കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലവിലുള്ളത്. ......
കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമാതാക്കളായ ചിൽട്ടൺ റെഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ഗ്രീൻപ്രോ പുരസ്കാരം. കമ്പനിയുടെ പേറ്റന്റ് നേടിയ ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറാണ് (ഡി.പി-എ.സി) പുരസ്കാരത്തിന് അർഹമാക്കിയത്. ......
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനെ നിയമിച്ചു. 2013 മുതൽ 2018 വരെ കേരള ടീമിലെ സജീവമായിരുന്ന നിഖിലേഷ് ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനും പുതുച്ചേരിക്കുമായി ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ്. ......
ഇന്ത്യൻ നാവിക അക്കാദമി (INA), എഴിമലയിൽ പുതിയ അധ്യായത്തിന് തുടക്കമായി. വൈസ് അഡ്മിറൽ അലോക് ആനന്ദ, വൈ.എസ്.എം 2026 ആഗസ്റ്റ് 1-ന് അക്കാദമിയുടെ 13-ാമത് കമാൻഡന്റായി ചുമതലയേറ്റു. ......
കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് ആദരവുമായി വി.പി.എസ് ലേക്ഷോര് ആശുപത്രി. പരിപാടിയിൽ മാർഗ നിർദേശങ്ങളും സൗഹൃദ സംഭാഷണവുമൊക്കെയായി ചെയർമാൻ ഡോ. ......
ദോഹ: പ്രശസ്ത ഓസ്ട്രിയൻ കലാകാരൻ ഇർവിൻ വുർമിന്റെ (Erwin Wurm) ശ്രദ്ധേയമായ ശില്പകലാരൂപം ‘പിങ്ക് കൺവേർട്ടബിൾ ബിഗ്’ (Pink Convertible Big) ഖത്തർ മ്യൂസിയംസ് ലുസെയ്ലിലെ പ്ലേസ് വെൻഡോമിൽ (Place Vendôme) അനാച്ഛാദനം ചെയ്തു. തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള ഈ കൂറ്റൻ കാർ ശില്പം കണ്ട മാത്രയിൽത്തന്നെ സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഇർവിൻ വുർമിന്റെ ലോകപ്രശസ്തമായ 'ഫാറ്റ് കാർ' (Fat Car) പരമ്പരയുടെ ഭാഗമാണ് ഈ കലാസൃഷ്ടി. ......
ദോഹ:ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കെന്റിൽ നടന്ന 2026-ലെ അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡിൽ (IChO 2026) മിന്നുന്ന ജയവുമായി ഖത്തർ വെങ്കല മെഡൽ സ്വന്തമാക്കി. ജൂലൈ 10 മുതൽ 19 വരെ നടന്ന മത്സരത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖ വിദ്യാർത്ഥികളോട് മത്സരിച്ചാണ് ഖത്തറിന്റെ ഈ അഭിമാന നേട്ടം.
അഹമ്മദ് ബിൻ ഹൻബൽ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിലെ വിദ്യാർത്ഥിയായ മുആദ് ശരീഫ് അൽ ഹഫ്നാവി ആണ് ഖത്തറിനായി വെങ്കല മെഡൽ കരസ്ഥമാക്കിയത്. ......
ദോഹ:സാങ്കേതികവിദ്യയിലെ മികവിനുള്ള 2026-ലെ ആഗോള സ്റ്റീവി അവാർഡിൽ (Stevie Awards for Excellence in Technology) മികച്ച നേട്ടവുമായി ഖത്തറിന്റെ ഔദ്യോഗിക എൻട്രി വിസ പ്ലാറ്റ്ഫോമായ 'ഹയാ' (Haya). ഗവൺമെന്റ് ടെക്നോളജിയിലെ മികച്ച സാങ്കേതിക സഹായത്തിനുള്ള വിഭാഗത്തിലാണ് (Technical Innovation in Government Technology) ഹയാ പ്ലാറ്റ്ഫോം വിള്ളി അവാർഡ് (Silver Award) സ്വന്തമാക്കിയത്. ......
ദോഹ: ബലദ്നയുടെ (Baladna) ഓഹരി അവകാശ വ്യാപാര കാലയളവ് (Rights Trading Period)ഇന്നലെ (ഓഗസ 3തിങ്കളാഴ്ച)
അവസാനിച്ചതായി ഖത്തർ സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (Edaa) അറിയിച്ചു. നിക്ഷേപകർക്കായുള്ള സബ്സ്ക്രിപ്ഷൻ നടപടികൾ ഇന്ന് (ഓഗസ്റ്റ് 4 ചൊവ്വാഴ്ച) ആരംഭിക്കും.
പത്ത് പ്രവൃത്തി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സബ്സ്ക്രിപ്ഷൻ കാലയളവ് ഓഗസ്റ്റ് 17-ന് അവസാനിക്കുമെന്ന് കമ്പനി അവരുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി.
ഓഗസ്റ്റ് 3-ന് വ്യാപാരം അവസാനിക്കുമ്പോൾ ബലദ്ന റൈറ്റ്സ് (Baladna Rights) കൈവശമുള്ള നിക്ഷേപകർക്ക് മാത്രമായിരിക്കും പുതിയ ഓഹരികൾ സബ്സ്ക്രൈബ് ചെയ്യാൻ അർഹതയുണ്ടാവുക. ......