ദോഹ: പുതിയത് വാങ്ങി പഴയത് വലിച്ചെറിയുന്ന ‘ഫാസ്റ്റ് ഫാഷൻ’ സംസ്കാരത്തിന് പകരം, വസ്ത്രങ്ങൾ കേടുപാടുകൾ തീർത്ത് വീണ്ടും ഉപയോഗിക്കാൻ ഖത്തറിലെ ഉപഭോക്താക്കൾ താല്പര്യം കാണിക്കുന്നതായി റിപ്പോർട്ട്. ‘സ്റ്റിച്ച് ബൈ സൽമ’ (Stitch by Salma) എന്ന സ്ഥാപനത്തിന്റെ സ്ഥാപക ഉമ്മെ സൽമ വസ്ത്രധാരണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
വസ്ത്രങ്ങൾ വെറുതെ മാറ്റിസ്ഥാപിക്കുന്നതിനേക്കാൾ അവയുടെ ഗുണനിലവാരത്തിനും ഈടുനില്പിനും കൂടുതൽ മൂല്യംനൽകുന്നതാണ് പുതിയ പ്രവണതയെന്ന് അവർ വ്യക്തമാക്കുന്നു.
വസ്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തിയും മാറ്റങ്ങൾ വരുത്തിയും ഉപയോഗിക്കുന്നത് വഴി മാലിന്യങ്ങൾ കുറയ്ക്കാനും അവയുടെ ആയുസ്സ് വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ഭൂരിഭാഗം ഉപഭോക്താക്കളും തിരിച്ചറിയുന്നുണ്ട്. ......
ദോഹ:ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യങ്ങൾക്കായുള്ള സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസ്സൻ അൽ താനി ‘ബർസാൻ’ അമീരി ഗാർഡ് ക്യാമ്പ് സന്ദർശിച്ചു. വ്യാഴാഴ്ചയായിരുന്നു സന്ദർശനം.
ക്യാമ്പിലെത്തിയ ഉപപ്രധാനമന്ത്രിയെ അമീരി ഗാർഡ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് ബിൻ സുൽത്താൻ അൽ സുവൈദി, ഡെപ്യൂട്ടി കമാൻഡർ, ഇൻസ്പെക്ടർ ജനറൽ, കമാൻഡറുടെ അസിസ്റ്റന്റുമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
അമീരി ഗാർഡ് കമാൻഡ് കെട്ടിടത്തിൽ നടത്തിയ സന്ദർശനത്തിനിടെ, വിവിധ വകുപ്പുകളിലെയും യൂണിറ്റുകളിലെയും അത്യാധുനിക സൗകര്യങ്ങളെയും സുരക്ഷാ സജ്ജീകരണങ്ങളെയും കുറിച്ച് അദ്ദേഹം വിലയിരുത്തി. ......
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിലും ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങുകളിലും ഖത്തർ ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിം പങ്കെടുത്തു. വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അദ്ദേഹം ഖമേനിയുടെ ഭൗതികശരീരത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ആദരവർപ്പിച്ചു.
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുക്കാൻ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ എത്തിയിരിക്കുന്നത്. ......
ഖത്തറിലെ ശ്രദ്ധേയരായ മറുനാടൻ എഴുത്തുകാരെയും കൃതികളെയും അടുത്തറിയാനും സംവദിക്കാനുമുള്ള അവസരമെന്ന നിലയിൽ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം, പ്രശസ്ത സുഡാനി എഴുത്തുകാരനും കത്താറ നോവൽ പുരസ്കാര ജേതാവുമായ ഡോ. അമിർ താജ് അൽസിർറുമായി "ഏൻ ഈവ് വിത്ത് ദ ലെജൻഡ്: ബിയോണ്ട് ദി പേജസ്, ബിയോണ്ട് ദ വേർഡ്സ്" എന്ന ശീർഷകത്തിൽ മുഖാമുഖം സംഘടിപ്പിച്ചു.
ഫോറം പ്രസിഡൻറ് ഡോ. ......
ദോഹ: പ്രശസ്ത പർവതാരോഹകനും മലയാളി പ്രതിഭയുമായ ഷെയ്ഖ് ഹസനെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ആദരിച്ചു. ബുധനാഴ്ച (ജൂലൈ 1) ഐ.സി.സി. അശോക ഹാളിൽ നടന്ന ‘ഐ.സി.സി.......
ദോഹ: ഖത്തറിലെ തുറമുഖങ്ങളിൽ കഴിഞ്ഞ ജൂൺ മാസത്തിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. മുൻ മാസത്തെ അപേക്ഷിച്ച് (2026 മെയ്) വലിയ പുരോഗതിയാണ് ചരക്ക് നീക്കത്തിലും കപ്പലുകളുടെ വരവിലും ഉണ്ടായതെന്ന് ഖത്തർ പോർട്സ് മാനേജ്മെന്റ് കമ്പനി (മവാനി ഖത്തർ) വ്യക്തമാക്കുന്നു. ......
അമേരിക്കൻ പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിൻ്റെയും ട്രാവിസ് കെൽസിൻ്റെയും വിവാഹവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റ് വലിയ ചർച്ചയായി. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ വിവാഹാഘോഷത്തിന് പിന്നാലെ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക് ബിൽബോർഡിൽ ആദ്യം JUST&T Married... ......
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ രൂക്ഷമാകുന്നു. ഫണ്ട് ശേഖരണത്തിൽ അഴിമതി നടന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ......
കാസർകോട്: സിപിഎം നേതൃത്വത്തെയും പ്രതിപക്ഷനേതാവ് പിണറായി വിജയനെയും കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ.......

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഡ്രൈവ് യുവർ ഡ്രീം മെഗാ പ്രമോഷന് ആവേശകരമായ സമാപനം. ആറുഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പിലൂടെ തെരെഞ്ഞെടടുത്ത എല്ലാ ഭാഗ്യവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
50 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും 10 വിജയികൾക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് കാറുകളും ആണ് ഈ പ്രൊമോഷനിലൂടെ സമ്മാനമായി നൽകിയത്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ ഷോപ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ച റാഫിൾ കൂപ്പണു കളിൽ നിന്നും ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഓരോ വിജയിയെയും തിരഞ്ഞെടുത്തത്.
ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും എന്നും മുൻതൂക്കം നൽകുന്ന ഗ്രാൻഡ് മാളിന്, ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രൊമോഷനിലൂടെ കാറുകൾ, സ്വർണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങൾ നൽകി നൂറുകണക്കിന് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്.
പുത്തൻ പുതിയ കാറുകളും ക്യാഷ് പ്രൈസുകളും ഒട്ടേറെ സർപ്രൈസുകളുമായി ഗ്രാൻഡ് മാളിന്റെ പുതിയ മെഗാ പ്രൊമോഷൻ ജൂലൈ മുതൽ ആരംഭിക്കും. ......