ചെറിയനാട്: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും ചെറിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു ഉദ്ഘാടനം ചെയ്തു. ചെറിയനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഷീദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഓണത്തിനൊരുക്കാം വിളവിസ്മയം എന്ന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവ വിതരണം ചെയ്തു. ......
കോഴിക്കോട്: അപൂർവമായി കുട്ടികളിൽ കണ്ടുവരുന്ന കവാസാക്കി രോഗബാധയെ തുടർന്നാണ് കോഴിക്കോട് കടലൂർ സ്വദേശിയായ ഒൻപത് വയസ്സുകാരി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കടലൂർ കോടിക്കൽ രരോത്ത് ജബ്നാസിന്റെയും മുഹസിനയുടെയും മകൾ ആയിഷ ഹെൽന (9) ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ......
കൊച്ചി: മാറിയ ജീവിതരീതികളും ഭക്ഷണശൈലികളും തലച്ചോറിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളെന്നു കൊച്ചി ശാസ്ത്രസാങ്കേതിക സർവകാലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ ന്യൂറോ സയൻസ് (സിഎൻഎസ്) ഡയറക്ടർ ഡോ. ബേബി ചക്രപാണി. ......
കൊച്ചി : കേരളത്തിലെ യുവതലമുറയുടെ ആത്മവിശ്വാസവും വ്യക്തിത്വവും കഴിവുകളും കണ്ടെത്തുന്നതിനായി ശീമാട്ടി യങ് സംഘടിപ്പിച്ച 'ഫെയ്സ് ഓഫ് ദി യങ് ഗ്രാൻഡ് ഫിനാലെ 2026'(സീസൺ 3) കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ച് വിജയകരമായി നടന്നു. കേരളത്തിലുടനീളമുള്ള യുവതി യുവാക്കളിൽ നിന്ന് 2,000-ത്തിലധികം എൻട്രികളാണ് മത്സരത്തിന് ലഭിച്ചത്. ......
മുംബൈ: ദക്ഷിണ മുംബൈയിൽ നടന്ന ഷിയാ സമൂഹത്തിന്റെ മുഹറം റാലിക്കിടെ വിഷം കലർത്തിയ ക്യാപ്സ്യൂളുകൾ വിതരണം ചെയ്ത് കൂട്ടക്കൊല നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവാവിന്റെ മൊഴി ഞെട്ടിക്കുന്നതാണ്. പുണെ സ്വദേശിയായ ഫയാസ് പ്രേംജി, ഭാര്യ ഉപേക്ഷിച്ചുപോയതിന്റെ പ്രതികാരമായി ലോകത്തോട് പക തീർക്കാനാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വേദനസംഹാരികളാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ റാലിയിൽ പങ്കെടുത്തവർക്കിടയിൽ വിഷക്യാപ്സ്യൂളുകൾ വിതരണം ചെയ്തത്. ......
കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2026-2028 വര്‍ഷത്തേയ്ക്കുളള ഭാരവാഹി തിരഞ്ഞെടുപ്പ് (30.06.2026) നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30-ന് നടക്കുന്ന തിരഞ്ഞെടുപ്പ് യോഗം കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വൈ.വിജയനാണ് സംസ്ഥാന കമ്മിറ്റി നിയമിച്ചിരിക്കുന്ന വരണാധികാരി. ......
ബജറ്റ് ചര്‍ച്ചയില്‍ സ്ത്രീ സുരക്ഷാ പദ്ധതി സംബന്ധിച്ച വിഷയം പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിക്കുകയും ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ അതിന് മറുപടി നല്‍കുകയും ചെയ്തതാണ്. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ആദ്യഘട്ട ധനസഹായ വിതരണവും നടത്തിയത് 2026 ഫെബ്രുവരി 11-നാണ്. ......
നികുതി തട്ടിപ്പ് നടത്തുന്ന കള്ള കച്ചവടക്കാരോട് ക്ഷമിക്കില്ലെന്നും ടാക്സ് ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഇഎസ്ടി ഭവന നിർമ്മാണ പദ്ധതി ലൈഫിനെ തകർക്കാനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ......