തിരുവനന്തപുരം: ആഗോള ഷിപ്പിങ് ഭീമന്മാരായ എം.എസ്.സി ഗ്രൂപ്പിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം വലിയ രാഷ്ട്രീയ-വ്യാവസായിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഏകദേശം 13,000 കോടി രൂപയുടെ (1.397 ബില്യൺ യു.എസ് ഡോളർ) ഈ ഓഹരി ഇടപാട് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപങ്ങളിലൊന്നാണ്. ......
തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റ് പല മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ പൂർത്തിയാകുന്നതേയുള്ളൂ എന്ന സാഹചര്യത്തിൽ, ആരോഗ്യമന്ത്രി കെ.മുരളീധരന്റെ ഓഫീസിൽ കടുത്ത ഭിന്നതയെന്ന് സൂചന. മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ.ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.ഗോവിന്ദരാജ് എന്നിവർ നാടകീയമായി രാജിവെച്ചു.
മുഖ്യമന്ത്രി കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച റെക്കോർഡുമായി കരുത്തുകാട്ടിയ ആരോഗ്യമന്ത്രിയുടെ വകുപ്പിലാണ് തുടക്കത്തിൽ തന്നെ ഈ വൻ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ......
തിരുവനന്തപുരം: ലക്ഷക്കണക്കിന് തൊഴിൽ അന്വേഷകരെ കടുത്ത ആശങ്കയിലാഴ്ത്തി കേരള പബ്ലിക് സർവീസ് കമ്മിഷനിൽ (പി.എസ്.സി) ഉയർന്നുവന്ന ഗുരുതരമായ നിയമന ക്രമക്കേടുകളും പരീക്ഷാ മൂല്യനിർണയത്തിലെ തട്ടിപ്പുകളും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷിക്കും. നിലവിലെ സാഹചര്യത്തിൽ രണ്ട് പ്രധാന പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് മേധാവി മനോജ് എബ്രഹാം അന്വേഷണത്തിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ......
കൊച്ചി: കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് സിമി റോസ് ജോൺ നൽകിയ പോലീസ് സംരക്ഷണ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മുഖ്യമന്ത്രി വി.ഡി. ......
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ട് വെറുമൊരു യാത്രാരേഖ (Travel Document) മാത്രമാണെന്നും പൗരത്വത്തിനുള്ള തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് നിയമത്തെ പൂർണ്ണമായി തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ. ......
പത്തനംതിട്ടയിൽ 13 വയസ്സുകാരി സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി അന്വേഷണത്തിൽ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വൈദ്യപരിശോധനയിൽ പീഡനം നടന്നതിന്റെ തെളിവുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമായത്.
ആദ്യഘട്ടത്തിൽ പത്തിലധികം പേർ തന്നെ പീഡിപ്പിച്ചുവെന്നും അതിൽ ആറുപേർ സഹപാഠികളാണെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. ......
ദോഹ: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് പ്രവാസി ദോഹയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും എം ടി വാസുദേവൻ നായർ പ്രബന്ധരചന മത്സര വിജയികൾക്കുള്ളഅവാർഡ് ദാനവും സംഘടിപ്പിച്ചു. റേഡിയോമലയാളം
ആർ.ജെ. ......
ദോഹ : ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളുടെ ഫീസ് ഗണ്യമായി വർധിപ്പിച്ച തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളെയും നാട്ടിലെ സാധാരണക്കാരെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഈ വർധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഫോക് ഖത്തർ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
പാസ്പോർട്ട് ഒരു ആഡംബര രേഖയല്ല, ഓരോ പൗരന്റെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. ......
ദോഹ: പ്രവാസി സമൂഹം കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരങ്ങൾ കാണുമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ അറിയിച്ചു. വർഷങ്ങളോളം ഖത്തറിൽ പ്രവാസിയായി ജീവിച്ച വ്യക്തിയെന്ന നിലക്ക് ഇവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റി അദ്ധ്യക്ഷൻ എന്ന നിലക്ക് അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഊർജിതമായ ശ്രമങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ......
വാഷിങ്ടൺ ഡിസി: രാജ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി 'കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ വ്യാപനമാണെന്ന്' അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ട ചടങ്ങിൽ പ്രസംഗിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ......