2026 ജൂലൈ 24-ന് ഐസിബിഎഫ് കഞ്ജാണി ഹാളിൽ നടന്ന പരിപാടിയിൽ ദോഹയിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ പങ്കെടുത്തു . വേനൽക്കാലത്തെ കടുത്ത ചൂടിനിടയിലും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധത ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു ഈ സംരംഭം.
ഇന്ത്യൻ എംബസിയിലെ അറ്റാഷെ ശ്രീ ചന്ദൻ കുമാർ ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ......
ദോഹ, ഖത്തർ
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി സമർപ്പിത സേവനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബിനവലന്റ് ഫോറം (ICBF), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) സഹകരണത്തോടെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ തുടർച്ചയായ രണ്ടാം മാസവും രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. രക്ത പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ അത്യന്താപേക്ഷിതമായ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ഈ ജീവൻ രക്ഷാ പ്രവർത്തനത്തിൽ കൂടുതൽ ആളുകളെ പങ്കാളികളാക്കുന്നതിനുമാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
കാൻസർ ചികിത്സയിലുള്ള രോഗികൾക്കും, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്കും, വലിയ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർക്കും, രക്ത സംബന്ധമായ രോഗങ്ങളും ഗുരുതരമായ പരിക്കുകളും മൂലം ചികിത്സയിൽ കഴിയുന്നവർക്കും പ്ലേറ്റ്ലെറ്റുകൾ അനിവാര്യമാണ്. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് കേസെടുക്കുന്നതിൽ കടുത്ത പ്രതിഷേധവുമായി സി.ജെ.പി. സമരക്കാർക്കെതിരെ കേസെടുക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്നും, എഫ്.ഐ.ആറുകൾ അടിയന്തരമായി പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി അസം, പശ്ചിമ ബംഗാൾ, ബിഹാർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കുശേഷമാണ് വ്യാപകമായി കേസെടുത്തതെന്നാണ് സംഘടനയുടെ ആരോപണം. ......
ദോഹ: ഖത്തറിലെ വ്യോമയാന മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം നിക്ഷേപ അന്തരീക്ഷത്തിനും ഭാവി സാങ്കേതിക പദ്ധതികൾക്കും പുതിയ ഡ്രോൺ നിയമം വലിയ കരുത്തേകുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GCAA). വ്യോമസുരക്ഷാ വകുപ്പ് ഡയറക്ടർ നായിഫ് അൽ ജാബറാണ് പ്രാദേശിക ' പത്രത്തിന് നൽകിയ അഭിമുഖത്തിൽ കാര്യങ്ങൾ വ്യക്തമാക്കിയത്.
ഡ്രോൺ സാങ്കേതികവിദ്യയുടെ രൂപകൽപ്പന, നിർമ്മാണം, ഇറക്കുമതി, പരിശോധന, പ്രവർത്തനം, പരിപാലനം (Maintenance) തുടങ്ങി എല്ലാ ഘടകങ്ങളെയും സമഗ്രമായി ഉൾക്കൊള്ളുന്നതാണ് പുതിയ നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിനകത്ത് ഉപയോഗിക്കുന്നതോ, നിർമ്മിക്കുന്നതോ, ഭേദഗതി വരുത്തുന്നതോ ആയ എല്ലാ ഡ്രോണുകളും സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം. ......
ദോഹ: ഖത്തറിലെ സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ തദ്ദേശീയ പ്രതിഭകളെ സജ്ജരാക്കുന്നതിനും, അക്കാദമിക പഠനവും പ്രായോഗിക തൊഴിൽ പരിചയവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുമായി സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഖത്തർ ഫിനാൻഷ്യൽ സെന്ററും (QFC) ഖത്തർ ഫിനാൻസ് ആൻഡ് ബിസിനസ് അക്കാദമിയും (QFBA).
രാജ്യത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയിൽ വിജയിക്കാൻ യുവ പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും പ്രാപ്തരാക്കുന്ന സമഗ്ര പദ്ധതികൾക്കാണ് ഈ പങ്കാളിത്തം വഴി രൂപം നൽകുന്നത്.ഖത്തർ വിഷൻ 2030 പൂർത്തീകരണത്തിന് പ്രൊഫഷണൽ മിടുക്കുള്ള യുവതലമുറ അത്യാവശ്യമാണ്.
"സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ദേശീയ പ്രതിഭകളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. QFBA-യുമായുള്ള ഈ പങ്കാളിത്തം ഖത്തർ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും, വിജ്ഞാന അധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും സഹായിക്കുമെന്ന് ഖത്തർ ഫിനാൻഷ്യൽ സെന്റർസി.ഇ.ഒമൻസൂർ റഷീദ് അൽ ഖാതർപറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമ്പത്തിക മേഖലയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൽ ഈ ധാരണാപത്രം നിർണ്ണായക പങ്കുവഹിക്കും. ......
ദോഹ: ശനിയാഴ്ചമുതൽ കടുത്ത ചൂടിലേക്ക് കടന്നതായി കാലാവസ്ഥാ വകുപ്പ്.
ഖത്തറിന്റെ കരപ്രദേശങ്ങളിൽ ഇനിയുള്ള ദിവസങ്ങളിൽ അന്തരീക്ഷം അതികഠിനമായ ചൂടുള്ളതായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (Department of Meteorology) അറിയിച്ചു. തുടക്കത്തിൽ ചെറിയ തോതിൽ മങ്ങൽ മൂടിയ (Hazy) അന്തരീക്ഷമായിരിക്കുമെങ്കിലും പകൽ സമയങ്ങളിൽ ചൂട് കടുക്കാനാണ് സാധ്യത. ......
മൂവാറ്റുപുഴയിലെ സ്വകാര്യ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പോലീസ് നടപടി സ്വീകരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂൾ വളപ്പിന് പുറത്താണ് സംഭവം നടന്നത്. ......
തമിഴ്നാട്ടിൽ ജോസഫ് വിജയ് മുഖ്യമന്ത്രിയായതിനെ തുടർന്ന് അഴിമതിക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ച് വരുന്നത്! സർക്കാർ ഓഫീസുകളിൽ നിലനിന്നുപോന്ന കൈക്കൂലി സമ്പ്രദായം എല്ലാം നിന്ന്പോയ രീതിയിലാണ് വിജയ്യുടെ ഭരണം നടന്നു വരുന്നത്! ഇതിനാൽ ഇതിന് മുൻപ് ഭരണത്തിലിരുന്നവർ ഒരുപാട് പ്രതിസന്ധികളെയാണ് നേരിട്ട് വരുന്നത്! വിജയ്യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ അടുത്ത് തന്നെ നിയമസഭയിൽ തങ്ങളുടെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിക്കാൻ പോകുകകയാണ്!
വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തമിഴ്നാട് സർക്കാറിന്റെ അടുത്ത ബഡ്ജറ്റ് എങ്ങിനെയായിരിക്കും എന്നറിയുവാൻ കാത്തിരിക്കുകയാണ് തമിഴ്നാട് ജനത! അങ്ങിനെയിരിക്കെയാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം തന്നെ തമിഴ്നാട്ടിൽ ഇത്രയധികം സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനുള്ള കാരണം കുറിച്ചും, അതിന് കാരണമായ ഉദ്യോഗസ്ഥർ, പുറത്തുള്ള അഴിമതിക്കാർ എന്നിവരെ കുറിച്ചുമുള്ള ഒരു പട്ടിക പുറത്തുവിടാനും തമിഴ്നാട് സർക്കാരിന്റെ ധനമന്ത്രിയായ മരിയ വിൽസൺ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇത് സംബന്ധമായുള്ള സൂചനയും നൽകിയിരിക്കുന്നത്. ......
പത്തനംതിട്ട: മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിൽ മോഷണം. ടി.എസ്.......
മലയാളത്തിൽ പുറത്തിറങ്ങിയ ‛പ്രേമലു ' എന്ന സിനിമയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ നടിയാണ് മമിതാ ബൈജു. ഈ ചിത്രത്തിനെ തുടർന്ന് തമിഴിൽ വിജയ്, സൂര്യ, ധനുഷ് ഉൾപ്പടെയുള്ള മുൻനിര നായകന്മാരുടെ ചിത്രങ്ങളിൽ അഭിനയിക്കുന്ന അവസരം താരത്തിനെ തേടി എത്തി! കഴിഞ്ഞ ജൂലൈ 23-ന് വിജയ്ക്കൊപ്പം മമിതാ ബൈജു അഭിനയിച്ച 'ജനനായകൻ' എന്ന ചിത്രം റിലീസായി. ......