ദോഹ: ഖത്തറിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി 500 ദശലക്ഷം റിയാലിന്റെ പദ്ധതികൾ പ്രാവർത്തികമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.
ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.
ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി അഭിനന്ദിച്ചു. പശ്ചിമേഷ്യൻ സംഘർഷ സമയങ്ങളിൽ ലുലു ഗ്രൂപ്പ് നടത്തിയ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു. ......
പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ നിരന്തരം പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു.
മലയാറ്റൂർ ഡിവിഷനിലെ കോടനാട് റേഞ്ച്, മേയ്ക്കാപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഏതാനും ആഴ്ചകളായി ഭീതിപരത്തിയ മോഴയാനയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് ചികിൽസ നൽകിയ ശേഷം കരിമ്പാനി വനമേഖലയിലേക്ക് തിരിച്ചുവിട്ടത്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശപ്രകാരമാണ് നടപടി.
വ്യാഴാഴ്ച ( ജൂൺ 25) രാവിലെ 5.30-ഓടെയാണ് വെറ്ററിനറി ഡോക്ടർമാരായ ഡോ. ബിനോയ് സി. ......
കൊച്ചി: സഭാ വിരുദ്ധരുമായി കൂട്ടുചേർന്ന് അതിരൂപത ഭരണം നടത്തുന്ന മാർ ജോസഫ് പ്ലാനിയേയും അദ്ദേഹത്തിൻറെ കൂരിയ അംഗങ്ങളേയും അവിടെ തുടരാൻ അനുവദിച്ചാൽ എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഉൾപ്പെടെയുള്ള സഭാ തീരുമാനങ്ങൾ നടപ്പാകില്ലെന്ന് എറണാകുളം അരമനയ്ക്കു മുന്നിൽ വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ അഡ്വ. മത്തായി മതിരേന്തി പറഞ്ഞു.നിയമവിരുദ്ധ മാർഗ്ഗരേഖ ഉണ്ടാക്കിയും കുറ്റക്കാരെ സംരക്ഷിച്ചുംഅതിരൂപത ഭരണം നടത്തുന്നവർ സഭയുടെയോ വിശ്വാസികളുടെയോ താല്പര്യം സംരക്ഷിക്കുന്ന വരല്ലെന്നും ഇവരെ തൽസ്ഥാനങ്ങളിൽ നിന്നും എത്രയും വേഗം പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......
ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിലുള്ള കാണിക്ക വഞ്ചി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ......
പാണ്ടനാട് : ചെങ്ങന്നൂർ താലൂക്കിലെ നദികളുമായി ബന്ധപ്പെട്ട ഇടത്തോടുകൾ വർഷങ്ങളായി ജലം ഒഴുകി മണ്ണടിഞ്ഞു നികന്നുപോയതിനാൽ വേനൽ കാലത്തു നീരോഴുക്ക് സാധ്യത കുറവാണ്. തന്മൂലം പാട ശേഖരങ്ങളിൽ ജല ലഭ്യതയും കിണറുകളിൽ ശുദ്ധജല ക്ഷാമവും നേരിടുന്നു. ......
ചെങ്ങന്നൂർ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധാചരണത്തിന്റെ ഭാഗമായി രണ്ടാംഘട്ട പ്രചരണം ആരംഭിച്ചു. ഭദ്രാസന യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പുലിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും കായിക ഉപകരണ സമർപ്പണവും നിർവഹിച്ചു.
സ്കൂളിൽ നടന്ന പൊതു സമ്മേളനം
സജി ചെറിയാൻ എം എൽ ഏ
ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി റവ.ഫാ.പി. ......
രാഷ്ട്രത്തിൻ്റെ നന്മയ്ക്കായി നിലകൊള്ളുകയും മൂല്യച്ചുതിയ്ക്ക് എതിരെ പോരാടുകയും ചെയ്തവരെ അവർ ത്യാഗം അനുഭവിക്കാൻ ബാധ്യസ്ഥരാണ് എന്ന ഭാവനയോടെ കാണുന്ന സമീപനം സമൂഹം മാറ്റണമെന്ന് പ്രശസ്ത അഭിഭാഷകൻ കെ . രാംകുമാർ അഭിപ്രായപ്പെട്ടു സത്യവും ധർമ്മവും നീതിയും ഉയർത്തി പിടിച്ച് അടിയന്തരാവസ്ഥയുടെ കിരാതമായ നടപടികളെ നേരിട്ടവരെ ഹൃദയപൂർവ്വം ചേർത്തു നിർത്തി അഭിമാനപൂർവ്വം അവരെ ആദരിക്കുക എന്നുള്ളത് നമ്മുടെ കർതവൃമായി നാം കാണണം . ......
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് ഫിഷറീസ്, ഹാർബർ എഞ്ചിനിയറിംഗ്, സാമൂഹിക നീതി വകുപ്പ് മന്ത്രി വി. ഇ അബ്ദുൾ ഗഫൂർ പറഞ്ഞു. ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്കുള്ള വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാർഡ് വിതരണ പരിപാടി നക്ഷത്രത്തിളക്കം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് സർക്കാർ മികച്ച പദ്ധതികൾ ആവിഷ്കരിക്കും. ......
ചെങ്ങന്നൂർ: കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി-യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പേരിശ്ശേരിയിൽ ലൈബ്രേറിയൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഉള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ......