ലഹരിമുക്തമാക്കാനായി ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ.പദ്ധതിയിലൂടെ സംസ്ഥാനത്തെ ലഹരി ശൃംഖലയെ അടിയോടെ തകർക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂരിൽ സംഘടിപ്പിച്ച തൂഫാൻ ജാഗരൺ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തടിയുടെയും പ്ലൈവുഡിന്റെയും ഈറ്റില്ലമായ പെരുമ്പാവൂരിനെ ലഹരിയുടെ കേന്ദ്രം എന്ന കുപ്രസിദ്ധിയിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. ......
കൊല്ലം: ധ്യാനത്തിനായി എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പുരോഹിതനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ഫാ.......
കായംകുളം: കവിയും ഗാനരചയിതാവും ഗായകനുമായിരുന്ന അനിൽ പനച്ചൂരാന് അദ്ദേഹത്തിൻ്റെ ജന്മനാടായ കായംകുളത്ത് സ്മാരകം നിർമ്മിയ്കണമെന്ന് വിചാർ വിഭാഗ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സഞ്ജീവ് അമ്പലപ്പാട് ആവശ്യപ്പെട്ടു കെ.പി.സി.സി വിചാർ വിഭാഗ് കായംകുളം നിയോജക മണ്ഡലത്തിൽ നടത്താൻ പോകുന്ന നിയമസഭ സമാജികർക്ക് ഉള്ള ആദരവിൻ്റേയും ഏകദിന ശില്പശാലയും വിചാർ വിഭാഗ്
നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നതിന് വേണ്ടിയുള്ള , പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം.
വിചാർ വിഭാഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് സലിം ചീരാമത്ത് അദ്ധ്യക്ഷത വഹിച്ചു. വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി ജോൺസൻ വൈദ്യൻ ,ജില്ലാ ഭാരവാഹികളായ പ്രൊഫ.. ......
ചെങ്ങന്നൂർ : വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങൾ തടയുന്നതിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കയ്യിൽ ധരിക്കാവുന്ന സുരക്ഷാ ഉപകരണം വികസിപ്പിച്ച് സെന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ അവസാന വർഷ വിദ്യാർഥികൾ. ......
ചെങ്ങന്നൂർ: കഴിഞ്ഞ അധ്യയന വർഷം പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, സ്കൂളുകൾ, വിവിധ മേഖലകളിൽ മികച്ച വിജയം നേടിയവർ, വ്യക്തിഗത നേട്ടം കൈവരിച്ചർ എന്നിവരെ അദരിക്കുന്ന എംഎൽഎ പ്രതിഭാ പുരസ്കാരം 2026 ഇന്ന്
(ശനി) രാവിലെ 9.30 ന് പുത്തൻകാവ് മെട്രോപോലീറ്റൻ സ്കൂൾ ഓഡി റ്റോറിയത്തിൽ നടക്കും.
നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ......
ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണവുമായി ഇന്ത്യ സഖ്യം ചീഫ് ജസ്റ്റിസിന് നൽകിയ കത്തിന്റെ പൂർണ്ണരൂപം കോൺഗ്രസ് പുറത്തുവിട്ടു. ആറ് പേജുകളുള്ള കത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ഒരു സ്വതന്ത്ര എംപിയും ഒപ്പുവെച്ചിട്ടുണ്ട്.
സാധാരണ സാഹചര്യങ്ങളിൽ ചീഫ് ജസ്റ്റിസിന് ഇത്തരത്തിൽ കത്തയക്കാറില്ലെന്നും, എന്നാൽ രാജ്യത്തെ ജനാധിപത്യം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടി സ്വീകരിച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരികയാണെന്നും, ഇത്തരം ആശങ്കകളിൽ സുപ്രീം കോടതി ഇടപെടാതിരുന്നാൽ അത് ജനാധിപത്യത്തിന്റെ സമ്പൂർണ തകർച്ചയിലേക്ക് നയിക്കുമെന്നുമാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നറിയിപ്പ്. ......
കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭാദിനാഘോഷവും ദുക്റാന തിരുനാൾ ആചരണവും പ്രൗഢോജ്വലമായി നടന്നു. സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പതാകയുയർത്തിയതോടെയാണ് മാർതോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തലായും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്കാരമായും മാറിയ ആഘോഷങ്ങൾക്ക് തുടക്കമായത്. ......
മേടം: തൊഴിൽ, ഔദ്യോഗിക കാര്യങ്ങൾ എന്നിവയിൽ അനുകൂല മുന്നേറ്റം പ്രതീക്ഷിക്കാം. അംഗീകാരത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.......
തമിഴിൽ 'വണക്കം ചെന്നൈ', 'കാളി', 'കാതലിക്ക നേരമില്ല' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത കൃതിക ഉദയനിധി. അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായി അഭിനയിക്കുന്നത്. ......