പാലക്കാട്: വാതിൽപ്പടി ക്ഷേമപെൻഷൻ വിതരണം അവസാനിപ്പിക്കുന്നതോടെ സംസ്ഥാനത്ത് 23.14 ലക്ഷം ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് വഴിയുള്ള പെൻഷൻ വിതരണത്തിലേക്ക് മാറേണ്ടിവരും. പെൻഷൻ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കണം. ......
മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുതിർന്ന സംവിധായകൻ ഷക്കീൽ നൂറാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. 33കാരിയായ നടി നൽകിയ പരാതിയിലാണ് 73കാരനായ സംവിധായകനെതിരെ നടപടി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും ഉയർത്താനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിന് തിരിച്ചടി. നിലവിലെ നിരക്ക് വർധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പരിഗണിച്ചേക്കില്ല. ......
രാജമുണ്ട്രി: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പി.ജി. ......
കൊച്ചി: റോയൽ എൻഫീൽഡിന്റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്ഫോമായ ഹണ്ടർഹുഡിന്റെ ആറാമത് എഡിഷൻ കൊച്ചിയിൽ നടന്നു. സംഗീതം, ആർട്ട്, സ്കേറ്റ്ബോർഡിംഗ്, അർബൻ സ്പോർട്സ്, ക്രിയേറ്റീവ് എക്സ്പ്രഷൻ എന്നിവയെ ഒരുമിപ്പിച്ച പരിപാടി നഗരത്തിന്റെ സാംസ്കാരിക വൈവിധ്യം ആഘോഷിച്ചു. ......
കൊച്ചി : കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി എറണാകുളം - അങ്കമാലി മേജർ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ക്വിറ്റ് ലിക്കർ ഡെ ആയി ആചരിച്ചു.പുതു തലമുറയെ ലഹരി വലയത്തിൽ നിന്ന് സമ്പൂർണ്ണമായി രക്ഷിക്കാൻ മദ്യം, മയക്കുമരുന്ന്കളെ നാടു കടത്തുക, രാജ്യത്തെ രക്ഷിക്കുക.മയക്കുമരുന്ന് മാഫിയയെ ഫലപ്രദമായി അമർച്ച ചെയ്യാൻ തൂഫാൻ പദ്ധതി കൂടൂതൽ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ദിനാചരണ സമ്മേളനം ഉന്നയിച്ചു.ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ പട്ടണ , ഗ്രാമ ,ഉൾപ്രദേശങ്ങളിൽ പോലീസ്, എക്സെസ് നൈറ്റ് പട്രോളിങ്ങ് ശക്തമാക്കണം. ലഹരി വിരുദ്ധ ബോധവൽക്കരണ പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.ദിനാചരണ ഉദ്ഘാടനം സമിതി അതിരൂപത ഡയറക്ടർ ഫാ. ......
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളിലും ഏകീകൃത കുർബാന പൂർണമായും നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകേണ്ടതില്ലെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വാസികളുടെ പൊതുസമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
സീറോ മലബാർ സഭയുടെ 34 രൂപതകളിലും നടപ്പിലാക്കിയ ഏകീകൃത കുർബാന എറണാകുളം അതിരൂപതയിലും നടപ്പിലാക്കാനെന്നും പറഞ്ഞ് ഇവിടെ ചുമതലയേറ്റ മാർ ജോസഫ് പാംപ്ലിനി ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. അതിരൂപതയിൽ ഒരിക്കലും ഏകീകൃത കുർബാന നടപ്പിലാകാതിരിക്കാൻ വിമതർക്ക് അനുകൂലമായ തീരുമാനങ്ങളും പ്രവർത്തനങ്ങളുമാണ് മാർ പാംപ്ലാനി എറണാകുളത്ത് നടപ്പിലാക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാന പോലീസ് പരാതി പരിഹാര അതോറിറ്റി (State Police Complaints Authority) പുതിയ ചെയർമാനായി ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവിറക്കി. ......
ദോഹ: ഖത്തറിലെ പ്രമുഖപർവ്വതാരോഹക ശൈഖ അസ്മ ബിന്ത് ഥാനി അൽ ഥാനി ലോകത്തിലെ എണ്ണായിരം മീറ്ററിന് മുകളിൽ ഉയരമുള്ള 11-ാമത്തെ കൊടുമുടിയും വിജയകരമായി കീഴടക്കി ചരിത്ര നേട്ടം കൈവരിച്ചു. പാകിസ്ഥാൻ-ചൈന അതിർത്തിയിലെ കരാക്കോറം പർവ്വതനിരയിൽ സ്ഥിതി ചെയ്യുന്ന 'ഗാഷർബ്രം II' (Gasherbrum II) കൊടുമുടിയുടെ ഉച്ചിയിലാണ് ശൈഖ അസ്മ ഏറ്റവും ഒടുവിലായി ഖത്തർ പതാക പാറിച്ചത്.
ലോകത്തിലെ ഏറ്റവും ഉയർന്ന 14 കൊടുമുടികളും കീഴടക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഖത്തറിൻ്റെയും അറബ് ലോകത്തിൻ്റെയും അഭിമാനമായ ഈ നേട്ടം. ......
ദോഹ: ഖത്തർ കോടതികളിൽ വാട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും ഇനി നിയമപരമായ തെളിവായി സ്വീകരിക്കും. രാജ്യത്തെ ഇലക്ട്രോണിക് കൊമേഴ്സ്, സൈബർ ക്രൈം നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ സംഭാഷണങ്ങൾക്ക് കോടതി നിയമസാധുത നൽകുന്നത്.
ഖത്തറി ടെലിവിഷനായ അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രമുഖ ഖത്തറി അഭിഭാഷകൻ മൻസൂർ അൽ ദോസരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......