മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): നേട്ടങ്ങൾ കൈവരിക്കാനാകുന്ന ദിവസമാണ്. തൊഴിൽ-വ്യാപാര രംഗങ്ങളിൽ അനുകൂല സാഹചര്യം, സാമ്പത്തിക പുരോഗതി, മത്സരവിജയം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. ......
തിരുവനന്തപുരം: അഴിമതിക്കെതിരായ ജനകീയ പോരാട്ടത്തിന് തുടക്കമിട്ട് 'വിജിലൻസ് വിസിൽ' മുഴങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിസിൽ മുഴക്കിയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ 'പ്രൊജക്റ്റ് സീറോ – വിജിലൻസ് വിസിൽ' പദ്ധതിക്ക് തുടക്കമിട്ടത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 47 കേസുകളിലായി 51 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8157 ആയി ഉയര്‍ന്നു. ......
രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെതിരെ വിമർശനവുമായി നടൻ വിനായകൻ. ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ ബ്രിട്ടാസ് രാഷ്ട്രീയ ഇടപെടൽ നടത്തിയെന്നാണ് വിനായകൻ സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചത്. ......
നെടുമ്പാശേരി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്വിഷന് ഫ്രെയിംവര്‍ക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യഘട്ട ദക്ഷിണമേഖലാ ശില്പശാലയ്ക്ക് തുടക്കമായി. രാജ്യത്തെ സ്വയംസഹായ സംഘങ്ങളിലെയും അയല്‍ക്കൂട്ട അംഗങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതു ലക്ഷ്യമിട്ടു കൊണ്ട് പുതിയ കര്‍മപദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ശില്പശാലയുടെ സംഘാടനം.
വിഷന്‍ 2047-ഓടെ രാജ്യത്തെ ഓരോ ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനും സമൂഹം നയിക്കുന്ന വിധം സാമ്പത്തിക സ്വയംപര്യാപ്തതയും സുസ്ഥിരതയും കൈവരിച്ച സ്ഥാപനങ്ങളായി മാറുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് 'നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്വിഷന് ഫ്രെയിംവര്‍ക്ക് ' ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍.എം.എം.യു നാഷണല്‍ മിഷന് മാനേജര്‍ ഡോ.ജൂയി ഭട്ടാചാര്യ പറഞ്ഞു. ......
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന പരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ചോദ്യക്കടലാസ് ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ തട്ടിപ്പുകൾക്ക് കൂടുതൽ കർശനമായ ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ഭേദഗതി. ......
അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരള പോലീസ് ആരംഭിച്ച ജനകീയ പദ്ധതിയാണ് പോൽ -ബ്ലഡ്. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പിലൂടെയാണ് പോൽ -ബ്ലഡ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ......
കൊച്ചി: ആമ്പല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ സി ആർ രാധാകൃഷ്ണൻ ഗാനങ്ങളെ സ്നേഹിച്ച ഗ്രാമസേവകൻ കെ. എം അബൂബക്കർ ഉൾപ്പെടെയുള്ളആമ്പല്ലൂരിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച മഹദ് വ്യക്തികളെ കുറിച്ച് രചിച്ച " ആമ്പലുകളുടെ നാട്ടിൽ "എന്ന പുസ്തകം പ്രകാശനം ചെയ്തു. ......
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.കേന്ദ്ര ലേബർ കോഡ് കേരളത്തിൽ നടപ്പാക്കുന്ന വിഷയത്തിൽ എല്ലാ ട്രേഡ് യൂണിയനുകളുമായും വിശദമായ ചർച്ച നടത്തുമെന്നും, ആലോചനകൾക്ക് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബ്രഹ്മോസ് എയറോസ്പേസ് പദ്ധതിക്കായി നൽകാനുള്ള ബാക്കി 90 ഏക്കർ ഭൂമി കൈമാറുന്നതിനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ തുടർനടപടികൾക്ക് വേഗം കൈവരുമെന്നാണ് പ്രതീക്ഷ.സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ അംഗീകൃത ഓഹരി മൂലധനം നിലവിലെ 35 കോടി രൂപയിൽ നിന്ന് 60 കോടി രൂപയായി വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
നിയമനങ്ങളിലും മന്ത്രിസഭ തീരുമാനമെടുത്തു.
വിജിലൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ജി. ......
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് പരാതിയിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട പരാതിയാണ് അന്വേഷണത്തിന് ആധാരമായത്. ......