പൂതൃക്ക : കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടി പൂതൃക്ക പഞ്ചായത്തിന് വാഗ്ദാനം ചെയ്തിരുന്ന സൗജന്യ ആംബുലന്‍സ് കൈമാറി. പൂതൃക്ക എ.ആര്.സി.കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബില്‍ നിന്നും ട്വന്റി20 പാര്‍ട്ടിയുടെ വാര്‍ഡ് മെമ്പര്‍മാരാണ് ആംബുലസ് ഏറ്റുവാങ്ങിയത്. ......
വാഷിംഗ്ടൺ:സാങ്കേതികവിദ്യ, വ്യാപാരം, നിർമ്മിത ബുദ്ധി (AI) എന്നീ മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനായി വാഷിംഗ്ടൺ ഡിസിയിൽ നടന്ന 'പാക്സ് സിലിക്ക' (Pax Silica) ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്തു. ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശ വ്യാപാര കാര്യ മന്ത്രി ഡോ. ......
പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോയൽ ഗാർഡൻസ് ഹാളിൽ 'ഫയർ സേഫ്റ്റി ഫസ്റ്റ്' എന്ന തലക്കെട്ടില്‍ ഫയർ സുരക്ഷാ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗവും സേഫ്റ്റി ഓഫീസറുമായ സർജിൻ മേരിജോൺ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ......
ദോഹ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മാനവിയം ഖത്തറിന്റെ നേതൃത്വത്തില്‍ 'സംഗീതമാണ് ലഹരി' എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മീഡിയ പ്ലസ്, 'ക്യൂ മെലോഡിയ', ടീം വിജിലന്റ്, ദോഹ ജംഗ്ഷന്, ലഹരി നിര്‍മാര്‍ജന സമിതി എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ദോഹയിലെ അല്‍ തുമാമ മാളില്‍ വെച്ച് പരിപാടി നടത്തിയത്.
ഇ്ന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. ......
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത. വിഷയത്തിൽ ഇന്ന് ചേരുന്ന പി.എസ്.സി യോഗം നിർണായക തീരുമാനമെടുക്കും. ......
മരട്: കുണ്ടന്നൂരിൽ നവജാത ശിശുവിനെ വഴിയരികിലെ തട്ടുകടയിൽ ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ കണ്ടെത്തിയതായി ആദ്യം പോലീസിനെ അറിയിച്ച യുവാവും കുഞ്ഞിന്റെ അമ്മയും ചേർന്നാണ് ശിശുവിനെ അവിടെ എത്തിച്ച് ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ......
കൊച്ചി: ബാങ്കിങ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം വീണ്ടും അടിവരയിടുന്ന നിർണ്ണായക വിധിയിൽ, കാലാവധി കഴിഞ്ഞ 5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം 12 ശതമാനം പലിശയും 10,000 രൂപ നഷ്ടപരിഹാരവും സഹിതം നിക്ഷേപകന് തിരികെ നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. തൃശൂർ മുല്ലംകുന്നത്തുകാവ് സ്വദേശിയായ സേതുമാധവന്റെ പരാതിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.
കേസിലെ പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:
നിക്ഷേപ തുക: ₹5 ലക്ഷം (കാലാവധി പൂർത്തിയായത്: 2015 ജൂൺ 2).
പ്രശ്നം: കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കോ-ഓപ്പറേറ്റീവ് ബാങ്ക് പണം തിരികെ നൽകാൻ വിസമ്മതിച്ചു.
ഉപഭോക്തൃ കോടതി വിധി (2021 ഡിസംബർ 31): തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിക്ഷേപകന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യങ്ങളുടെ (Low-Alcohol Beverages) നികുതി ഘടന പരിഷ്കരിക്കാനുള്ള നീക്കവുമായി സർക്കാർ. 2026-27 സാമ്പത്തിക വർഷത്തെ ധനകാര്യ നിർദ്ദേശങ്ങൾ അടങ്ങിയ 'കേരള ധനകാര്യ (നമ്പർ 3) ബിൽ, 2026' നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ, ഇത് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും ശക്തമാവുകയാണ്. ......
അഹമ്മദാബാദ്: ഒരു കക്ഷിക്കുവേണ്ടി നിയമപരമായ ചുമതലകൾ നിർവഹിച്ചതിന്റെ പേരിൽ മാത്രം അഭിഭാഷകനെ ക്രിമിനൽ നടപടികളിലേക്ക് വലിച്ചിഴക്കാനാകില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് ഹൈക്കോടതി. അഭിഭാഷകനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ (FIR) കോടതി റദ്ദാക്കി. ......
ന്യൂഡൽഹി: മുൻപ് തള്ളിയ മുൻകൂർ ജാമ്യാപേക്ഷകൾക്ക് പിന്നാലെ, കേസിലെ സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും വീണ്ടും അപേക്ഷ നൽകുന്നത് കോടതി നടപടികളെ ദുരുപയോഗം ചെയ്യലാണെന്ന് സുപ്രീം കോടതി. ഇത്തരം നടപടികൾ അനുവദിക്കാനാകില്ലെന്ന് കോടതി കടുപ്പിച്ചു പറഞ്ഞു.
'വസന്ത vs സ്റ്റേറ്റ് ഓഫ് തമിഴ്നാട് (2026)' എന്ന കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ......