ദോഹ: ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന സാമൂഹിക ഗവേഷണ അവാർഡിന് (Social Researcher Award) സാമ്പത്തിക പിന്തുണ നൽകുന്നതിനായി സാമൂഹിക-കായിക സംഭാവന ഫണ്ടായ 'ദാം' (DAAM) കരാറിൽ ഒപ്പുവെച്ചു. സാമൂഹിക മേഖലയിലെ ശാസ്ത്രീയ ഗവേഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും നയരൂപീകരണത്തിന് ആവശ്യമായ പഠനങ്ങൾ വ്യാപിപ്പിക്കുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്.
സ്കൂൾ-സർവ്വകലാശാലാ വിദ്യാർത്ഥികൾ, ഗവേഷകർ, അക്കാദമീഷ്യന്മാർ, സാമൂഹിക ക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ......
ദോഹ: പ്രശസ്തമായ ഖത്തർ എക്സോൺ മൊബീൽ ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ഔദ്യോഗിക പോസ്റ്റർ ഡിസൈൻ മത്സരത്തിന്റെ രണ്ടാം പതിപ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ച് 'ലിവാൻ ഡിസൈൻ സ്റ്റുഡിയോസ് ആൻഡ് ലാബ്സും' ഖത്തർ ടെന്നീസ് ഫെഡറേഷനും (QTF). അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന പുരുഷ വിഭാഗം ടൂർണമെന്റിന്റെ ഔദ്യോഗിക പോസ്റ്റർ രൂപകൽപ്പന ചെയ്യാനാണ് അവസരം.
ഖത്തറിലെ ഡിസൈനർമാർ, ആർട്ടിസ്റ്റുകൾ, ഇല്ലസ്ട്രേറ്റർമാർ, ഫോട്ടോഗ്രാഫർമാർ, ഡിജിറ്റൽ ക്രിയേറ്റീവുകൾ തുടങ്ങി കലാരംഗത്തുള്ള എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. ......
ദോഹ:വിദ്യാർത്ഥികൾക്ക് ആഗോള വിദ്യാഭ്യാസ രംഗത്ത് പുതിയ അവസരങ്ങളും കൃത്യമായ വഴികാട്ടലും ഉറപ്പാക്കുന്ന ഐ സി സി സ്റ്റുഡൻസ് ഫോറം നേതൃത്വം നൽകുന്ന
'ഗ്ലോബൽ പാത്ത്വേസ് യൂണിവേഴ്സിറ്റി കണക്ട് സീരീസ്' പാർട്ട് II സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി )
പത്രകുറിപ്പിൽ അറിയിച്ചു.
ആദ്യ പതിപ്പിന് ലഭിച്ച മികച്ച പ്രതികരണത്തെത്തുടർന്നാണ് വെബിനാർ സീരീസിന്റെ അടുത്ത ഘട്ടം സംഘടിപ്പിക്കുന്നത്.
അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, യൂറോപ്പ്, ദൂരപൂർവ്വ ഏഷ്യൻ (Far East) രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ നിന്നുള്ള അഡ്മിഷൻ മേധാവികൾ രണ്ടാം ഘട്ടത്തിൽ പങ്കാളികളാകും. അന്താരാഷ്ട്ര സർവകലാശാലകളിലെ പ്രവേശന നടപടിക്രമങ്ങളെക്കുറിച്ചും, ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പ്രൊഫൈലുകൾ എങ്ങനെ കെട്ടിപ്പടുക്കാമെന്നതിനെക്കുറിച്ചും സമഗ്രമായ വിവരങ്ങൾ ഈ ഘട്ടത്തിൽ പങ്കുവെക്കും.
വെറുമൊരു വിദ്യാഭ്യാസ വെബിനാർ സീരീസ് എന്നതിലുപരി, ഉയർന്ന പഠനത്തിനും ഭാവി നേതൃത്വത്തിനും തലമുറയെ പ്രാപ്തരാക്കുന്ന പ്രധാന സംരംഭമാണിത്. ......
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും എച്ച്ഐവി പരിശോധനയും കൗൺസിലിങ് സേവനങ്ങളും സംഘടിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ......
തിരുവനന്തപുരം: അരി, ഗോതമ്പ് ഉൾപ്പെടെയുള്ള റേഷൻധാന്യങ്ങൾ എ.ടി.എം. മാതൃകയിലെ സ്വയംസേവന യന്ത്രങ്ങളിലൂടെ വിതരണം ചെയ്യുന്ന പദ്ധതി കേരളത്തിലും നടപ്പാക്കാൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ആലോചിക്കുന്നു. ......
സാങ്കേതിക തകരാറ് കാരണമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും പിഴവ് തിരുത്തി വീഡിയോ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടിയും നിയമനിർമ്മാണവും സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി ജൂലൈ 23-ന് പ്രധാനമന്ത്രി യുവാക്കളെ അഭിസംബോധന ചെയ്ത് പങ്കുവെച്ച വീഡിയോയാണ് ചൊവ്വാഴ്ച പുലർച്ചെ തടസ്സപ്പെട്ടത്. നിയമപരമായ അഭ്യർത്ഥനയെ തുടർന്നാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഈ വീഡിയോ ലഭ്യമാകാത്തതെന്ന സന്ദേശമാണ് സ്ക്രീനില്‍ കാണിച്ചിരുന്നത്.
സംഭവത്തെ കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയം വിശദമായി പരിശോധിച്ചുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ......
ജോസഫ് വിജയ്യെ തുടർന്ന് തമിഴ് സിനിമാ നടൻ ധനുഷും രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾ തമിഴ്നാട്ടിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. തന്റെ 43-ത്തെ ജന്മദിനം ആഘോഷിക്കുന്ന ധനുഷിന് വേണ്ടി ആരാധകരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ വ്യാപകമായി നടക്കും എന്നാണ് റിപ്പോർട്ട്! ആരാധകരുടെ സംഘടന ഔദ്യോഗികമായി കൊടി രൂപപ്പെടുത്തി പുറത്തിറക്കിയത് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണ് എന്നാണ് പറയപ്പെടുന്നത്.
ധനുഷ് അടുത്ത കാലത്തായി ഫാൻസ് ക്ലബിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ......
ജോൺസൺ & ജോൺസൺ ബേബി പൗഡറും മറ്റ് ഉൽപ്പന്നങ്ങളും അണ്ഡാശയ കാൻസറിന് കാരണമായെന്ന ആരോപണവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കേസുകൾ ഒടുവിൽ ഒത്തുതീർപ്പിലേക്ക്. പരാതിക്കാർക്ക് നഷ്ടപരിഹാരമായി പരമാവധി 5.5 ബില്യൺ ഡോളർ നൽകാൻ തയ്യാറാണെന്ന് ജോൺസൺ & ജോൺസൺ കമ്പനി അറിയിച്ചു. ......