ദോഹ:പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ കുടുംബങ്ങൾക്ക് വരുമാനമാർഗ്ഗം കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി ഖത്തർ ചാരിറ്റി നടപ്പിലാക്കിയ പദ്ധതിയിലൂടെ 600-ഓളം കുടുംബങ്ങളാണ് സാമ്പത്തിക ഭദ്രത കൈവരിച്ചത്. സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കിയത്.
വിധവകളും സമൂഹത്തിലെ ഏറ്റവും അർഹരായവരുമായ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ......
ദോഹ:ഇന്ത്യൻ കൾചറൽ സെന്റർ (ICC) സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷം നവംബർ 1-ന് (ഞായറാഴ്ച) ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടിയിൽ കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രമുഖ ഗായകനുമായ ജി. ......
ലക്നൗ: ഉത്തർപ്രദേശ് നിയമനിർമാണ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നാല് മണ്ഡലങ്ങളിൽ വിജയം. സമാജ്വാദി പാർട്ടി രണ്ടിടത്തും വിജയിച്ചു.......
ബംഗളുരു: കർണാടകയിലെ അന്തിമ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (SIR) ഭാഗമായി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ (CEO) ഓഫീസിലെ കണക്കുകൾ പ്രകാരം, 2026 ഒക്ടോബർ 27 വരെയുള്ള കണക്കനുസരിച്ച് കർണാടകയിലെ ആകെ വോട്ടർമാരുടെ എണ്ണം 4,54,55,689 ആണ്. എസ്ഐആർ പ്രക്രിയ ആരംഭിക്കുന്നതിന് മുൻപ് 5,54,32,814 ആയിരുന്ന ആകെ വോട്ടർമാരുടെ പട്ടികയിൽ നിന്ന്, അന്തിമ പട്ടിക പുറത്തിറങ്ങിയപ്പോൾ 99.7 ലക്ഷത്തിലധികം (ഏകദേശം 1 കോടി) പേരുകളാണ് ഒഴിവാക്കിയത്. ......
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിലെ പോലീസ് നടപടികളിലുണ്ടായ വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റാൻ തീരുമാനം. നിലവിൽ ദക്ഷിണ മേഖല ഐ.ജിയായി പ്രവർത്തിക്കുന്ന ആർ. ......
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന എട്ടാമത് ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയുടെ (GECF) ഉച്ചകോടിക്കിടെ സുപ്രധാന നയതന്ത്ര ചർച്ചകൾ നടന്നു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും പ്രാദേശിക സുരക്ഷയുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബറിലും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമോയെന്ന ആശങ്ക ശക്തമാകുന്നു. പീക്ക് സമയത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ......
സെർബിയയിൽ അലക്സാണ്ടർ വുസിച്ചിന്റെ ഭരണകക്ഷിക്കെതിരെ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം നേടിയ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. വിദ്യാർഥികൾ രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങൾക്ക് സെർബിയയെക്കുറിച്ച് അഭിമാനം കൊള്ളാൻ കാരണമൊരുക്കിയെന്ന് 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ ഉടമയായ ജോക്കോവിച്ച് പറഞ്ഞു.
ചൊവ്വാഴ്ച ബാസലിൽ നടന്ന സ്വിസ് ഇൻഡോർസ് ടെന്നിസ് ടൂർണമെന്റിനിടെയുള്ള വാർത്താസമ്മേളനത്തിലാണ് ജോക്കോവിച്ച് തിരഞ്ഞെടുപ്പ് ഫലത്തോടുള്ള പ്രതികരണം അറിയിച്ചത്. ......
കാസർകോട്: റോഡരികിൽനിന്ന് ലഭിച്ച മൊബൈൽ ഫോൺ അന്യസംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാരൻ തന്നെ ഫോൺ മോഷ്ടിച്ചു. ......