കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്ത് പ്രതിദിനം ശരാശരി 25 സർക്കാർ സ്കൂളുകൾ വീതം പ്രവർത്തനം അവസാനിപ്പിച്ചതായി നീതി ആയോഗിന്റെ പുതിയ റിപ്പോർട്ട്. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പത്ത് വർഷത്തെ പുരോഗതിയും വെല്ലുവിളികളും വിലയിരുത്തുന്ന റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ......
ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും മുൻ ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹിയിലെ റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. കേസിലെ മറ്റൊരു പ്രതിയായിരുന്ന വിനോദ് തോമറിനെയും കോടതി വെറുതെവിട്ടു.
2023ൽ വനിതാ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ നടത്തിയ ദീർഘകാല പ്രതിഷേധത്തെ തുടർന്നാണ് ഡൽഹി പൊലീസ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കേസെടുത്തത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചു. നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും വ്യാപക മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ......
ദോഹ: ഖത്തറിലെ റിപ്പബ്ലിക് ഓഫ് മാൾട്ടയുടെ പുതിയ അംബാസഡറായി നിയമിതയായ മരിയ കാമില്ലേരി കാലെജ (Maria Camilleri Calleja) തൻ്റെ നയതന്ത്ര പത്രങ്ങളുടെ പകർപ്പ് (Copies of Credentials) ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദിക്ക് കൈമാറി. ......
ദോഹ: ഖത്തറിലെ ശിക്ഷാ-തിരുത്തൽ കേന്ദ്രങ്ങളിൽ (Penal and Correctional Institutions) കഴിയുന്ന തടവുകാർക്കായി പബ്ലിക് പ്രൊസിക്യൂഷൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പുതിയ സ്വയംസേവന (Self-service) പ്ലാറ്റ്ഫോം ആരംഭിച്ചു. പബ്ലിക് പ്രൊസിക്യൂഷനുമായി നേരിട്ടും സുരക്ഷിതമായും ആശയവിനിമയം നടത്താൻ തടവുകാരെ പ്രാപ്തരാക്കുന്നതാണ് ഈ പദ്ധതി.
തിരുത്തൽ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള, കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ വഴിയാണ് തടവുകാർക്ക് അപേക്ഷകളും അഭ്യർത്ഥനകളും സമർപ്പിക്കാൻ സാധിക്കുന്നത്. ......
ദോഹ: അടിസ്ഥാന സൗകര്യങ്ങളോ സ്വന്തമായി വാഹനങ്ങളോ ഇല്ലാതെ തന്നെ ഖത്തറിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (SME) ഉയർന്ന നിലവാരത്തിലുള്ള ലോജിസ്റ്റിക്സ് സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയp മാതൃക അവതരിപ്പിച്ച് സാങ്കേതികവിദ്യാധിഷ്ഠിത ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമായ 'വേർവൺ' (WareOne). കുറഞ്ഞ ചിലവിൽ ബിസിനസ് വിപുലീകരിക്കാൻ ചെറുകിട സംരംഭങ്ങളെ സഹായിക്കുന്നതാണ് ഈ 'ഷെയർഡ്-സർവീസ്' (shared-service) രീതി.
ചെറുകിട ബിസിനസുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കുകയാണ് വേർവണിന്റെ ലക്ഷ്യമെന്ന് കമ്പനി സഹസ്ഥാപകനും സി.ഇ.ഓയുമായ ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഥാനി പ്രസ്താവനയിൽ വ്യക്തമാക്കി.
"സാധാരണയായി വലിയ തുകയുടെ ദീർഘകാല കരാറുകളോ മുഴുവൻ വെയർഹൗസുകളോ ആണ് ലോജിസ്റ്റിക്സ് രംഗത്ത് ലഭ്യമാകാറുള്ളത്. ......
മലപ്പുറം ജില്ലയിലെ കരുവാക്കുണ്ടിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത് ആശങ്ക പരത്തി. പാണക്കാട് എടയ്പ്പാലത്തിന് സമീപം സംസ്ഥാന പാതയിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. ......
ദോഹ: ഖത്തറിന്റെ തീരങ്ങളിൽ അപൂർവയിനം ഹൗക്സ്ബിൽ കടലാമകളുടെ (Hawksbill sea turtle) പ്രജനനകാലം വിജയകരമായി പൂർത്തിയായതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ് ഒന്നു വരെ നീണ്ടുനിന്ന സീസണിൽ വിരിഞ്ഞിറങ്ങിയ ആയിരക്കണക്കിന് ആമക്കുഞ്ഞുങ്ങളെ സുരക്ഷിതമായി അവയുടെ സ്വാഭാവിക സമുദ്രവാസകേന്ദ്രത്തിലേക്ക് തിരികെ അയച്ചു.
രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ നിലനിർത്തുന്നതിനും മന്ത്രാലയം നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി പൂർത്തിയാക്കിയത്.
സീസണിലുടനീളം ആമകൾക്ക് തടസ്സമില്ലാതെ മുട്ടയിടാനും അവ സംരക്ഷിക്കാനുമായി പ്രത്യേക ഫീൽഡ് പ്രോഗ്രാമുകളും രാത്രികാല തീരദേശ പട്രോളിംഗും മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. ......