ദോഹ: മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ മഹനീയമായ ജീവിതത്തെയും സംഭാവനകളെയും സ്മരിച്ചുകൊണ്ട് കതാറ സാംസ്കാരിക കേന്ദ്രത്തിൽ പ്രമുഖ കവികൾ അണിനിരന്ന പ്രത്യേക കവിതാസന്ധ്യ അരങ്ങേറി. രാജ്യത്തിന്റെ ചരിത്രത്തോടും ജനങ്ങളുടെ ഹൃദയത്തോടും ചേർന്നുനിൽക്കുന്ന പിതാവ് അമീറിന്റെ ജീവിതയാത്രയും, അദ്ദേഹം കൈവരിച്ച മാനുഷിക-ദേശീയ നേട്ടങ്ങളും വാഴ്ത്തുന്ന കവിതകളാണ് ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടത്.
സൗദ് ബിൻ ഹമദ് അൽഥാനി, ഇബ്രാഹിം ബിൻ ഹാഷിം അൽ സദ, മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സദ, മുഹമ്മദ് ബിൻ റാഷിദ് അൽ മന്നായി, ബുത്തി ബിൻ മുസ്ഫിർ അൽ ഹബാബി, സഈദ് ബിൻ ഹൊത്തൈൽ അൽ മർറി, നൂറ അൽ വഹൈമിദ്, മൂസ അബ്ദുർറഹ്മാൻ അൽ മുസ്നദ്, മുഖ്താർ മുഹമ്മദ് മുഖ്താർ തുടങ്ങി പ്രമുഖ കവികളുടെ നിര തന്നെ ചടങ്ങിൽ അണിനിരന്നു. ......
വെണ്ണല പുനത്തി റോഡിൽ ഉള്ള അപ്പാർട്മെന്റിൽ നിന്നും 5 gm MDMA യുമായി 1. റിജോയ് ബെക്സൺ ഫ്രാൻസിസ് 24/26കൊല്ലംപറമ്പ് (h),തോമസ്പുരം ,മരട്. 2.......
ദോഹ: മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി അലൂമിനി അസോസിയേഷൻ – ഖത്തർ (Qatar MDCPians) സംഘടിപ്പിക്കുന്ന ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026 & കുടുംബ സംഗമത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ഹിലാൽ കാലിക്കറ്റ് റെസ്റ്റോറന്റിൽ വെച്ച് വിപുലമായ സാന്നിധ്യത്തിൽ നടന്നു.
ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങൾക്കിടയിലെ ഐക്യവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മുൻ വിദ്യാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്നതിനുമായാണ് ക്രിക്കറ്റ് ലീഗും കുടുംബ സംഗമവും സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾക്കപ്പുറം പരസ്പര ബന്ധങ്ങൾ ദൃഢമാക്കാനും പുതിയ തലമുറയെ കൂട്ടായ്മയുടെ ഭാഗമാക്കാനുമുള്ള അവസരമായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റിൽ Pharma Super Kings, Pharma Warriors, Dose Devils, Pharma Kinetic എന്നീ നാല് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ......
കൊച്ചി: കുഞ്ഞുങ്ങളുടെ കണ്ണിന് അസ്വസ്ഥതയുണ്ടാക്കാതെയുള്ള സൗമ്യമായ കുളി അനുഭവത്തെ പ്രമേയമാക്കി "കുഞ്ഞിന് കണ്ണീരില്ല, അമ്മയ്ക്ക് സന്തോഷക്കണ്ണീർ" എന്നഡിജിറ്റൽ വീഡിയോ ചിത്രം ഇന്ത്യയിലെ പ്രമുഖ ശിശുപരിചരണ ബ്രാൻഡായ ഹിമാലയ ബേബികെയർ പുറത്തിറക്കി.
അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിൻറെ പ്രധാന നിമിഷമായ കുളിസമയം കൂടുതൽ സന്തോഷകരവും ആശ്വാസകരവുമാക്കുന്ന സന്ദേശമാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. 'നോ ടിയേഴ്സ്' ഫോർമുലയോടുകൂടിയ ഹിമാലയ ജെൻറിൽ ബേബി ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കുമ്പോൾ കണ്ണിന് എരിച്ചിൽ ഉണ്ടാക്കാതെ കുഞ്ഞുങ്ങൾക്ക് സൗമ്യമായ കുളി അനുഭവം ലഭിക്കുന്നതോടൊപ്പം അരി, ചെമ്പരത്തി, കടല, രാമച്ചം എന്നിവയുടെ പ്രകൃതിദത്ത ഗുണങ്ങളാൽ മുടിയും തലയോട്ടിയും സംരക്ഷിക്കപ്പെട്ടുമെന്നും ഹിമാലയ വെൽനസ് ബേബികെയർ ഡയറക്ടർ ചക്രവർത്തി എൻ. ......
കൊച്ചി: ലൂർദ്സ് ആശുപത്രിയുടെ കാർഡിയോതൊറാസിക് സർജറി വിഭാഗം വെറും 100 ക്ലിനിക്കൽ ദിവസങ്ങൾക്കുള്ളിൽ 100-ലധികം ഹൃദയ ശസ്ത്രക്രിയകൾ 100% വിജയനിരക്കോടെ പൂർത്തിയാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഈ നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ലൂർദ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ......
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.......
കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവെച്ച കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. അറ്റനഷ്ടത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ കൊച്ചി മെട്രോവരുമാനത്തിലും പ്രവർത്തന ലാഭത്തിലും മുന്നേറ്റം കൈവരിക്കുകയും ചെയ്തു.കൊച്ചി നഗരവാസികൾ ഈ ഗതാഗത സംവിധാനത്തെ വീണ്ടും നെഞ്ചിലേറ്റുന്നതിന്റെ തെളിവായി കഴിഞ്ഞ വർഷത്തെ പ്രവർത്തന ഫലം.
2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റനഷ്ടം (നെറ്റ് ലോസ്) 2024-25ലെ 430.50 കോടി രൂപയിൽ നിന്ന് 352.49 കോടി രൂപയായി കുറഞ്ഞു. ......
മേടം: ഇന്ന് അനുകൂല ഫലങ്ങൾ കൂടുതലായി പ്രതീക്ഷിക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനും മത്സരങ്ങളിൽ നേട്ടം കൈവരിക്കാനും സാധ്യതയുണ്ട്. ......
കൊച്ചി: വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ പദ്ധതിയുടെ റോഡ് റെയിൽ കണക്ടിവിറ്റിക്കു വേണ്ടി മുളവുകാട്, മൂലംപള്ളി, കോതാട് ചേരാനല്ലൂർ, ഏലൂർ, വടുതല, കടുങ്ങല്ലൂർ, ഇളമക്കര പോണേക്കര എന്നീ പ്രദേശങ്ങളിൽ നിന്ന് 2008 ൽ കുടിയൊഴിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസ ഉത്തരവ് പൂർത്തിയാക്കുന്നതിനു വേണ്ടി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ് മോണിറ്ററിംഗ് കമ്മിറ്റി വിളിച്ചു ചേർത്തു. ......