ദോഹ: രാജ്യത്തുടനീളം സംയോജിത സേവനങ്ങളും മികച്ച അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇസ്ഗാവ (Izghawa), അൽ തുമാദ് (Al Thumid) മേഖലകളിൽ പുതിയ വികസന പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് (അശ്ഗാൽ). ഏകദേശം 688 ദശലക്ഷം ഖത്തർ റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന റോഡ്, അടിസ്ഥാനസൗകര്യ വികസന പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായതായി അശ്ഗാൽ ഔദ്യോഗികമായി അറിയിച്ചു.ഇസ്ഗാവ, അൽ തുമാദ് മേഖലകളിലെ ജനസംഖ്യാ-നഗര വളർച്ചയ്ക്ക് പിന്തുണയേകുന്ന സുസ്ഥിരമായ നിക്ഷേപമാണ് ഈ പദ്ധതിയെന്ന് റോഡ് പ്രൊജക്ട്സ് ഡിപ്പാർട്ട്മെന്റിലെ നോർത്തേൺ റീജിയൻസ് വിഭാഗം മേധാവി എഞ്ചിനീയർ അബ്ദുള്ള അൽ നുഐമി വ്യക്തമാക്കി. ......
ദോഹ: രാജ്യത്ത് മധുരപാനീയങ്ങൾക്ക് ഏർപ്പെടുത്തിയ പ്രത്യേക സെലക്ടീവ് (എക്സൈസ്) നികുതി നിയമം (2026-ലെ നിയമം നമ്പർ 2) ഇന്നലെ (ജൂലൈ 6 തിങ്കളാഴ്ച) മുതൽ നിലവിൽ വന്നു. പാനീയങ്ങളാക്കി മാറ്റാൻ കഴിയുന്ന കോൺസെൻട്രേറ്റുകൾ, പൗഡറുകൾ, എക്സ്ട്രാക്റ്റുകൾ, പഞ്ചസാരയോ മറ്റ് മധുരങ്ങളോ അടങ്ങിയ സമാനമായ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കെല്ലാം പുതിയ നിയമം ബാധകമായിരിക്കും.
ഉപഭോക്താക്കളെ ആരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് നയിക്കുന്നതിനും, ആരോഗ്യപ്രദമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ തീരുമാനം.പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് (Sugar Content) അടിസ്ഥാനമാക്കിയാണ് ജനറൽ ടാക്സ് അതോറിറ്റി നികുതി നിശ്ചയിക്കുന്നത്. ......
പി വി എ നാസർ
ദോഹ: ഖത്തറിലെ വാണിജ്യ-താമസ മേഖലകളിൽ ഉയർന്നുവരുന്ന വൻകിട ആകാശഗോപുരങ്ങൾ (Skyscrapers) രാജ്യത്ത് കെട്ടിടങ്ങളുടെ ബാഹ്യഭാഗം വൃത്തിയാക്കുന്ന 'ഫസാഡ്', വിൻഡോ ക്ലീനിങ് സേവനങ്ങൾക്ക് വൻ ഡിമാൻഡ് സൃഷ്ടിക്കുന്നു. പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയും ഉയർന്ന കെട്ടിടങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവും കാരണം കെട്ടിടങ്ങളുടെ ബാഹ്യമായ പരിചരണം ഇപ്പോൾ നിർബന്ധിതമായി മാറിയിരിക്കുകയാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.o
2008 മുതൽ ദോഹയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഫസാഡ് മെയിന്റനൻസ് കമ്പനിയിലെ ജീവനക്കാരൻ വ്യക്തമാക്കുന്നത്, പുതിയ വാണിജ്യ-താമസ ടവറുകളുടെ നിർമ്മാണത്തോടെ ഈ മേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്നാണ്. ......
ദോഹ: ആധുനിക സാങ്കേതികവിദ്യയുടെ വിസ്മയങ്ങളെ ആത്മീയതയുടെ വിശുദ്ധിയോട് ചേർത്തുനിർത്തിക്കൊണ്ട്, ഖത്തറിലെ പ്രഥമ ‘സ്മാർട്ട് മസ്ജിദ്’ (Smart Mosque) വിശ്വാസികൾക്കായി സമർപ്പിച്ചു. മൈതർ പ്രദേശത്ത് നിർമ്മിച്ച ‘ഖൈസ് ബിൻ സഅദ് ബിൻ ഉബാദഹ്’ മസ്ജിദാണ് ഖത്തർ ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ......
ബംഗളുരു: മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അഭിമാന പദ്ധതികളിൽ മറ്റൊന്നാണ് മേക്കെദാട്ട് ഡാം പ്രോജക്റ്റ്. ഡി കെയുടെ മണ്ഡലമായ കനകപുരയുടെ പരിധിയിലാണ് മേക്കെദാട്ട്. ......
ദോഹ: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ ദോഹ ഹാമദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രാനടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുള്ള അത്യാധുനിക ബയോമെട്രിക് യാത്രാ സേവനത്തിന് തുടക്കം കുറിച്ചു. ഖത്തർ എയർവേയ്സുമായി സഹകരിച്ച് സിറ്റാ (SITA) ടെക്നോളജീസിന്റെ പിന്തുണയോടെയാണ് 'ഫാസ്റ്റ് ട്രാക്ക്' എന്ന പേരിലുള്ള ഈ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
യാത്രക്കാരുടെ മുഖം തിരിച്ചറിയൽ (Facial Recognition) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ......
സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹരിവരാസനം’ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. തമിഴിലെ ഒന്നാംനിര കോമഡി താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. ......
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ട വികസനത്തിനായി ആഗോള ഷിപ്പിംഗ് ഭീമനായ എം.എസ്.സി (MSC) ഗ്രൂപ്പ് 13,000 കോടി രൂപ നിക്ഷേപിക്കുന്നു. എന്നാൽ ഈ തുക വിഴിഞ്ഞത്തിന്റെ വികസനത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന വ്യവസ്ഥയോടെയാകും അദാനി ഗ്രൂപ്പുമായി സർക്കാർ അനുബന്ധ കരാർ ഒപ്പിടുക. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷമായ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാക്കളുടെയും മുൻ സഹയാത്രികരുടെയും കടുത്ത ആഭ്യന്തര കലഹവും പരസ്യവിമർശനവും. പാർട്ടി ഭരണഘടനയ്ക്കെതിരെ പ്രവർത്തിക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി. ......
തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ പേരിൽ പൊതുവഴി തടഞ്ഞ് ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നേതാക്കൾക്ക് കോടതിയുടെ വക കനത്ത പ്രഹരം. കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയ കേസിൽ സി.പി.എം നേതാവും മുൻ എം.എ.ൽ.എയുമായ പി.പി. ......