ഓണക്കാലത്ത് മൊത്ത, ചില്ലറ വില്പന ശാലകളിലെ സ്റ്റോക്കും വിലയും നിരീക്ഷിച്ച് അസ്വാഭാവിക വര്‍ധനയുണ്ടോയെന്നു നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ 25 വരെയാണ് പരിശോധന.അതിനായി ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ, താലൂക്കുതല പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പരിശോധന നടത്താനാണ് നിര്‍ദ്ദേശം.
പൊതുവിപണിയില്‍ അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അരിമില്ലുകള്‍ ഉള്‍പ്പെടെ ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പരിശോധിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും. ......
കൊച്ചി: സ്വർണവ്യാപാര മേഖലയിലെ നികുതിവെട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി ജിഎസ്ടി എൻഫോഴ്സ്മെന്റ്-ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പരിശോധനകൾ ആരംഭിച്ചത്. ......
പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനെതിരെയാണ് കേസ് എടുത്തത്.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.എളുപ്പത്തില്‍ പോകാന്‍ വേണ്ടി ഇയാള്‍ പ്ലാറ്റ് ഫോം ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. പ്ലാറ്റ്ഫോമിലൂടെ ഇയാള്‍ ടൂവീലര്‍ ഓടിച്ച് പോയത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ......
പത്തനാപുരം: പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പിറവന്തൂർ ജംഗ്ഷന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹകരണ ബാങ്ക് ജീവനക്കാരൻ മരിച്ചു. പിറവന്തൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനും പിറവന്തൂർ വാഴത്തോപ്പ് വിനോദ് ഭവനിൽ പരേതനായ രാജന്റെയും സതിയുടെയും മകനുമായ വിനോദ് (44) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു അപകടം. ......

രാജ്യത്തിന് മാതൃകയായി കേരളത്തിന്റെ സാമൂഹ്യാധിഷ്ഠിത വികസന മാതൃക ദേശീയ ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് (NSSF) പദ്ധതിയുടെ ഭാഗമായി ജൂലൈ 29 മുതൽ ആഗസ്റ്റ് ഒന്നു വരെ സംഘടിപ്പിക്കുന്ന ദക്ഷിണമേഖല ദേശീയ ശിൽപ്പശാലയിൽ ശ്രദ്ധ നേടി കുടുംബശ്രീയുടെ മികവ്.
കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെ ഉന്നത ഉദ്യോഗസ്ഥർ, ദേശീയ-സംസ്ഥാന റിസോഴ്സ് പേഴ്സൺമാർ, മിഷൻ ഡയറക്ടർമാർ, കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ശിൽപ്പശാലയിലാണ് കേരളത്തിന്റെ സാമൂഹ്യാധിഷ്ഠിത വികസന മാതൃകയ്ക്ക് ദേശീയതല പ്രതിനിധികളുടെ പ്രത്യേക പരാമർശം ലഭിച്ചത്.
ശിൽപ്പശാലയുടെ ഭാഗമായി കേരളത്തിൽ എത്തിയ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പ്രോഗ്രാം മാനേജർ മെഹമ്മൂദ് ഹസൻ, നാഷണൽ റിസോഴ്സ് പേഴ്സൺ രാജേന്ദ്ര പ്രസാദ് എന്നിവർ നയിച്ച ദേശീയതല സംഘം തൃശൂർ ജില്ലയിലെ വരവൂർ, നടത്തറ, വള്ള ത്തോൾ നഗർ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളിലും അനുബന്ധ എ.ഡി.എസ്., അയൽക്കൂട്ട ശൃംഖലകളിലും ഫീൽഡ് സന്ദർശനം നടത്തിയിരുന്നു. കമ്മ്യൂണിറ്റി അംഗങ്ങളുമായുള്ള സംവാദം, ലോകോസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വിവരങ്ങളുടെ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സ്ഥാപന ഭരണം, മനുഷ്യവിഭവ വികസനം, സാമ്പത്തിക സ്വയംപര്യാപ്തത, അംഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതി, സാമൂഹിക ഇടപെടലും പരസ്പര പഠനവും എന്നീ അഞ്ച് പ്രധാന മേഖലകളിലായിരുന്നു വിലയിരുത്തൽ. ......
സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ഗറാഫ എസ്ദാന്‍ മാളിലെ വിപുലീകരിച്ച പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ 30 ബുധനാഴ്ച) രാവിലെ 10 മണിക്ക് നടന്നു. ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനായാസമാക്കുന്നതിനും ഗുണമേന്മയുള്ള സാധനങ്ങള്‍ കൂടുതല്‍ വൈവിധ്യങ്ങളോടെ ലഭ്യമാക്കുന്നതിനുമായി സഫാരി തങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഒന്നാം നിലയിലേക്ക് വിപുലീകരിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ......
കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് പരിക്കേറ്റ മൂന്ന് പേരെ വി.പി.എസ് ലേക്ഷോര് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.45ഓടെ കുമ്പളം ടോൾപ്ലാസക്ക് സമീപമായിരുന്നു അപകടം. ......
എറണാകുളം : 94.032 ഗ്രാം MDMA യും ആയി യുവാവും സുഹൃത്ത് ആയ യുവതിയും എക്സ്സൈസ് പിടിയിൽ.29-07.2026 തീയതി ആയ ഇന്നേ ദിവസം എറണാകുളം എക്സ്സൈസ് ഇൻസ്പെക്ടർ അഭിരാജ്. ആർ പാർട്ടിയും കൂടി എറണാകുളം സൗത്ത് ഭാഗത്തുള്ള QUEE HOTEL INN എന്ന സ്ഥാപനത്തിന്റെ റൂമിൽ നിന്നും. ......
കൊച്ചി : ടൊയോട്ടയുടെ ലൈഫ് സ്റ്റൈൽ പിക്കഅപ്പ് മോഡലായ ഹൈലെക്സിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും വരുത്തിയിട്ടുള്ള രൂപമാറ്റത്തിനൊപ്പം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകൾ ഉൾപ്പെടുത്തി ഇറക്കിയ വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 31.99 ലക്ഷം രൂപയിലാണ്. ......