കൊച്ചി : പണ്ഡിറ്റ് കറുപ്പന് എല്ലാവരിലും ആവേശം ഉണര്‍ത്തിയ അതുല്യ നേതാവായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് പറഞ്ഞു. അഖില കേരള ധീവര സഭയുടെ ആഭിമുഖ്യത്തില്‍
എറണാകുളം പണ്ഡിറ്റ് കറുപ്പന് സ്മാരക ഹാളില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് കെ.പി.കറുപ്പന്റെ 142-ാം ജന്മദിനാഘോഷവും, അദ്ദേഹം കൊച്ചി നിയമ സഭയില്‍ എം.എല്‍.സി ആയതിന്റെ 100-ാം വാര്‍ഷിക ആഘോഷവും,1978-ല്‍ 10 അവാന്തര വിഭാഗങ്ങളെ ധീവര എന്ന പൊതുനാമധേയത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന്റെയും ആഘോഷങ്ങള്‍ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ......
കൊച്ചി : എഴുത്തുകാരുടെ കൂട്ടായമായ സ്പന്ദനം സർഗ്ഗവേദിയുടെ നേതൃത്വത്തിൽ സ്നേഹ സംഗമവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. മൂഴിക്കുളം ശാല ചെയർമാൻ ടി ആർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
സംവിധായകനും സാഹിത്യകാരനുമായ ജെ സുവചൻ അധ്യക്ഷത വഹിച്ചു. സ്പന്ദനം പുസ്തകശാല പ്രസിദ്ധപ്പെടുത്തിയ കാമിക കവിതാസമാഹാരവും കടുകിൽ കടലാണ് മിനിക്കഥാസമാഹാരവും കവിയും മാധ്യമപ്രവർത്തകനുമായ ഷാജി ഇടപ്പള്ളി പ്രകാശനം ചെയ്തു . ......
ദോഹ: ചരിത്രപരമായ പാരമ്പര്യത്തിലും വിശ്വാസം, ഭാഷ, പങ്കുവെക്കപ്പെട്ട ലക്ഷ്യങ്ങൾ എന്നിവയിലധിഷ്ഠിതമായും വളർന്നുവന്ന ഖത്തറും ഒമാനും തമ്മിലുള്ള സഹോദരബന്ധം ഉഭയകക്ഷി താൽപ്പര്യങ്ങളുടെ പുതിയ ചക്രവാളങ്ങളിലേക്ക് മുന്നേറുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത നേതൃത്വങ്ങളുടെയും ജനങ്ങളുടെയും പരസ്പര ബഹുമാനമാണ് ഈ ദൃഢബന്ധത്തിന്റെ കരുത്ത്.
1970-കളുടെ തുടക്കത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആധുനിക നയതന്ത്ര ബന്ധങ്ങൾക്ക് തുടക്കമാകുന്നത്. ......
എറണാകുളം: കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ്ഥാനകുടുംബം നടത്തുന്ന 21മത് ഹുബ്ബുറസൂൽ കോൺഫറൻസിനു മുന്നോടിയായി കലൂർ എം ഇ എസ് കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച എറണാകുളം ജില്ലാ മഹല്ല് സാരഥി സംഗമം അഡ്വക്കേറ്റ് ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം ചെയ്തു.
മാനവരാശിയെ തന്നെ നശിപ്പിക്കുന്ന രീതിയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗങ്ങൾക്കും മറ്റ് സാമൂഹിക തിന്മകൾക്കുമെതിരെയും, പ്രകൃതി ക്ഷോഭ സമയങ്ങളിൽ നാനാതുറകളിലെ ജനങ്ങളെ സംരക്ഷിക്കുവാൻ മഹല്ല് കൂട്ടായ്മകൾ നടത്തുന്ന പ്രവർത്തനങ്ങളും മാതൃകപരമാണെന്നും
അദ്ദേഹം തന്റെ ഉദ്ഘടനപ്രസംഗത്തിൽ പറഞ്ഞു.
ഹുബ്ബ് റസൂൽ മഹല്ല് സാരഥി സമിതി ചെയർമാൻ ബിലാൽ കലൂർ ആദ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ വിഷയവതരണം നടത്തി. ഹുബ്ബുറസൂൽ സ്വാഗതസംഘം ചെയർമാൻ വി എച്ച് അലി ദാരിമി ജനറൽ കൺവീനർ സി ടി ഹാഷിം തങ്ങൾ അഡ്വ. കബീർ ഞാലകം, അഡ്വ ഹക്കിം ഷാ, പരീക്കുട്ടി ഇടപ്പള്ളി, മുനീർ കുഴിവേലിപ്പടി, റഫീഖ് ബുഖാരി തോട്ടത്തും പടി ജബ്ബാർ പുന്നക്കാടൻ, തുടങ്ങി നേതാക്കൾ സംസാരിച്ചു. ......
