ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന 'ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ' സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ (RJD) എം.പി സുപ്രീം കോടതിയെ സമീപിച്ചു. ബിഹാറിലെ ബക്സറിൽ നിന്നുള്ള ലോക്സഭാംഗമായ സുധാകർ സിങ്ങാണ് ഇത്തരമൊരു പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്.
നിലവിൽ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) കൈമാറണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ......
ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് രാജ്യം കണ്ണീരോടെ വിടനൽകുന്നു. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ ആരംഭിച്ച സംസ്കാര ചടങ്ങുകളിൽ രാജ്യത്തെ ഉന്നത നേതാക്കൾ ഉൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ......
ആഗ്ര: ഭർത്താവിനെ കൊലപ്പെടുത്തി സ്വന്തം വീടിന്റെ ശുചിമുറിക്കടിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.......
പാക്കിസ്ഥാനിൽ ആശുപത്രികളെ കേന്ദ്രീകരിച്ച് മനുഷ്യ മറുപിള്ള (പ്ലാസെന്റ) ശേഖരിച്ച് വിദേശത്തേക്ക് കടത്തുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സാധാരണയായി പ്രസവശേഷം മെഡിക്കൽ മാലിന്യമായി സംസ്കരിക്കപ്പെടേണ്ട മറുപിള്ളകളാണ് അനധികൃതമായി ശേഖരിച്ച്, പ്രത്യേക രീതിയിൽ സംസ്കരിച്ച് വിദേശരാജ്യങ്ങളിലേക്ക് അയച്ചിരുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർച്ചയായ മഴയും ജലനിരപ്പ് ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ......
ലോകകപ്പ് നോക്കൗട്ടിൽ അപ്രതീക്ഷിത വെല്ലുവിളി നേരിട്ടെങ്കിലും അർജൻറീനയ്ക്ക് ഒടുവിൽ ആശ്വാസജയം. കരുത്തരായ ലോകചാംപ്യൻമാരെ അവസാന നിമിഷംവരെ വിറപ്പിച്ച കേപ് വെർഡിയെ 2–1ന് മറികടന്നാണ് അർജൻറീന പ്രീക്വാർട്ടർ ഉറപ്പിച്ചത്. ......
ഡാലസ്: ലോകകപ്പിൽ ആവേശം നിറച്ച പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ 4-2ന് വീഴ്ത്തി ഈജിപ്ത് പ്രീക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധികസമയത്തും മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ ഷൂട്ടൗട്ട് തീരുമാനിച്ചത്. ഈജിപ്തിന്റെ ലോകകപ്പിലെ ആദ്യ നോക്കൗട്ട് ജയമാണിത്.
ആക്രമണോത്സുക തുടക്കമായിരുന്നു മത്സരത്തിന്. ......
ഏകഛത്രപതി ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് മന്ത്രി പ്രതികരിച്ചു.വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്നതിൽ യുഡിഎഫ് തീരുമാനം എടുക്കും. സർക്കാർ നയം സംബന്ധിച്ച് ആർക്കും ആശങ്കകൾ പങ്കുവയ്ക്കാം. ......
വൈദ്യുതി മേഖലയിലെ വിതരണ, ഉൽപ്പാദന, പ്രസരണ പ്രയാസങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി പരിസ്ഥിതി പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
എറണാകുളം, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളുടെയും മുതിർന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ വൈദ്യതി മേഖലയുമായി ബന്ധപ്പെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്നഅവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളവും വായുവും പോലെ തന്നെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈദ്യുതി. കേരളത്തിന്റെ പവർഹൗസായ ഇടുക്കിയിലെയും എറണാകുളത്തെയും വൈദ്യുതി വിതരണ, ഉൽപ്പാദന, പ്രസരണ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളുടെ സഹകരണവും ജനപ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതിയുടെ ദുരുപയോഗം കുറക്കേണ്ടതുണ്ട്. ......
കേന്ദ്ര സർക്കാരിൻ്റെ എണ്ണ, പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) കേരള ഘടകം ഓഫീസർ ഇൻ ചാർജായി ശ്രീ. എസ് ഹരികുമാർ ചാർജെടുത്തു. ......