ഷ്യം വഹിക്കും. സമരക്കാർക്കുനേരെയുണ്ടായ പോലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കേൾക്കാൻ മുൻപ് സമയമില്ലെന്ന് അറിയിച്ചിരുന്ന സുപ്രീം കോടതി, വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇന്ന് പരിഗണിക്കാൻ തീരുമാനിച്ചു. ......
ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ എഫ്.ഐ.ആർ നേരിടുന്ന വിദ്യാർത്ഥികൾക്കായി ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ട് വാഗ്ദാനം ചെയ്ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. കേസിൽപെട്ടവർക്ക് പിന്തുണ നൽകാനായി കോക്രോച്ച് ജനതാ പാർട്ടി (CJP) രൂപീകരിച്ച ഫണ്ടിലേക്കാണ് അദ്ദേഹം ഈ തുക സംഭാവന നൽകിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിനെ തുടർന്ന് ജൂലൈ 25-നാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. ......