ബംഗളുരു: ഓണം, വിഷു പോലുള്ള ആഘോഷങ്ങൾ വന്നെത്തുമ്പോൾ ബംഗളുരു മലയാളികൾക്ക് പരിഭ്രാന്തിയാണ്. ഐ ടി ഹബ്ബായി വളർന്ന നഗരത്തിൽ ലക്ഷക്കണക്കിന് മലയാളികളുണ്ട്. ......
'തമിഴ്നാട്ടിൽ ജനന നിരക്ക് കുറയുന്നതിനാൽ ദമ്പതികൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണം' എന്നുള്ള തമിഴ്നാട് ജനക്ഷേമ മന്ത്രി അരുൺരാജിന്റെ ആഹ്വാനമാണ് ഇപ്പോൾ തമിഴ്നാട്ടിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വാർത്ത! സൗത്ത് ഇന്ത്യൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ ദ്വിദിന സെമിനാർ ആരംഭിച്ചു. ഇതിൽ പങ്കെടുത്ത മന്ത്രി അരുൺരാജ് നൽകിയ അഭിമുഖത്തിലാണ് ഇങ്ങിനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ഓരോ വർഷവും ജനനനിരക്ക് കുറഞ്ഞുവരികയാണ്. ......
കൊച്ചി : കേരളത്തിൻ്റ നവോത്ഥാന വളർച്ചക്ക് നാടകത്തോടൊപ്പം കഥാപ്രസംഗവും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു .
യുവകലാസാഹിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അഞ്ചു ദിവസക്കാലം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കാഥികൻ കെടാമംഗലം സദാനന്ദൻ്റ സ്മരണക്കായി
സംഘടിപ്പിച്ചിട്ടുള്ള കെടാമംഗലം സാംസ്കാ രികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനമനസ്സുകളിൽ പുരോഗമന ചിന്ത വളർത്തിയെടുക്കാൻ കെടാമംഗലം നടത്തിയിട്ടുള്ള വലിയ പരിശ്രമം നാടിന് വിസ്മരിക്കാനാവില്ല . കാലത്തിൻ്റെ മാറ്റത്തിൽ സകല കലകളും ഒന്നിച്ചു സമ്മേളിക്കുന്ന കഥാപ്രസംഗത്തിന് വേദികൾ കുറയുന്നുണ്ട് . ......
ദോഹ: സൗദി അറേബ്യയ്ക്കും വാണിജ്യ കപ്പലുകൾക്കും നേരെ ഹൂതി മിലിഷ്യകൾ തുടർച്ചയായി നടത്തുന്ന മിസൈൽ ആക്രമണങ്ങളെ രൂക്ഷമായി അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭാ (UN) രക്ഷാസമിതി പുറപ്പെടുവിച്ച പ്രസ്താവനയെ ഖത്തർ സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയം 2216 ഉൾപ്പെടെയുള്ള സുരക്ഷാ കൗൺസിൽ തീരുമാനങ്ങളും പൂർണ്ണമായും പാലിക്കപ്പെടണമെന്ന് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞതിനെ ഖത്തർ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിനും മേഖലയിലെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന നീക്കങ്ങളെ അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തർ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ......
ദോഹ: ക്യു.എൻ.ബി ഗ്രൂപ്പും മാസ്റ്റർകാർഡും ചേർന്ന് സംഘടിപ്പിച്ച ഡെബിറ്റ് കാർഡ് പ്രചാരണ പരിപാടിയുടെ ബമ്പർ സമ്മാനമായ 2026 മോഡൽ മക്ലാറൻ അർതുറ സ്പൈഡർ (McLaren Artura Spider) സൂപ്പർ കാർ വിജയിക്ക് കൈമാറി. നാസർ അബ്ദുൽഹാദി അൽ ഹാജ്രിയാണ് സമ്മാനത്തിന് അർഹനായത്.
വാണിജ്യ വ്യവസായ മന്ത്രാലയ (MoCI) പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന ഔദ്യോഗിക നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. ......
ചെങ്ങന്നൂർ: സർക്കാരിന്റെ ലഹരി വിരുദ്ധ നടപടികൾക്ക് സമ്പൂർണ്ണ പിൻതുണയുമായി അണിചേരാൻ വൈഎം.സിഎ സബ്റീജൻ യോഗം തീരുമാനിച്ചു. വൈ.എം.സി എ.പോഷക സംഘടനകളായ ഹൈ-വൈ , യുണിവൈ, വനിത ഫോറം എന്നിവരുടെ കൂട്ടായ പ്രവർത്തനവും സീനിയർ സീറ്റിസൺസ് ഫോറത്തിന്റെ നേതൃത്വവും, എകോപനവും തൂഫാന്റെ പ്രവർത്തനത്തിനു പിൻതുണയ്ക്ക് ശക്തി പകരും. ......