കൊച്ചി: സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് ആംപ്ലിഫൈ ഹെൽത്തുമായി മൂന്ന് വർഷത്തെ തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഏഷ്യയിലെ 10 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹെൽത്ത് ടെക്നോളജി-അനലിറ്റിക്സ് കമ്പനിയാണ് ആംപ്ലിഫൈ ഹെൽത്ത്. ......
കളമശ്ശേരി : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ “സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ആൻഡ് കേരള ഡെവലപ്മെന്റ് മോഡൽ”എന്ന വിഷയത്തിലുള്ള സ്വയം മൂക് കോഴ്സ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഫാ. ......
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജനറൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു. 2011 മുതൽ 2016 വരെ പിആർഡി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും 2006-ൽ മുഖ്യമന്ത്രിയുടെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ......

ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ കൺസോർഷ്യം യോഗം ചേർന്നു.
രാജ്യത്ത് ക്ഷയരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള സ്റ്റേറ്റ് സ്ട്രാറ്റജിക് പ്ലാൻ 2.0-ന്റെ ഭാഗമായായി സംഘടിപ്പിച്ച യോഗം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് ഉദ്ഘാടനം ചെയ്തു.
ക്ഷയരോഗ നിർണ്ണയത്തിൽ സ്വകാര്യ ആരോഗ്യമേഖലയുടെ പങ്കാളിത്തം ഏറെ നിർണ്ണായകമാണ്. രോഗികൾ ആദ്യമായി ആശ്രയിക്കുന്നത് കൂടുതലും സ്വകാര്യ ആശുപത്രികളെയായതിനാൽ, കൃത്യമായ രോഗനിർണ്ണയത്തിലൂടെയും ചികിത്സയിലൂടെയും രോഗവ്യാപനവും മരണനിരക്കും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് യോഗത്തിന് ജില്ലാ ടിബി ഓഫീസർ ഡോ. ടിമ്മി റോഡ്രിഗസ് ജോർജ് പറഞ്ഞു.
നിക്ഷയ് പോർട്ടലിൽ കൃത്യസമയത്ത് വിവരങ്ങൾ രേഖപ്പെടുത്തുക, നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കുക, ബോധവൽക്കരണം ശക്തമാക്കുക എന്നിവയാണ് കൺസോർഷ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സ്വകാര്യ മേഖലയിൽ 688 കേസുകൾ കണ്ടെത്തുകയും, അതിൽ 302 രോഗികൾ ചികിത്സ തുടരുകയും ചെയ്യുന്നുണ്ട്.
കാക്കനാട് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കൺസോർഷ്യം ചെയർപേഴ്സൺ ഡോ. ......
കൊച്ചി ; ഉണ്ണി പൂണിത്തുറ സംവിധാനം ചെയ്ത കൂവാഗം- നാടകം ജൂലൈ 4 ന് വൈകുന്നേരം 6 മണിക്ക് ചാവറ കൾച്ചറൽ സെന്ററിൽ അവതരിപ്പിക്കുന്നു.ആർ മണികണ്ഠൻ നിർമ്മിതിരിക്കുന്ന ഈ നാടകത്തിന്റെ രചന എ ശാന്തകുമാറാണ്, സംവിധാനം ഉണ്ണി പൂണിത്തുറയും.നാടകത്തെപ്പറ്റി.പൗരാണിക ഹിന്ദു വിശ്വാസത്തിന്റ സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടു നിലകൊള്ളുന്ന, മഹാഭാരതത്തിലെ ഇര വാന്റ(അറവാൻ) ബലിയാണ് ഇതിവൃത്തം. തമിഴ് നാട്ടിലെ കൂവാഗം പ്രദേശത്ത് കൂത്താടൽ ക്ഷേത്രം അവിടെ ഇരവാന്റ പ്രതിഷ്ഠയാണ് സ്ഥിതി ചെയ്യുന്നത് മെയ് മാസത്തിലെ പൗർണ്ണമിയിൽ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലുള്ള അറവാണിമാർ(ട്രാൻസ് ജെണ്ടർ) ഈ ഉത്സവത്തിൽ എത്തുന്നു. ......
ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിൽ അമിതഭാരം കയറ്റിയ 65 ചരക്കുവാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വിവിധ കേസുകളിലായി ആകെ 21,48,500 രൂപ പിഴ ഈടാക്കിയതായി എറണാകുളം ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. ......
ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനം ഖത്തറിലും വളരെ വിജയകരമായി സംഘടിപ്പിക്കാനായതില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തോട് അംബാസഡര്‍ വിപുല്‍ പ്രത്യേക നന്ദി അറിയിച്ചു.അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് ദോഹ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയ യോഗാദിനാഘോഷത്തിന്റെ വിജയാഘോഷം ഐസിസി അശോകാഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ധേഹം. ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്കിയ സംഘാടകരെയും വളണ്ടിയര്മാരെും വേദിയില്‍ വെച്ച് അംബാസഡര്‍ ആദരിച്ചു. ......
ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ ഇന്ത്യയിലേക്ക് ചരക്കുമായി സഞ്ചരിച്ചിരുന്ന കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള കടൽക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ നാവികസേന തകർത്തു. നാവികസേനയുടെ പ്രത്യേക സേനയായ മാർക്കോസ് (Marine Commandos) കമാൻഡോകൾ നേരിട്ട് കപ്പലിൽ ഇറങ്ങി നടത്തിയ ദ്രുത ഓപ്പറേഷനിലൂടെയാണ് അപകടസാഹചര്യം അവസാനിപ്പിച്ചത്.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ......
മാന്നാർ: മലയാളി ബ്രാഹ്മണർക്ക് മാത്രമേ ശബരിമല മേൽശാന്തി ആകാൻ കഴിയൂ എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് മാറ്റിയെടുക്കുവാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് മാന്നാർ എസ്എൻഡിപി യൂണിയൻ ചെന്നിത്തല മേഖല സംയുക്ത യോഗം ആവശ്യപ്പെട്ടു. പിന്നോക്ക പട്ടിക വിഭാഗത്തിലെ ഹൈന്ദവരെ മേൽശാന്തി നിയമനത്തിൽ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ......