ചെന്നൈ: കരയിലേക്ക് അടുക്കുന്ന അർണബ് ചുഴലിക്കാറ്റിന്റെ തീവ്രതയെക്കുറിച്ച് ആശങ്കയേറ്റി യുഎസ് നാവികസേനയുടെ പുതിയ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനൊപ്പം വീശുന്ന കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നാണ് ജോയിന്റ് ടൈഫൂൺ വാണിങ് സെന്ററിന്റെ വിലയിരുത്തൽ. ......
തായ്ലൻഡ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി സുപമാസ് ഇസരാഭക്തിക്ക് 2026-ലെ ഏഷ്യാ പസഫിക് എജ്യുക്കേഷണൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു. ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, നൂതനാശയങ്ങൾ എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ......
ജനുവരി 04 മുതൽ 08 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ലോഗോ ക്ഷണിച്ചു.
കലോൽസവത്തിൽ ഉൾപ്പെടുന്ന വിവിധ കലാരൂപങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവം 2027 ജനുവരി 04 മുതൽ 08 വരെ എറണാകുളം എന്നുള്ള രേഖപ്പെടുത്തലുകൾ ലോഗോയിൽ ഉണ്ടാകണം.
എറണാകുളം ജില്ലയുടേതായ പ്രതീകങ്ങൾ അനുയോജ്യമാകുന്ന വിധത്തിൽ ലോഗോയിൽ ഉൾപ്പെടുത്താവുന്നതാണ്.
തയ്യാറാക്കുന്ന ലോഗോ എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി./പെൻഡ്രൈവ്-ലും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിൻറും നൽകണം.
ലോഗോകൾ നവംബർ ഏഴിനു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി
പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 14. ......
മോസ്കോ/ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി.......
ചെന്നൈ: കോയമ്പത്തൂരിൽ നടി തൃഷ കൃഷ്ണന് ലഭിച്ച വൻ ജനപിന്തുണയാണ് ഇപ്പോൾ തമിഴ്നാട്ടിലെ സിനിമാ-രാഷ്ട്രീയ ലോകത്തെ പ്രധാന ചർച്ചാവിഷയം. ഒരു മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിയ താരത്തെ കാണാൻ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആരാധകരാണ്. ......
പിറവം ആറ്റുതീരം പാര്‍ക്കിന്റെ പുനരുദ്ധാരണത്തിന് 1.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.പാര്‍ക്കിന്റെ നൂറുമീറ്ററോളം ഭാഗം പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നുപോയിരുന്നു. ഇടിഞ്ഞുവീണ ഭാഗത്തിന്റെ പുനരുദ്ധാരണം ഉള്‍പ്പെടെ ടൂറിസം വികസനം സാധ്യമാക്കിയിട്ടുള്ള വിശദമായ പദ്ധതി രേഖയ്ക്കാണ് അംഗീകാരം ലഭിച്ചത്. ......
കൊച്ചി: കാവ്യം കവിത മനസ്സിലാക്കാൻ ഭാഷ മാത്രം പോരാ, ഭാവുകത്വം കൂടി ഉണ്ടാവണമെന്നും അതില്ലെങ്കിൽ വലിയ ഒരു അയോഗ്യതയാണെന്നും സാഹിത്യ അക്കാദമി പ്രസിഡണ്ട് കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. എം കെ സാനു ജയന്തി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം കെ സാനു ഫൗണ്ടേഷനും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായാണ് സാനുജയന്തി സ്മാരകപ്രഭാഷണം സംഘടിപ്പിച്ചത്.. ......
കൂത്താട്ടുകുളം: കൂത്താട്ടുകുളം വഴി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ, കൂത്താട്ടുകുളം കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ കയറാന്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള എല്ലാ സര്‍വീസുകളും ഡിപ്പോയില്‍ കയറിയിറങ്ങി പോകണമെന്നു കെ.എസ്.ആര്.ടി.സി. ......

ദേശീയ പാതാ അതോറിറ്റി ഏകദേശം പത്തു കോടി രൂപ ചെലവിട്ടാണ്, 1100 തെരുവുവിളക്കുകൾ, 17 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയപാത 966A ൽ സ്ഥാപിച്ചിട്ടുള്ളത്.നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ഇവ പ്രവർത്തിപ്പിച്ചു നോക്കിയ ശേഷമാണ് ഇന്ന് ഔദ്യോഗിക ഉദ്ഘാടനമായി സ്വിച്ച് ഓൺ കർമം നടത്തിയത്.
എറണാകുളം എം.പി. ഹൈബി ഈഡന്റെ നിർദ്ദേശത്തെത്തുടർന്നാണ് റോഡ് സുരക്ഷയും പൊതുജന സൗകര്യവും മുൻനിർത്തി ഈ പദ്ധതി NHAI കൊച്ചി-II പ്രോജക്ട് ഡയറക്ടർ, പി പ്രദീപിൻറെ നേതൃത്വത്തിൽ പൂർത്തീകരണത്തിലെത്തിച്ചത്.
റോഡുകളിൽ ഒരു ജീവൻ പോലും അനാവശ്യമായി നഷ്ടപ്പെടാതിരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും, അപകടങ്ങൾ പൂർണമായി ഒഴിവാക്കാമെന്ന് ഉറപ്പുനൽകാനാകില്ലെങ്കിലും, ശക്തമായ മുൻകരുതലുകളിലൂടെയും കാര്യക്ഷമമായ നടപടികളിലൂടെയും മരണങ്ങളും ഗുരുതരമായ പരിക്കുകളും പരമാവധി കുറയ്ക്കാൻ കഴിയുമെന്നും, ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നത് സർക്കാരുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണെന്നും, അതിനു വേണ്ട കൂടുതൽ ശ്രമങ്ങൾ നമുക്ക് ആവശ്യമാണെന്നും ഉദ്ഘാടന വേളയിൽ ഹൈബി ഈഡൻ എം പി പറഞ്ഞു.
എം പി യായി പ്രവർത്തനം ആരംഭിച്ച 2019 കാലത്ത്, രാത്രി കാലങ്ങളിൽ വെളിച്ചക്കുറവ് മൂലം കണ്ടെയ്നർ റോഡിൽ അപകടങ്ങളും, അപകട മരണങ്ങളും ഉണ്ടാവുകയും, സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും മറ്റും ഈ പ്രദേശത്ത് കൂടി വരുന്ന സ്ഥിതിയുമുണ്ടായിരുന്നു. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പു വേളയിൽ കളമശേരി മുതൽ വല്ലാർപാടം വരെയുള്ള പ്രദേശവാസികളും, യാത്രികരും, ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളും പ്രധാനമായി മുന്നോട്ട് വച്ച ഒരാവശ്യമായിരുന്നു ഇത്.
ഇതേത്തുടർന്ന്, ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും നാഷണൽ ഹൈവേ അതോറിറ്റിയുടെ വിവിധ തലങ്ങളിലെ അധികൃതരുമായും നിരന്തരമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്നു ഹൈബി പറഞ്ഞു. ......