തിരുവനന്തപുരം: സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഗ്രൂപ്പ് കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ 49 ശതമാനം ഓഹരി സ്വന്തമാക്കും. 1.397 ബില്യൺ ഡോളർ (ഏകദേശം 13,220 കോടി രൂപ) നിക്ഷേപിച്ചാണ് എംഎസ്സി ഗ്രൂപ്പ് തുറമുഖത്തിൽ പങ്കാളിയാകുന്നത്. ......
ദോഹ : ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ കെഫാഖിന്റെ (KEFAQ) ഏഴാമത് വാർഷികം ‘കിരണം 2026’ ദോഹ മോഡേൺ ആർട്സ് സെന്ററിൽ വെച്ചു വിപുലമായ രീതിയിൽ നടത്തപ്പെട്ടു.
പ്രശസ്ത സീരിയൽ സിനിമ ആർട്ടിസ്റ്റ് ഐശ്വര്യ രാജീവ് മുഖ്യ അതിഥി ആയി പങ്കെടുത്തു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി സെക്രട്ടറി പ്രദീപ് പിള്ള, കെഫാഖ് ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽ കുമാർ. ......
പി വി എ നാസർ
ദോഹ / മോൺട്രിയൽ: കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്വുഡിന്റെ 'ഒടുവിൽ നമ്മളെല്ലാവരും വെറും കഥകളായി മാറും' എന്ന വിഖ്യാത വരികൾക്ക് അറബിക് കാലിഗ്രാഫിയുടെ വശ്യതയേകി വടക്കേ അമേരിക്കൻ തെരുവുകളിൽ വിസ്മയം തീർക്കുകയാണ് ഖത്തരി കാലിഗ്രാഫി-കാലിഗ്രാഫിറ്റി ആർട്ടിസ്റ്റായ ഫാത്തിമ അൽഷർഷാനി. മോൺട്രിയലിൽ നടക്കുന്ന പ്രശസ്തമായ 'മ്യൂറൽ ഫെസ്റ്റിവലിലാണ്' പരമ്പരാഗത അറബിക് ലിപികളും സമകാലിക സ്ട്രീറ്റ് ആർട്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ഫാത്തിമയുടെ കൂറ്റൻ ചുവർചിത്രം (Mural) അനാവരണം ചെയ്തത്.'ഖത്തർ-കാനഡ-മെക്സിക്കോ 2026' സാംസ്കാരിക വർഷാചരണത്തിന്റെ (Year of Culture) ഭാഗമായാണ് ഈ കലാസൃഷ്ടി അവതരിപ്പിച്ചത്. ......
കൊച്ചി: കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തവരിൽ ഒരാൾ വധശ്രമക്കേസിൽ അറസ്റ്റിലായി.......
തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷനേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ കടുത്ത വാക്പോര്.......
പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ കൈവശം നിന്ന് 1.590 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ സ്വദേശി ഷർഫിൻ സെബാസ്റ്റ്യൻ (25) ആണ് ജില്ലാ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഷർഫിനെ നിരീക്ഷിച്ചുവരികയായിരുന്ന ഡാൻസാഫ് സംഘം ഞായറാഴ്ച ഉച്ചയോടെയാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. ......
ടൊവിനോ തോമസും നസ്രിയ നസീമും ഒപ്പം പ്രശസ്ത സംവിധായകൻ മുഹ്സിൻ പരാരിയും ആദ്യമായി ഒന്നിക്കുന്ന 'ഗ്രാസ്യാസ് എൽ ക്ലാസികോ' എന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു. 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഷംല ഹംസ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ......
അങ്കാറ: ഇസ്ലാമിക് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഡെവലപ്മെന്റിന്റെ (ICCDD) ഫസ്റ്റ് വൈസ് പ്രസിഡന്റായി ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ താനിയെ വീണ്ടും തിരഞ്ഞെടുത്തു. തുർക്കിയിലെ അങ്കാറയിൽ ജൂൺ 28 ഞായറാഴ്ച നടന്ന ഇസ്ലാമിക് ചേംബർ ഗവേണിംഗ് ബോഡിയുടെ 40-ാമത് യോഗത്തിലാണ് പുതിയ ഔദ്യോഗിക കാലാവധിയിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.
ഡോ. ......
ദോഹ: രാജ്യത്തെ പൊതുജനാരോഗ്യ മേഖലയിലെ സേവനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അർജന്റ് കെയർ (Urgent Care) സംവിധാനം കൂടുതൽ വിപുലീകരിച്ച് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC). അൽ വാബ് ഹെൽത്ത് സെന്ററിനെക്കൂടി ഈ ശൃംഖലയിൽ ഉൾപ്പെടുത്തിയതായി പി.എച്ച്.സി.സി ഔദ്യോഗികമായി അറിയിച്ചു. ......
ദോഹ: സാമൂഹിക പ്രതിജ്ഞാബദ്ധതാ പദ്ധതിയുടെ (Social Responsibility Project) ഭാഗമായി ഖത്തരി വിദ്യാർത്ഥികൾക്കായി സ്വകാര്യ സ്കൂളുകളിൽ 3000-ലധികം സൗജന്യ പഠന സീറ്റുകൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. യോഗ്യരായ സ്വദേശി കുടുംബങ്ങളിലെ കുട്ടികൾക്ക് അധിക സാമ്പത്തിക ബാധ്യതകളില്ലാതെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അംഗീകൃത വിദ്യാഭ്യാസ വൗച്ചറിന്റെ (Educational Voucher) തുകയ്ക്ക് തുല്യമായ ഫീസ് നിരക്കിലാണ് ഈ സീറ്റുകൾ ലഭ്യമാക്കുക. ......