കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 18-കാരി ആമിന നുസ മരിച്ചു. കൂഡ്ലു ചെട്ടുംകുഴി ഇസത്ത് നഗർ എസ്എം മൻസിലിലെ അബ്ദുൽ മനാഫിന്റെ മകളാണ് ആമിന നുസ. ......
റിയാദ്/ദോഹ : സൗദി അറേബ്യയിലെ ത്വാഇഫിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഖത്തറിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ അമ്മയും മകളും മരിച്ചു. ഉംറ തീർത്ഥാടനം കഴിഞ്ഞ് റോഡ് മാർഗ്ഗം ഖത്തറിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ......
ലക്നൗ: രാമക്ഷേത്ര ട്രസ്റ്റിന്റെ ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജി ഔദ്യോഗികമായി അംഗീകരിച്ചതായി ട്രസ്റ്റ് നേതൃത്വം അറിയിച്ചു. ട്രസ്റ്റ് രൂപീകരിച്ച കാലം മുതൽ ഇരുവരും നൽകിയ സേവനങ്ങളും സംഭാവനകളും വിലമതിക്കുന്നതായി ട്രഷറർ ഗോവിന്ദ് ഗിരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട തട്ടിപ്പ് അതീവ വേദനാജനകവും ട്രസ്റ്റിന് അപമാനകരവുമാണെന്ന് ട്രസ്റ്റിലെ മുതിർന്ന അംഗം പങ്കജ് ജയ്സ്വാൾ പ്രതികരിച്ചു. ......
ചെറിയനാട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇടവങ്കാട് സെന്റ് മേരീസ് ഓര്ത്തഡോക്സ് പള്ളി എംപിഎം യുവജനപ്രസ്ഥാനം ഏകാംഗ നാടകവും ഫുട്ബോള് ഷൂട്ടൗട്ട് മത്സരവും നടത്തി. ഇടവക വികാരി ഫാ. ......
ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം വാർഡ് കൗൺസിലർ
റിജോ ജോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് രാജേഷ് കെ. ......
ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ 2026 അധ്യയന വർഷത്തെ ബിരുദ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ബി.എസ്.സി. ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി.......
ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി തുളസി ഉത്ഘാടനം ചെയ്തു .......
ചെങ്ങന്നൂർ: എക്സൈസ് വകുപ്പിന്റെ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി ഉം പാർട്ടിയും ചെങ്ങന്നൂർ ബുധനൂർ ഭാഗത്ത് നിന്നും ഒന്നര കിലോയോളം വരുന്ന കഞ്ചാവുമായി ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. ദിനാജ് ദക്ഷിൺ ജില്ലയിൽ
ഹരിരാംപൂർ താലൂക്കിൽ, ഹരിരാംപൂർ വില്ലേജിൽ, ദാലഹട്ട് സ്വദേശി സനാതൻ സർക്കാർ ( 26 ) ആണ് പിടിയിലായത്.
പുലിയൂർ - മാന്നാർ റോഡിൽ വെച്ചാണ് ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി യുടെ നേതൃത്വത്തിൽ ഇയാളെ ഗഞ്ചാവുമായി പിടികൂടിയത് . ......
കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തോളമായി ഖത്തറിൽ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന, ജാതി-മത-വർണ്ണ-വർഗ വ്യത്യാസമില്ലാതെ ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ *തൃശൂർ ജില്ലാ സൗഹൃദവേദി*, തങ്ങളുടെ *സിൽവർ ജൂബിലി ആഘോഷങ്ങളുടെ* ഭാഗമായി ഒരുമയുടെ രജതരേഖ തീർത്ത് ദോഹയിലെ *നസീം സർജിക്കൽ & മെഡിക്കൽ സെന്ററുമായി* സഹകരിച്ച് വിപുലമായ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
*2026 ജൂലൈ 3 വെള്ളിയാഴ്ച*, സി-റിങ് റോഡിലുള്ള നസീം മെഡിക്കൽ സെന്ററിൽ രാവിലെ *7.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ* നടന്ന ക്യാമ്പിൽ പങ്കെടുത്ത അഞ്ഞൂറിലധികം വേദി അംഗങ്ങൾക്ക് വിവിധ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമായി.
ക്യാമ്പിനോട് അനുബന്ധിച്ഛ് നടന്ന ഔദ്യോഗീക ചടങ്ങിൽ വേദി ജനറൽ സെക്രട്ടറി *ഷറഫ് മുഹമ്മദ്* സ്വാഗതം ആശംസിച്ചു. വേദി പ്രസിഡന്റ് *വിഷ്ണു ജയറാം ദേവ്* അധ്യക്ഷത വഹിച്ചു. ......
ദോഹ: ഹ്രസ്വ സന്ദർശനാർഥം ഖത്തറിൽ എത്തിയ കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ പാറക്കൽ അബ്ദുല്ലക്ക് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്വീകരണം നൽകി. മദീന ഖലീഫ നോർത്തിലെ ഇസ്ലാഹി സെന്റർ ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു.
പ്രവാസികൾക്കും സാധാരണ ജനങ്ങൾക്കും ഗുണകരമാവുന്ന നിരവധി പദ്ധതികളാണ് യു ഡി എഫ് ഗവൺമെന്റ് നടപ്പാക്കുന്നതെന്ന് പാറക്കൽ അബ്ദുല്ല തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ......