കർണാടകം: തെക്കെ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി വികസിക്കുകയാണ് ബംഗളുരു. ബ്രഹത് ബംഗളുരു മഹാനഗര പാലികെ (ബി ബി എം പി) പിരിച്ചുവിട്ട് പകരം മുഖ്യമന്ത്രി ചെയർമാനായി ഗ്രേറ്റർ ബംഗളുരു അതോറിറ്റി( ജി ബി എ) രൂപീകരിച്ചത് കഴിഞ്ഞ വർഷമാണ്. ......
നടി തൃഷയെ സംബന്ധിച്ച വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. തൃഷയ്ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശവും പങ്കുവെച്ചു. ......
ന്യൂഡൽഹി: തുടർച്ചയായി നാലാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ തുടരും. ......
ദോഹ: സമുദ്ര പരിസ്ഥിതിയിലെ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും വിവരശേഖരണത്തിനുമായി 'സ്മാർട്ട് ഒബ്സർവർ' (Smart Observer) പദ്ധതിക്ക് തുടക്കം കുറിച്ച് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC). അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിച്ച, റിമോട്ട് കൺട്രോൾ വഴി പ്രവർത്തിക്കുന്ന പ്രത്യേക ബോട്ടുകളാണ് പദ്ധതിക്കായി സമുദ്രമേഖലകളിൽ വിന്യസിക്കുന്നത്.
പാരിസ്ഥിതിക നിരീക്ഷണം ശക്തമാക്കുന്നതിന്റെയും വിവരശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ......
ഒന്നര മാസത്തോളം ഫുട്ബോൾ ലോകകപ്പിന്റെ ആവേശം പങ്കുവെച്ച് സംഘടിപ്പിച്ച KPAQ FIFA World Cup Prediction Contest 2026 വിജയകരമായി സമാപിച്ചു. കായിക മനോഭാവത്തോടെയും ആവേശത്തോടെയും മത്സരത്തിൽ പങ്കെടുത്ത എല്ലാ ഫുട്ബോൾ പ്രേമികൾക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
മത്സരത്തിൽ കൃഷ്ണദാസ് & അബ്ദുൽ റഹീം വേങ്ങേരി എന്നിവർ സംയുക്തമായി ഒന്നാം സമ്മാനം നേടി. ......
2026 ഫുട്ബോൾ ലോക കപ്പിനോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഫൈനൽ സ്കോർ" പ്രവചന മത്സരത്തിന്റെ വിജയിക്ക് സമ്മാനം കൈമാറി. നേരത്തെ ആറന്മുള എം.എൽ എ അബിൻ വർക്കിയാണ് നിരവധി പേർ പങ്കെടുത്ത മത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ......
തിരുവനന്തപുരം: സ്ത്രീകളെ സംബന്ധിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി ജോൺ. ആരെയും അധിക്ഷേപിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിഷയത്തിൽ വിവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ......
കൊച്ചി: സന്ദേശങ്ങൾക്കൊപ്പം ഒളിപ്പിച്ച് അയക്കുന്ന രഹസ്യ ഫയലുകൾ ഉപയോഗിച്ച് സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് കോടികളുടെ സൈബർ തട്ടിപ്പ് വ്യാപിക്കുന്നതായി സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. നേരത്തെ വ്യാപകമായി റിപ്പോർട്ട് ചെയ്ത വ്യാജ എം-പരിവാഹൻ എ.പി.കെ. ......
കൊച്ചി: വാർത്താസമ്മേളനങ്ങളിൽ ഉയർന്നുവരുന്ന മാനനഷ്ടമുണ്ടാക്കുന്ന പ്രസ്താവനകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിന്റെ പേരിൽ മാധ്യമങ്ങൾക്കോ പത്രപ്രവർത്തകർക്കോ എതിരായി ക്രിമിനൽ കേസെടുക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസ്, ബ്യൂറോ ചീഫ്, എഡിറ്റർ എന്നിവർക്കെതിരെയുണ്ടായിരുന്ന ക്രിമിനൽ മാനനഷ്ടക്കേസ് ജസ്റ്റിസ് സി.എസ്. ......
മുംബൈ: കരിയറിന്റെ തുടക്കത്തിൽ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം യുവ അഭിഭാഷകർ പ്രൊഫഷൻ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടാകരുതെന്ന് ബോംബെ ഹൈക്കോടതി. തുടക്കക്കാരായ അഭിഭാഷകർക്ക് സാമ്പത്തിക സഹായമോ സ്റ്റൈപ്പന്റോ നൽകുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ മഹാരാഷ്ട്ര സർക്കാരിനോടും ബാർ കൗൺസിൽ ഓഫ് മഹാരാഷ്ട്ര ആൻഡ് ഗോവയോടും കോടതി നിർദ്ദേശിച്ചു. ......