ദോഹ: രാജ്യത്തെ പൊതുജനാരോഗ്യ മേഖലയിലെ സേവനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അർജന്റ് കെയർ (Urgent Care) സംവിധാനം കൂടുതൽ വിപുലീകരിച്ച് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC). അൽ വാബ് ഹെൽത്ത് സെന്ററിനെക്കൂടി ഈ ശൃംഖലയിൽ ഉൾപ്പെടുത്തിയതായി പി.എച്ച്.സി.സി ഔദ്യോഗികമായി അറിയിച്ചു. ......
ദോഹ: സാമൂഹിക പ്രതിജ്ഞാബദ്ധതാ പദ്ധതിയുടെ (Social Responsibility Project) ഭാഗമായി ഖത്തരി വിദ്യാർത്ഥികൾക്കായി സ്വകാര്യ സ്കൂളുകളിൽ 3000-ലധികം സൗജന്യ പഠന സീറ്റുകൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. യോഗ്യരായ സ്വദേശി കുടുംബങ്ങളിലെ കുട്ടികൾക്ക് അധിക സാമ്പത്തിക ബാധ്യതകളില്ലാതെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അംഗീകൃത വിദ്യാഭ്യാസ വൗച്ചറിന്റെ (Educational Voucher) തുകയ്ക്ക് തുല്യമായ ഫീസ് നിരക്കിലാണ് ഈ സീറ്റുകൾ ലഭ്യമാക്കുക. ......
നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി'എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളത്തെ മാരിയറ്റ് ഹോട്ടലിൽ നടന്ന പ്രസ്സ് മീറ്റിൽ ആ സിനിമയെക്കുറിച്ചുള്ള തന്റെ ഇഷ്ടങ്ങളെക്കുറിച്ചും രാജീവ് എന്ന നായകകഥാപാത്രത്തെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് സംസാരിച്ചിരുന്നു.
ഈ സിനിമയുമായി ബന്ധപ്പെട്ട പത്രക്കാരുടെ ചോദ്യങ്ങൾ ഏറേക്കുറെ അവസാനിച്ചതിന് ശേഷം 'അമ്മ' സംഘടനയിലെ ഭരണസമിതിയുടെ രാജിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. 'ഐ നോബഡി' സിനിമയുടെ വിവരങ്ങൾക്ക് പ്രാധാന്യം കൊടുത്തതിന് ശേഷം മാത്രം സംഘടനയിലെ രാജിയുടെ കാര്യം കൊടുത്താൽ നന്നായിരിക്കും എന്നൊരു അപേക്ഷയോടെയാണ് പൃഥ്വി സംസാരിച്ചത്.
'സംഘടനയിലെ ചില തർക്കങ്ങൾ ആശയപരമായി സംഭവിച്ചു. ......
റിയാദ്: 2026 ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് സൗദി അറേബ്യ പുറത്തായതിന് പിന്നാലെ സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ-മിസ്ഹാൽ രാജിവെച്ചു. അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനാകാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
സൗദി ടീമിന്റെ പ്രകടനം ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുയരാത്തതിൽ ഖേദം പ്രകടിപ്പിച്ച അൽ-മിസ്ഹാൽ, സൗദി ഫുട്ബോൾ ആരാധകരോട് ക്ഷമാപണം നടത്തി. ......
കർണാടകം: മെട്രോ സർവീസ് വിപുലീകരണം, സബ് അർബ്ബൻ റെയിൽവേ സംവിധാനം എന്നിവ പൂർത്തിയായാലും തലസ്ഥാന നഗരിയായ ബംഗളുരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവില്ലെന്നു കണ്ടാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാർ തുരങ്കപ്പാത എന്ന ആശയം മുന്നോട്ട് വെച്ചത്. 83 സ്റ്റേഷനുകളോടെ 96 കിലോമീറ്റർ ദൈർഘ്യത്തിൽ മെട്രോ സർവീസ് നടത്തുന്നുണ്ട്. ......
ദോഹ: പൊതുസുരക്ഷ മുൻനിർത്തി രാജ്യത്തെ എല്ലാത്തരം സമുദ്രവിനോദങ്ങൾക്കും വിനോദസഞ്ചാര-മത്സ്യബന്ധന യാനങ്ങളുടെ സർവീസുകൾക്കും ഗതാഗത മന്ത്രാലയം താൽക്കാലിക വിലക്കേർപ്പെടുത്തി. വിനോദ ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ, ജെറ്റ് സ്കീകൾ എന്നിവയുൾപ്പെടെയുള്ള എല്ലാത്തരം ചെറുകിട, ഇടത്തരം ജലവാഹനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്.
ഇന്നലെമുതൽ ( ജൂൺ 29) പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചത്.അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിൽ പോകുന്നതും സമുദ്രവിനോദങ്ങളിൽ ഏർപ്പെടുന്നതും പൂർണ്ണമായും നിർത്തിവെക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര കപ്പലുകൾക്ക് ഇളവ്
അതേസമയം, അന്താരാഷ്ട്ര സമുദ്ര സുരക്ഷാ കരാറുകളുടെ പരിധിയിൽ വരുന്ന വലിയ ചരക്കുകപ്പലുകൾക്കും മറ്റ് യാനങ്ങൾക്കും ഈ വിലക്ക് ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ......
ലഹരിക്കായി മാരകവിഷമുള്ള അണലിയുടെ കുഞ്ഞുങ്ങളെ ഉപയോഗിച്ച് നാവിൽ കൊത്തിക്കുന്ന പ്രവണതയുണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ......
ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സത്തിൽ ഏറെ വീറും വാശിയും നിറഞ്ഞ മത്സരങ്ങളിലൊന്നായിരുന്നു മൊറോക്കോ - നെതർലൻഡ്സ് മത്സരം. യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്സും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും ആദ്യം മുതൽ തന്നെ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതര കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ......
മൂന്നാർ/ തിരുവനന്തപുരം: വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറികളിൽ (ഭൂമി തിരിച്ചുപിടിക്കൽ) ഒന്നായി കൊളുക്കുമലയിലെ ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശപ്പെടുത്തിയിരുന്ന 100 ഏക്കറോളം (42.72 ഹെക്ടർ) ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ, കോടികൾ വിലമതിക്കുന്ന ഭൂമിയാണിത്. ......