ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഡിജിറ്റൽ മാധ്യമങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ ഭരണകൂടം. രാജ്യാന്തര വാർത്താ ശൃംഖലയായ അൽ ജസീറ ഇംഗ്ലിഷ് ഉൾപ്പെടെ നിരവധി ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോമുകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യപരാജയം, കലഹം, യാത്രാതടസ്സം, അനാവശ്യ ചെലവ്, അലച്ചിൽ എന്നിവയ്ക്ക് സാധ്യത. എന്നാൽ രാത്രി 9 മണിക്ക് ശേഷം കാര്യവിജയം, നിയമകാര്യങ്ങളിൽ അനുകൂലഫലം, ആരോഗ്യലാഭം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യവിജയം, അംഗീകാരം, ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയ്ക്ക് സാധ്യതയുണ്ട്. ......
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി ബാധകമാകുന്നത്. ......
ചെങ്ങന്നൂർ: കിഴക്ക് വനമേഖലയിൽ മഴ കനത്തതോടെ പമ്പ, അച്ചൻകോവിൽ, മണിമല എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരുന്നതു മൂലം മണ്ഡലത്തിലെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പാണ്ടനാട്, തിരുവൻവണ്ടൂർ, ചെങ്ങന്നൂർ നഗരസഭ
ഇവിടങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിലും വെള്ളം കയറി. ......
ചെങ്ങന്നൂർ: സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം പൊതു പരീക്ഷകളിലെ വിജയികൾ, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ, ഗവേഷക
സ്കോളർസ്, കലാ-കായിക മേഖലകളിൽ മികച്ച പ്രകടനങ്ങൾ നടത്തിയവരെയും അനുമോദിച്ചുകൊണ്ട് മെറിറ്റ് അവാർഡ് സമ്മേളനം നടത്തി.
അനുമോദനയോഗത്തിൽ ഇടവക വികാരി റവ. ഫാ. ......

കൊച്ചി: വിദ്യാർഥികൾ നല്ല മാർക്ക് വാങ്ങുന്നതിനൊപ്പം ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ.ഭരണ ഘടന ഉറപ്പാക്കുന്ന ജനാധിപത്യവും മതേതരത്വവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും പുതിയ തലമുറ ഏറ്റെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. മേയർ വി.കെ മിനിമോളുടെ നേതൃത്വത്തിൽ ഡിവിഷൻ 33 ലെ മുതിർന്ന പൗരൻമാരെ ആദരിക്കുന്ന ചടങ്ങും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് ദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
വയോജനങ്ങളുടെ സുരക്ഷിതത്വവും ജീവിത നിലവാരവും ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചതിലൂടെ സർക്കാർ വലിയ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും ഈ ഗവൺമെന്റിന്റെ ഏറ്റവും ജനപ്രിയ പദ്ധതിയായി തൂഫാൻ മാറിക്കഴിഞ്ഞെന്നും അടുത്ത ഒരു വർഷക്കാലം ജനങ്ങളെല്ലാവരും ഒറ്റക്കെട്ടായി തൂഫാൻ പ്രൊജക്റ്റ് വിജയത്തിന് വേണ്ടി ഒരുമിച്ചു പോരാടണമെന്നും അവർ പറഞ്ഞു.
മേയർ വി കെ മിനിമോൾ, ഉമ തോമസ് എം എൽ എ, ഡെപ്യൂട്ടി മേയർ വി ആർ സുധീർ, ആൻ്റണി പൈനുതറ, സീന ടീച്ചർ, ലത്തീഫ്, വിജയകുമാർ, സിനി ആനന്ദ്, എഡ്രാക് പ്രതിനിധി പി ജി സുരേഷ് എന്നിവർ സംസാരിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 4 ചൊവ്വാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ചില ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയപ്പോൾ, ചിലയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നിർദിഷ്ട താലൂക്കുകളിലെ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകം.
പത്തനംതിട്ട:
ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 4 ചൊവ്വാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയും പ്രവർത്തിക്കില്ല.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും പ്രളയസാഹചര്യവും കണക്കിലെടുത്താണ് തീരുമാനം. ......
ന്യൂഡൽഹി: കേരളത്തിന്റെ സിൽവർ ലൈൻ, ഹൈസ്പീഡ് റെയിൽ പദ്ധതികളുമായി മുന്നോട്ടുപോകില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഈ പദ്ധതികൾ ഉപേക്ഷിച്ച സാഹചര്യത്തിൽ കേന്ദ്രത്തിനും തുടർനടപടികൾ ഇല്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. ......
ബംഗളുരു : ഈ മാസം പതിമൂന്നിന് നടത്താൻ പ്രഖ്യാപിച്ച സംസ്ഥാന ബന്ദിൽ നിന്നും കൃഷിക്കാരും കന്നഡ സംഘങ്ങളും വിട്ടുനിൽക്കണമെന്നും ബന്ദാഹ്വാനം പിൻവലിക്കണമെന്നും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അഭ്യർത്ഥിച്ചു. സർവകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ആ അഭ്യർത്ഥന നടത്തിയത്. ......