ഒരു ജനാധിപത്യസർക്കാരിന്റെ അടിസ്ഥാനപരമായ കർത്തവ്യം എന്താണ്? പരമപ്രധാനം ആ നാടിന്റെ സുരക്ഷയാണ്. സുരക്ഷ എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ സുരക്ഷിതത്വം തന്നെയാണ്. ......
ഇന്ന് 'നിര്‍മ്മിത ബുദ്ധി' (Artificial Intelligence - AI) നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. മൊബൈല്‍ ഫോണിലെ മാപ്പുകളിലൂടെ വഴി കണ്ടെത്തുന്നതും, സിനിമകളും ഗാനങ്ങളും നിര്‍ദേശിക്കുന്നതും, ആവശ്യമില്ലാത്ത ഇ-മെയിലുകള്‍ തിരിച്ചറിയുന്നതും, ഭാഷകള്‍ വിവര്‍ത്തനം ചെയ്യുന്നതും, മുഖം തിരിച്ചറിഞ്ഞ് ഫോണ്‍ തുറക്കുന്നതുമെല്ലാം AIയുടെ സഹായത്തോടെയാണ്. ......
വർണ്ണവിവേചനത്തിന്റെ ഇരുളടഞ്ഞ യുഗത്തെ തൂത്തെറിഞ്ഞ് ചരിത്രത്തിൽ പുതു അധ്യായം രചിച്ച രാജ്യമാണ് സൗത്താഫിക്ക. മഹാത്മാഗാന്ധി അവിടെ നിന്ന് കൊളുത്തിയ ചെറിയ തിരിനാളമാണ് ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തെ അഗ്നിയായി ജ്വലിപ്പിച്ച് ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ചത്. ......
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. പെരുമ്പാവൂർ പൂപ്പാനിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ മൂന്ന് പേരെ ഒൻപത് കിലോയിലധികം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ലാലൻ മണ്ഡൽ, ഭാര്യ സബികുന്നഹാർ ഖാത്തൂൺ, മകൻ സാഹിൻ മണ്ഡൽ എന്നിവരാണ് പിടിയിലായത്. ......
മലപ്പുറം: കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഒരാളുടെ മരണത്തിൽ കലാശിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി ഫൈസൽ (52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ......
ലണ്ടൻ: ലോക മദ്യവിപണിയിൽ പുതിയ ചർച്ചയായി മാറുകയാണ് പ്രവാസി മലയാളി ജോൺ സേവ്യറിന്റെ 'മണവാട്ടി കുട്ടിച്ചാത്തൻ'. 96.2 ശതമാനം ആൽക്കഹോൾ അടങ്ങിയ പുതിയ സ്പിരിറ്റ് പുറത്തിറക്കി, നിലവിൽ ഏറ്റവും ഉയർന്ന ആൽക്കഹോൾ അംശമുള്ള മദ്യങ്ങളിൽ ഒന്നായി അറിയപ്പെടുന്ന പോളിഷ് ബ്രാൻഡായ സ്പിരൈറ്റസ്-നെ പോലും മറികടക്കുകയാണ് ലക്ഷ്യം.
യുകെ ആസ്ഥാനമായ ലണ്ടൻ ബാരൺ ലിമിറ്റഡ് വികസിപ്പിച്ച ഈ ഉൽപ്പന്നം 50 മില്ലി കുപ്പികളിലാണ് വിപണിയിലെത്തുന്നത്. ......
പാലക്കാട്: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച 'പ്രിയദർശിനി' പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടായതായി ബസ് ഉടമകൾ. പദ്ധതി നിലവിൽ വന്ന ഒരു മാസത്തിനിടെ ഏകദേശം 65 കോടി രൂപയുടെ വരുമാന നഷ്ടം നേരിട്ടതായാണ് അവരുടെ കണക്ക്. ......
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന" കേസ് തെളിവില്ലെന്ന് കാട്ടി അവസാനിപ്പിക്കാൻ ഉന്നതതലത്തിൽ അട്ടിമറി നടന്നെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് പണികിട്ടുമെന്ന് സൂചന. കേസ് അട്ടിമറിച്ചതിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കുന്ന റിപ്പോർട്ട് എസ്.ഐ.ടി ഡി.ജി.പി റവാഡ ചന്ദ്രശേഖറിന് സമർപ്പിച്ചു. ......
തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിലും നിയമനങ്ങളിലും ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം പി.എസ്.സി ആസ്ഥാനത്തെത്തി. ഐ.ജി എസ്. ......
ന്യൂഡൽഹി:അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും ഗൾഫ് മലയാളി പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിലൂടെ പൂട്ടു വീഴുകയാണ്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പ്രവാസികളെ ചൂഷണം ചെയ്ത് അമിത നിരക്ക് ഈടാക്കുന്നത് തടയാനും ലക്ഷ്യമിട്ടുള്ള നിയമത്തിന്റെ ചട്ടങ്ങൾ തയ്യാറായതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
ടിക്കറ്റ് കൊള്ളയ്ക്ക് നിരന്തരം ഇരയാവുന്ന മലയാളി പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നതാണ് കോടതിയുടെ ഈ ഇടപെടൽ. ......