വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യവിമാനം ജനവാസമേഖലയിൽ തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. ഓസ്റ്റിനിൽനിന്ന് ബഹമാസിലേക്ക് യാത്ര തിരിച്ച ലിയർജെറ്റ് 60 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ......
മേടം: കാര്യങ്ങൾ ആഗ്രഹിച്ച വേഗത്തിൽ മുന്നോട്ടുപോകണമെന്നില്ല. ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിൽ കാലതാമസവും പ്രതിബന്ധങ്ങളും നേരിടാം.......
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ പ്രത്യേക പരിഗണന ലഭിച്ചതിനെച്ചൊല്ലി കർണാടകയിൽ രാഷ്ട്രീയ വിവാദം. ഹാസനാംബ ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ രന്യയ്ക്ക് വിഐപി സൗകര്യം ഒരുക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ......
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മുറസു ചുഴലിക്കാറ്റ് ദക്ഷിണേന്ത്യൻ തീരങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. അർണാബ് ചുഴലിക്കാറ്റിന്റെ ദുരിതത്തിൽ നിന്ന് പ്രദേശം കരകയറുംമുൻപാണ് പുതിയ കാലാവസ്ഥാ ഭീഷണി. ......
കോഴിക്കോട്: ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമായി വീട് വാടകയ്ക്കെടുത്ത് താമസിച്ച യുവാവും കാമുകിയും പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കക്കുഴിപ്പാലത്തെ ഹോം സ്റ്റേയിൽ നിന്നാണ് നൻമണ്ട സ്വദേശി തനോത്ത് വീട്ടിൽ കെ.എസ്. ......
ദോഹ: പുതിയ തലമുറ സാംസ്കാരികമായും സ്വഭാവപരമായും നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നും അവരെ തള്ളിപ്പറയുന്നതിനു പകരം മനഃശാസ്ത്രപരമായ സമീപനത്തിലൂടെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്നും റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്പെക്ടറും ഗ്രന്ഥകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എം.പി. മുഹമ്മദ് റാഫി അഭിപ്രായപ്പെട്ടു. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2027ലേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്ലോറൻസ മാനേജിങ് ഡയറക്ടർ അസ്കർ അലി സുഹൈൽ മനോളിക്ക് ആദ്യകോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു. ......
മേടം: പ്രതീക്ഷിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കാലതാമസവും തടസ്സങ്ങളും നേരിട്ടേക്കാം. മനസ്സിനിഷ്ടമല്ലാത്ത ചില സാഹചര്യങ്ങൾ ഉണ്ടായേക്കും.......
ചെങ്ങന്നൂർ: വീടെന്ന വിദ്യാർത്ഥിനിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി മാതൃകയായിരിക്കുകയാണ് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎയും അധ്യാപകരും.
ചോർന്നൊലിക്കുന്ന ഷെഡിൽ ദുരിതജീവിതം നയിച്ചിരുന്ന ഹരിത എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ സ്നേഹക്കൂടൊരുങ്ങിയത്. സ്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്.
പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്ന
ഹരിതയുടെ ശോചനീയാവസ്ഥ അധ്യാപകർ നടത്തിയ ഭവനസന്ദർശനത്തിനിടെയാണ് ശ്രദ്ധയിൽപ്പെടുന്നത്. ......
ചെങ്ങന്നൂർ: രാജ്യത്തെ പൊതുമേഖലയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്നതെങ്കിൽ സ്വകാര്യ മേഖല സംരക്ഷിക്കുന്ന നിലപാടാണ് നരേന്ദ്ര മോദിക്ക് ഉള്ളതെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ......