ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ( കെ എസ് ടി ഇ യു) ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം നടന്നു. കെ എസ് ആർ ടി സിയെ സ്വകാര്യവൽക്കരണത്തിലേക്ക് തള്ളിവിടുന്നതിന് പകരം ജീവനക്കാരെയും യാത്രക്കാരെയും വിശ്വാസത്തിലെടുത്ത് പൊതുമേഖലാ ഗതാഗത സ്ഥാപനത്തെ ശക്തിപ്പെടുത്തുന്ന നയം സർക്കാർ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ
ഡിപ്പോയിലെ രാത്രികാല സുരക്ഷ ശക്തിപ്പെടുത്തണമെന്നും ജീവനക്കാർക്ക് ആവശ്യമായ വെള്ളവും വെളിച്ചവും ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം എ ഐ ടി യു സി
മണ്ഡലം കമ്മിറ്റി അംഗം അനസ് പൂവാലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ......
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. പുതിയ ആണവകരാറിൽ ധാരണയിലെത്തിയില്ലെങ്കിലും ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാൻ ഇറാൻ തയാറായാൽ യുദ്ധത്തിൽനിന്ന് പിന്മാറാൻ ട്രംപ് സന്നദ്ധനായേക്കുമെന്നാണ് റിപ്പോർട്ട്. ......
ഹൈദരാബാദ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ ഹൈദരാബാദ് നാഷനൽ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ. ചടങ്ങ് ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പുമായി വിദ്യാർഥികൾ സർവകലാശാല അധികൃതർക്ക് ഇ-മെയിൽ അയച്ചു.
നീറ്റ് ക്രമക്കേടിനെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോഴുള്ള ചീഫ് ജസ്റ്റിസിന്റെ സമീപനമാണ് പ്രതിഷേധത്തിന് പിന്നിൽ. ......
ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് ആവിഷ്കരിച്ച ഗാസ സമാധാന പദ്ധതി തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടാതെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ......
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ക്ഷീര സഹകാരിയും മുൻ ദേവസ്വം ബോർഡ് ജീവനക്കാരനുമായ വ്യക്തി ഇടനിലക്കാരനായി പ്രവർത്തിച്ചതായി വിജിലൻസ് കണ്ടെത്തൽ. ഇയാളുടെ മധ്യസ്ഥതയിലാണ് ദേവസ്വം ബോർഡിലെ ഉന്നതരും മിൽമയിലെ ചില ഉദ്യോഗസ്ഥരും തമ്മിൽ ഗൂഢാലോചന നടത്തിയത്.
ദേവസ്വം ബോർഡിൽ ഉയർന്ന പദവികൾ വഹിച്ചിട്ടില്ലെങ്കിലും ഉന്നതരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് സംശയനിഴലിലുള്ളത്. ......
തിരുവനന്തപുരം: പി.എം. ശ്രീ സ്കൂൾ പദ്ധതി, ബോർഡ്-കോർപ്പറേഷൻ വിഭജനം, പുതിയ മദ്യനയം തുടങ്ങി ഭരണ തലത്തിലും മുന്നണിയിലും തീരുമാനമെടുക്കേണ്ട നിർണായക വിഷയങ്ങൾ കുന്നുകൂടുമ്പോഴും തീരുമാനങ്ങളെടുക്കാനാവാതെ യു.ഡി.എഫും സർക്കാരും അനിശ്ചിതത്വത്തിൽ. ......
ന്യൂഡൽഹി: ക്രിമിനൽ കേസുകൾ വെവ്വേറെ കമ്മിറ്റൽ (Committal) ഉത്തരവുകൾ വഴിയാണ് സെഷൻസ് കോടതിയിലെത്തിയതെന്ന കാരണം കൊണ്ടുമാത്രം അവ വെവ്വേറെ വിചാരണ ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസുകൾ ഒന്നിച്ചാണോ അതോ വെവ്വേറെയാണോ വിചാരണ ചെയ്യേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം ബന്ധപ്പെട്ട വിചാരണ കോടതിക്കാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് സഞ്ജയ് കുമാർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം. ......
കൊല്ലം: ആർഎസ്എസ് അനുകൂല സംഘടനയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്.......
മുംബൈ: പൊതുപരിപാടിക്കിടെ ബോളിവുഡ് നടി നികിത റാവലിന് നേരെ ആരാധികയുടെ അതിരുവിട്ട പെരുമാറ്റം. റെഡ് കാർപെറ്റിൽ മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്നതിനിടെയാണ് സംഭവം. സുരക്ഷാ ജീവനക്കാരുടെ വലയം മറികടന്നെത്തിയ ആരാധിക നികിതയോട് സെൽഫിയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ......