തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പ്രധാന തസ്തികകളിലേക്കുള്ള പരീക്ഷയിൽ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയ ഉത്തരക്കടലാസുകൾ പൂർണ്ണമായി വീണ്ടും പരിശോധിക്കാൻ പി.എസ്.സി (കേരള പബ്ലിക് സർവീസ് കമ്മീഷൻ) തീരുമാനിച്ചു. 58 മാർക്കിന്റെ 10 പ്രധാന ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി നേരത്തെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും നിയമനം നടത്തിയതും. ......
സ്റ്റോക്ക്ഹോം: നിയമവാഴ്ചയും (Rule of Law) നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും പാശ്ചാത്യ രാജ്യങ്ങളോ കൊളോണിയൽ ഭരണകൂടങ്ങളോ നൽകിയ സംഭാവനയല്ലെന്നും, ഇവയ്ക്ക് ഇന്ത്യയുടെ പുരാതനമായ 'ധർമ്മ' സങ്കൽപ്പത്തിൽ ആഴത്തിലുള്ള വേരുകളുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. വ്യക്തിപരമായോ വംശീയമായോ ഉള്ള അധികാരങ്ങൾക്കുമേൽ ധർമ്മത്തിനുള്ള മേധാവിത്വം ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻ ബോധമനസ്സിന്റെ ഭാഗമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്വീഡനിൽ 'ഇന്റർനാഷണൽ ഐഡിയ' സംഘടിപ്പിച്ച “നിയമവാഴ്ച സംരക്ഷിക്കൽ: ഇന്ത്യയിൽ നിന്നും സ്വീഡനിൽ നിന്നുമുള്ള അനുഭവങ്ങൾ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.
വ്യക്തിപരമോ രാഷ്ട്രീയമോ വംശീയമോ ആയ സമ്മർദ്ദങ്ങളിൽ നിന്ന് ജഡ്ജിമാർ സ്വതന്ത്രരായിരിക്കുമ്പോൾ മാത്രമേ നീതി നിലനിൽക്കൂ എന്ന് ഭാരതീയ ചിന്തകൾ പണ്ടേ അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ......
ന്യൂഡൽഹി: വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടു എന്ന ഒരൊറ്റ കാരണം ചൂണ്ടിക്കാട്ടി പൗരന്മാർക്ക് പാസ്പോർട്ട് പുതുക്കി നൽകുന്നത് തടയാനാകില്ലെന്ന് നിയമവിദഗ്ദ്ധർ. ദ ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ആർ. ......
ടെഹ്റാൻ: ഖത്തറിൽ ഇന്ന് അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ച നടക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നിലവിൽ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ജൂൺ 17-ന് ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കുന്നതിനും വിദേശരാജ്യങ്ങളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ സ്വത്തുക്കൾ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായാണ് വിദഗ്ധസംഘം ഈ ആഴ്ച ദോഹ സന്ദർശിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ......
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ......
ബോസ്റ്റൺ: ഫിഫ ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ജർമനിയുടെ കിരീട സ്വപ്നങ്ങൾക്ക് അപ്രതീക്ഷിത വിരാമം. ആവേശകരമായ പോരാട്ടത്തിൽ പരാഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി ടൂർണമെന്റിൽ നിന്ന് പുറത്തായത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ......
ന്യൂയോർക്ക്: ലീഡ് വഴങ്ങിയ ശേഷവും ശക്തമായ തിരിച്ചുവരവ് നടത്തി ജപ്പാനെ 2-1ന് കീഴടക്കി ബ്രസീൽ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ഇഞ്ചുറി ടൈമിൽ ഗബ്രിയൽ മാർട്ടിനെല്ലി നേടിയ നിർണായക ഗോളാണ് ബ്രസീലിന് നാടകീയ ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ കെയ്ഷു സാനോയുടെ തകർപ്പൻ ലോങ് റേഞ്ച് ഷോട്ടിലൂടെയാണ് ജപ്പാൻ ആദ്യം ലീഡെടുത്തത്. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പിൻവലിക്കും. നിലവിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണ സാഹചര്യം വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്ന് സർക്കാർ തീരുമാനിച്ചത്.
ജൂൺ 12-നാണ് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖല എണ്ണക്കമ്പനികളുടെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി പെട്രോളിന്റെയും ഡീസലിന്റെയും വിൽപനയ്ക്കും വിതരണത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ......
ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും നിരന്തര പീഡനം സഹിക്കാനാവാതെ യുവ ബിസിനസുകാരൻ ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.......
ചെങ്ങന്നൂർ: ഓൾ കേരളാ നോട്ടറി അഡ്വക്കേറ്റ്സ് ഫോറം ചെങ്ങന്നൂർ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. പ്രസിഡൻറ് അഡ്വ ജോസഫ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.......