ദോഹ: ഹൃസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ വില്ല്യാപ്പള്ളി മസ്ജിദ് അബൂബക്കർ സിദീഖ്(കുന്നോത്ത് പള്ളി) ഇമാമും കോട്ടമുക്ക് മദ്രസ്സ അധ്യാപകനുമായ അബ്ദുൽ റഷീദ് മുസ്ലിയർക്ക് മസ്ജിദ് അബൂബക്കർ സിദ്ദീഖ് ഖത്തർ കമ്മിറ്റി സ്വീകരണം നൽകി.
ഖത്തർ പറമ്പിൽ പള്ളി പ്രസിഡന്റ് ഇ. എം. ......
ദോഹ: ഇൻസൈറ്റ് ഖത്തറിന്റെയും ഖത്തർ ഇന്ത്യൻ സ്റ്റുഡന്റ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സമ്മർ ക്യാമ്പ് 2k26' സമാപിച്ചു. സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷനും ശ്രദ്ധേയമായി.
നാല് ആഴ്ചകളിലായി നീണ്ടുനിന്ന ക്യാമ്പിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
കുട്ടികളുടെ സർഗ്ഗാത്മകതയും പഠന താല്പര്യവും വളർത്തുന്നതിനൊപ്പം വ്യക്തിത്വ വികസനം കൂടി ലക്ഷ്യമിട്ട് വ്യത്യസ്ത സെഷനുകളാണ് ക്യാമ്പിൽ ഉടനീളം ക്രമീകരിച്ചിരുന്നത്.
ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ, എം.ജി.എം ഭാരവാഹികൾ ചേർന്ന് നിർവ്വഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച കലാസൃഷ്ടികളുടെ മനോഹരമായ പ്രദർശനവും ഒരുക്കിയിരുന്നു. ......
ദോഹ: മലയാള ഗസല്‍ സംഗീതത്തിന് സ്വന്തം ശബ്ദത്തിലൂടെ പുതിയൊരു മുഖം നല്കിയ അനശ്വര ഗായകന് ഉമ്പായിയുടെ ഓര്‍മദിനത്തില്‍ ദോഹയില്‍ വികാരനിര്‍ഭരമായ സംഗീതസായാഹ്നം അരങ്ങേറി. സംഗീതാസ്വാദകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത പരിപാടിയില്‍ ഉമ്പായിയുടെ ശിഷ്യനും ശ്രദ്ധേയ ഗായകനുമായ മുത്വലിബ് മട്ടന്നൂര്‍ ഗുരുവിന് സംഗീതാര്‍ച്ചന അര്‍പ്പിച്ചു.
2018 ആഗസ്റ്റ് 1-ന് വിടപറഞ്ഞ ഉമ്പായി, ഭാവസാന്ദ്രവും സ്വാഭാവികവുമായ ആലാപനത്തിലൂടെ മലയാള ഗസലിനെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച അപൂര്‍വ ഗായകനായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ......
ന്യൂഡൽഹി: ഭരണഘടനാപരമായ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് നീതിന്യായ വ്യവസ്ഥയിൽ കൂടുതൽ സുതാര്യത അനിവാര്യമാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ. പൊതുജനങ്ങൾക്ക് കൂടുതൽ വിശ്വാസ്യതയുള്ള ജുഡീഷ്യറിക്കേ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഉറപ്പാക്കാനും നിയമവാഴ്ച സംരക്ഷിക്കാനും സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിധിയെ സെന്റർ ഫോർ ലീഗൽ പോളിസി (Vidhi Centre for Legal Policy) തയ്യാറാക്കിയ "ജുഡീഷ്യൽ ട്രാൻസ്പരൻസി ഇൻഡക്സ്" എന്ന റിപ്പോർട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന നിരീക്ഷണങ്ങൾ:
സീൽഡ് കവർ രീതിക്കെതിരെ വിമർശനം:
രേഖകൾ രഹസ്യമായി കോടതിക്ക് കൈമാറുന്ന 'സീൽഡ് കവർ' (Sealed Cover) രീതി തുറന്ന നീതിനിർവഹണത്തിന് വിരുദ്ധമാണെന്ന് ജസ്റ്റിസ് ഭുയാൻ പറഞ്ഞു. ......
വാർത്തകളുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധ പിടിപറ്റി മലയാളത്തിൽ മറ്റൊരു വേറിട്ട ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. 'Original' ആണോ അതോ 'Orijinal' ആണോ എന്ന ചോദ്യത്തോടെ പ്രേക്ഷകരിൽ ആകാംക്ഷ ഇരട്ടിപ്പിച്ച ടൈം ട്രാവൽ ത്രില്ലർ ചിത്രമായ 'Orijinal'-ന്റെ ചിത്രീകരണം പൂർത്തിയായി.
രസകരമായ ടൈറ്റിലിലൂടെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഈ ചിത്രം റമീസ് ആണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്. ......
കേരളത്തിലെ ആയിരക്കണക്കിന് പ്രശസ്തവും പുരാതനവുമായ ക്ഷേത്രങ്ങളുടെ സ്വത്തുക്കളും ഭൂമിയും സംരക്ഷിക്കുന്നതിനും ദേവസ്വം ഭരണത്തിൽ പൂർണ്ണമായ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സർക്കാർ അവതരിപ്പിക്കാൻ പോകുന്ന 'കേരള സ്റ്റേറ്റ് ദേവസ്വം ട്രിബ്യൂണൽ ബിൽ 2026' നിയമനിർമ്മാണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകൾക്ക് പുറമെ കുടുംബക്ഷേത്രങ്ങൾ, സ്വകാര്യ ദേവസ്വങ്ങൾ, ട്രസ്റ്റുകൾ എന്നിവയുടെ തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ ഈ ബിൽ വഴി സാധിക്കുന്നു.
. ......
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കടപുഴക്കി എറിഞ്ഞ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി നാടകങ്ങളിലൊന്നിലേക്ക് പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസ് മാറുന്നു. ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഉയർന്ന തസ്തികയിലേക്ക് നടപ്പിലാക്കിയ വഴിവിട്ട നിയമനവും ക്രമക്കേടും ഇപ്പോൾ ഭരണഘടനാ സ്ഥാപനത്തിന്റെ അധ്യക്ഷനായ പി.എസ്.സി ചെയർമാൻ എം.ആർ. ......
തിരുവനന്തപുരം: കാപ്പാ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന കോർപറേഷൻ കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിൽ ഭരണപരമായ നടപടികൾക്ക് നീക്കം. ......
തിരുവനന്തപുരം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം കോട്ടയം വെള്ളൂരാണെന്ന് സംസ്ഥാന സർക്കാരിന്റെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. മുൻപ് പൊതുമേഖലാ സ്ഥാപനമായിരുന്ന വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ (നിലവിൽ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് - KPPL) ഉടമസ്ഥതയിലുള്ള 692 ഏക്കറിൽ എയിംസിനാവശ്യമായ 227.18 ഏക്കർ ഭൂമി പൂർണ്ണമായി ലഭ്യമാണ്.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ......
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന വിവാദത്തിൽ ബി.ജെ.പി.യ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. എല്ലാ ബി.ജെ.പി.......