ദോഹ: ഖത്തറിന്റെ സമഗ്ര പുരോഗതിയിലും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ നിർമ്മിതിയിലും വിദ്യാഭ്യാസ മേഖല വഹിക്കുന്ന പങ്കിനെക്കുറിച്ച് വ്യക്തമാക്കി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അണ്ടർസെക്രട്ടറി ഹെഡ് ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി. ......
കോഴിക്കോട്: കഥാശ്വാസം ശബ്ദ പരമ്പരയുടെ 2026-ലെ കഥാപുരസ്കാരത്തിന് പ്രശസ്ത കഥാകൃത്ത് അംബികാ സുതൻ മാങ്ങാട് അർഹനായി. 2020-ലെ കോവിഡ് ലോക്ക്ഡൗൺ കാലത്ത് ബന്ന ചേന്ദമംഗല്ലൂർ ആരംഭിച്ച കഥാശ്വാസം ശബ്ദപരമ്പരയുടെ 600-ാം കഥയോടനുബന്ധിച്ച് ജൂലൈ 11-ന് കാളൂർ റോഡിലെ റിഥം ഹൗസ് പെർഫോമിങ് ആർട്സ് സ്റ്റുഡിയോയിൽ നടക്കുന്ന കഥാകൃത്ത്–ആസ്വാദക സംഗമത്തിൽ 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.നവകഥാകൃത്തുക്കളിൽ കെ. എ. ......
ദോഹ: രാജ്യത്തെ വ്യവസായ നിക്ഷേപ അവസരങ്ങൾക്കായി പ്രകൃതിവിഭവങ്ങൾ നീക്കിവെക്കുന്നതും അവയുടെ ഭരണനിർവഹണവും ലക്ഷ്യമിട്ട് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയവും (MoCI) ഖത്തർ എനർജിയും തമ്മിൽ സുപ്രധാന കരാറിൽ ഒപ്പുവെച്ചു. പുതിയ മീഡിയം ഇൻഡസ്ട്രീസ് ഏരിയ, മെസൈദ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവയുടെ വികസനത്തിന് ശക്തമായ പിന്തുണ നൽകുന്നതാണ് ഈ പുതിയ പങ്കാളിത്തം.
ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽ ഥാനി, ഊർജ കാര്യ സംസ്ഥാന മന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സിഇഒയുമായ സാദ് ഷെരീദ അൽ കാബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.ഈ തന്ത്രപ്രധാന കരാർ ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ......
ദോഹ: കുട്ടികളുടെ വേനലവധി ദിനങ്ങൾ അറിവും വിനോദവും നിറഞ്ഞതാക്കാൻ കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന
സമ്മർ ക്യാമ്പുകൾക്ക് ആവേശകരമായ തുടക്കം. കല, സംസ്കാരം, ശാസ്ത്രം, കായികം, സാഹിത്യം തുടങ്ങി വൈവിധ്യമാർന്ന 11 ക്യാമ്പുകളിലായി 190 ൽ പരം കുട്ടികളാണ് ഇത്തവണ പങ്കാളികളാകുന്നത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ കാലതാമസമോ തടസ്സങ്ങളോ നേരിടാൻ സാധ്യതയുണ്ട്. അഭിപ്രായഭിന്നതകളും അനാവശ്യ ചെലവുകളും അലട്ടാം. ......
തദ്ദേശസ്വയം ഭരണ വകുപ്പിലെ ജീവനക്കാരുടെ സംഘടനയായ KLGSA യുടെ 50 വർഷം പൂർത്തീകരിച്ചതിൻ്റെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സുവർണ്ണ ജൂബിലി സമ്മേളനം എറണാകുളം ടൗൺഹാളിൽ 2026 ജൂലൈ 7 ന് നടക്കുകയാണ്. രാവിലെ 10.30 ന് പതാക ഉയർത്തുന്നതോട് കൂടി ആരംഭിക്കുന്ന ജൂബിലി സമ്മേളനം മൂന്ന് മേഖലാ സമ്മേളനങ്ങൾ ആയിട്ട് നടത്തുകയും ഡിസംബർ മാസം നടത്തപ്പെടുന്ന സംസ്ഥാന സമ്മേളനത്തിൽ ആഘോഷ പരിപാടികൾക്ക് പരിസമാപ്തി കുറിക്കുകയും ചെയ്യും.
ജൂബിലി സമ്മേളനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുക എന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കാക്കനാട് സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ ലുലു ഐ ടി ടവറില്‍ സ്കൂള്‍ ഓഫ് ഫ്യൂച്ചറിന്റെയും 2028 ബാച്ചിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊളംബോ: ശ്രീലങ്കയിലെ പ്രധാന ജയിലുകളിലൊന്നായ നെഗോംബോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ നാല് ജയിൽ ഗാർഡുകൾ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ ജയിൽ കലാപമാണിതെന്ന് അധികൃതർ അറിയിച്ചു. ......
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: പ്ലാനിങ് ബോർഡ് ചീഫ് തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷണത്തിൽ ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്പിക്ക് കൈമാറാൻ പി.എസ്.സി തീരുമാനിച്ചു. ഇന്നു ചേർന്ന കമ്മിഷൻ യോഗത്തിലാണ് ഈ തീരുമാനം.
നേരത്തെ, അന്വേഷണം ആഭ്യന്തര വിജിലൻസ് വിഭാഗത്തെ ഏൽപ്പിക്കാൻ കമ്മിഷൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പി.എസ്.സി ചെയർമാൻ അത് മാറ്റി പരീക്ഷാ കൺട്രോളറെ അന്വേഷണ ചുമതല ഏൽപ്പിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. ......