തിരുവനന്തപുരം: മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും ഉൾപ്പെടെ വിതരണം ചെയ്യുന്നതിനായി 480 ആപ്പിൾ ഐപാഡുകൾ വാങ്ങാൻ കേരള സർക്കാർ. 6.71 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഒക്ടോബർ 16ന് ഇ-ടെൻഡർ ക്ഷണിച്ചു. ......
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണമാണ് കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്. ......
ദോഹ: ബെഞ്ചുമ്മൽ ബോയ്സ് സംഘടിപ്പിക്കുന്ന ആവേശം 2K26 – ചാപ്റ്റർ 2: ദ സൗത്ത് ഇന്ത്യൻ എഡിഷൻ നവംബർ 20 വെള്ളിയാഴ്ച ഖത്തറിലെ ഏഷ്യൻ ടൗൺ ആംഫിതിയേറ്ററിൽ നടക്കും.
കഴിഞ്ഞ വർഷം നടന്ന ആവേശം 2K25ന്റെ വിജയത്തിന് പിന്നാലെയാണ് ഇത്തവണ രണ്ടാം പതിപ്പുമായി സംഘാടകർ എത്തുന്നത്. മലയാളം, തമിഴ് സംഗീതരംഗത്തെ പ്രമുഖ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും.
പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ, ടിക്കറ്റ് ലോഞ്ച് ഒക്ടോബർ 25ന് ദോഹയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. ......
മദ്റസ അൽ ഇസ്ലാമിയ്യ, മദീന ഖലീഫ (CIC) സംഘടിപ്പിച്ച കോൺവൊക്കേഷൻ ചടങ്ങും രക്ഷാകർതൃ സംഗമവും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹനേതാക്കളുടെയും സാന്നിധ്യത്തിൽ ഭംഗിയായി നടന്നു. വിദ്യാർത്ഥികളുടെ അക്കാദമിക നേട്ടങ്ങളും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ വിജയവും ആഘോഷിച്ച പരിപാടിക്ക് വിശുദ്ധ ഖുർആൻ പാരായണത്തോടെ തുടക്കമായി.
ചടങ്ങിൽ മദ്റസ പ്രിൻസിപ്പൽ കെ. ......
സുന്ദര്.സി.യുടെ സംവിധാനത്തിൽ നയൻതാര പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ' മൂക്കുത്തി അമ്മൻ-2' ദീപാവലി റിലീസായി നവംബർ 6-ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. അതേ ദിവസം തന്നെയാണ് ജിത്തു മാധവൻ, സൂര്യ എന്നിവരുടെ കൂട്ടുക്കെട്ടിലൊരുങ്ങിയിരിക്കുന്ന 'സീൻ' എന്ന ചിത്രവും റിലീസാകുന്നത്. ......
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇസ്രയേലിലേത്. ഇവിടെ മണ്ഡലാടിസ്ഥാനത്തിൽ സ്ഥാനാർഥികൾ തമ്മിലാണ് പ്രധാന മത്സരം.......
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേർ മരിച്ച വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനെതിരെ നിർണായക തെളിവായി ശബ്ദരേഖ കോടതിയിൽ സമർപ്പിച്ച് പൊലീസ്. കേസിലെ മൂന്നാം പ്രതിയായ ജോയൽ അയച്ച ശബ്ദസന്ദേശമാണ് തെളിവായി ഹാജരാക്കിയത്. ......
ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച കേസിൽ, വാഹന ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്. ......
വൈപ്പിൻ : പ്രവാചകന്മാരാൽ ദൈവം ജനങ്ങൾക്കു പകർന്നു നൽകിയ സുകൃതങ്ങളുടെയും മൂ ല്യങ്ങളുടെയും ആവിഷ്കാരമായ ഇസ്ലാമിന്റെ സമ്പൂർണ പ്രതിനിധാനം നിർവഹിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്ന് കേരള അമീർ പി. മുജീബ് റഹ് മാൻ പറഞ്ഞു.'ഇസ്ലാമിക പ്രതിനിധാനത്തിൻ്റെ കർമസാക്ഷ്യം' എന്ന പ്രമേയത്തിൽ നടത്തിയ വൈപ്പിൻ ഏരിയ സമ്മേളനം എടവനക്കാട് എച്ച് ഐ എച്ച് എസ് ഗ്രൗണ്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......