ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ നടന്ന സമ്മാനച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പെരുമാറ്റമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്പെയിൻ ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയ ശേഷവും ട്രംപ് വേദി വിടാതെ താരങ്ങൾക്കൊപ്പം നിന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ......
പാലക്കാട്: നെന്മാറയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്ക് (59) വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്). 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലയെ 'അപൂർവങ്ങളിൽ അപൂർവം' വിഭാഗത്തിൽപ്പെടുന്ന കുറ്റകൃത്യമാണെന്ന് വിലയിരുത്തിയ കോടതി, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ......
മസ്കറ്റ്: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ 2025-ഓടെ 6.28 കോടിയായി (62.8 മില്യൺ) ഉയർന്നതായി ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ (GCC-Stat) റിപ്പോർട്ട്. 2022-ൽ 5.66 കോടിയായിരുന്ന ജനസംഖ്യയിൽ നിന്ന് മൂന്ന് വർഷം കൊണ്ട് 62 ലക്ഷത്തിലധികം ആളുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ......
ദോഹ: ഖത്തറിന്റെ മുൻ അമീറും (ഫാദർ അമീർ) ആധുനിക ഖത്തറിന്റെ ശില്പിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ നിര്യാണത്തിൽ ആദരവും അനുശോചനവും രേഖപ്പെടുത്താൻ പൊതുജനങ്ങൾക്ക് അവസരം. ഖത്തർ മ്യൂസിയംസിന് (Qatar Museums) കീഴിലുള്ള നാല് പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക അനുശോചന പുസ്തകങ്ങൾ (Condolence Books) സജ്ജീകരിച്ചിട്ടുണ്ട്.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (MIA), നാഷണൽ മ്യൂസിയം ഓഫ് ഖത്തർ (NMoQ), മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം എന്നിവടങ്ങളിലാണ് സന്ദർശകർക്കായി സൗകര്യമൊരുക്കിയിരിക്കുന്നത്.മ്യൂസിയങ്ങളുടെ സാധാരണ പ്രവർത്തന സമയങ്ങളിൽ എത്തുന്ന സന്ദർശകർക്ക് ഈ അനുശോചന പുസ്തകങ്ങളിൽ തങ്ങളുടെ സന്ദേശങ്ങളും ഓർമ്മക്കുറിപ്പുകളും രേഖപ്പെടുത്താവുന്നതാണ്. ......
ദോഹ: ലബോറട്ടറി പരിശോധനകളിലും ജനിതക രോഗനിർണ്ണയത്തിലും (Genetic Testing) അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും സ്മാർട്ട് ഹെൽത്ത് സാങ്കേതികവിദ്യകളും നടപ്പിലാക്കി ഖത്തർ ആരോഗ്യരംഗം പുതിയ യുഗത്തിലേക്ക്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ലാബ് പ്രവർത്തനങ്ങളെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുകയും പരിശോധനാ ഫലങ്ങൾ രോഗികളുടെ മെഡിക്കൽ റെക്കോർഡുകളുമായി നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്തു. ......
ദോഹ: ആറാം വയസ്സിൽ വരച്ച ഒറ്റ ചിത്രം കൊണ്ട് അഞ്ച് അന്താരാഷ്ട്ര റെക്കോർഡുകൾ സ്വന്തമാക്കി ഖത്തറിലെ കൊച്ചു മലയാളി പ്രതിഭ. ദോഹ സ്കോളേഴ്സ് ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അൽ അമീൻ ബിൻ അഹമ്മദ് ഡാനിഷാണ് ക്യാൻവാസിലെ വിസ്മയമായി മാറിയത്. ......
കർണാടകം: മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അഭിമാന പദ്ധതിയായ ബിഡദി ടൗൺഷിപ്പ് പ്രൊജക്റ്റ് സംസ്ഥാനത്ത് ഗൗരവമേറിയ രാഷ്ട്രീയപ്രശ്നമായി മാറിയിരിക്കയാണ്. ഭൂമി വിട്ടുകൊടുക്കാൻ കൃഷിക്കാരായ പ്രാദേശികവാസികൾ തയ്യാറാകാത്തതാണ് ഗവണ്മെന്റിനെ അലട്ടുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് നിർധന രോഗികൾക്ക് ഏക ആശ്വാസമായിരുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളുടെ പ്രവർത്തനം പൂർണ്ണമായും താളംതെറ്റുന്നു. അവശ്യ ജീവൻരക്ഷാ മരുന്നുകൾ പോലുമില്ലാതെ ഫാർമസികൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. ......
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം യു.ഡി.എഫ് സർക്കാരിന് വൻ രാഷ്ട്രീയ തലവേദനയാകുന്നു. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന സൗജന്യ ഭക്ഷണവിതരണം പാർട്ടി ലേബലിൽ വേണ്ടെന്ന ആരോഗ്യ മന്ത്രി കെ. ......