കോട്ടയം : കേരളത്തിന് അനുവദിക്കുന്ന എയിംസിനായി കോട്ടയം ജില്ലയെ പരിഗണിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. കേരളത്തിന്റെ ഏത് ഭാഗത്തുനിന്നും എത്തിച്ചേരാൻ അനുയോജ്യമായ സ്ഥലമാണ് വെള്ളൂരിലേത്. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ (Q1 FY 27) കണക്കുകള്‍ പുറത്തുവന്നു. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള സംയുക്ത ലാഭം വര്‍ഷാടിസ്ഥാനത്തില്‍ 341.40 ശതമാനം വളര്‍ന്ന് 585 കോടി രൂപയിലെത്തി. ......
കോഴിക്കോട് : 2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കുള്ള ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സര്‍ക്കാര്‍ അനുമതിയില്ലാതെ ഓണ്‍ലൈനായി വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാന ഖജനാവിന് ഏകദേശം 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നതായി ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി.
ഇത്തരം അനധികൃത വില്‍പ്പന നടത്തുന്ന ലൈസന്‍സ് പ്ലേറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് സംഘടന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ (സിഎംവിആര്‍) ചട്ടം 50 ഉം 2018 ലെ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റ് ഓര്‍ഡറും അനുസരിച്ചാണ് എച്ച്എസ്ആര്‍പി വിതരണം ചെയ്യേണ്ടതെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
ഇതനുസരിച്ച് 2019 ഏപ്രില്‍ ഒന്നിന് ശേഷമുള്ള പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് അതോറിറ്റിയോ വാഹന നിര്‍മ്മാതാക്കളോ അവരുടെ അംഗീകൃത ഡീലര്‍മാരോ വഴി എച്ച്എസ്ആര്‍പി നല്‍കാം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കരയിലും കടലിലും ന്യൂനമർദ മേഖലകൾ രൂപപ്പെട്ടതിന്റെ സ്വാധീനമാണ് കേരളത്തിലെ മഴ വർധിക്കാൻ കാരണം. ......
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്താഘോഷത്തിനുള്ള സംസ്ഥാന ടൂറിസം വകുപ്പ് പ്രത്യേക ധനസഹായം അനുവദിച്ചതായി ദീപക് ജോയ് എം എൽ എ അറിയിച്ചു.......
കൊച്ചി : വല്ലാർപാടം കണ്ടെയ്നർ റെയിൽവേ ലൈനിന് വേണ്ടി മുളവുകാട് വില്ലേജിൽ നിന്നും 2008ൽ പുരയിടങ്ങൾ നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്ക് മൂലംപള്ളി പാക്കേജ് ഉത്തരവ് പ്രകാരം അനുവദിച്ച പുനരധിവാസ ഭൂമിയുടെ ഫെയർ വാല്യൂ ഗസറ്റിൽ വിജ്ഞാപനം ചെയ്തു. കണ്ടെയ്നർ റോഡിൽ മുളവുകാട് പോലീസ് സ്റ്റേഷന് സമീപം കാട്ടാത്ത് കടവിലുള്ള പുനരധിവാസ ഭൂമി റവന്യൂ രേഖകളിൽ പുഴ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. രേഖകളിൽ പൂജ്യം മൂല്യം മാത്രമേ ഉള്ളൂ എന്നതിനാൽ പ്രസ്തുത പട്ടയങ്ങൾ ധനകാര്യ സ്ഥാപനങ്ങൾ ഈടായി സ്വീകരിച്ചു വായ്പ അനുവദിക്കുവാൻ വിസമ്മതിച്ചു. ......
കൊച്ചി:- സ്വാതന്ത്ര്യദിനത്തോടും ഓണാഘോഷത്തോടും അനുബന്ധിച്ച് ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്കായി ആകർഷകമായ പുതിയ ഓഫറുകളും സവിശേഷ പ്ലാനുകളും പ്രഖ്യാപിച്ചു. .പ്രധാന ഓഫറുകളും പ്ലാനുകളും:1 രൂപയുടെ ഫ്രീഡം പ്ലാൻ: പുതിയ പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്നവർക്കും മറ്റ് ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്യുന്നവർക്കുമായി പുതിയ ഫ്രീഡം പ്ലാൻ അവതരിപ്പിച്ചു. ......
കൊച്ചി: കുഞ്ഞുങ്ങളുടെ അതിലോലമായ ചർമ്മത്തിൻറെ സ്വാഭാവിക പി.എച്ച്. ബാലൻസ് സംരക്ഷിക്കുന്നതിൻറെ പ്രാധാന്യം ഉയർത്തിക്കാട്ടി ഹിമാലയ ബേബികെയർ ‘മാച്ചി മാച്ചി പി.എച്ച്’ എന്ന പുതിയ കാമ്പയിൻ ആരംഭിച്ചു. ഹിമാലയയുടെ പി.എച്ച്. ......
കൊച്ചി: പോർച്ചുഗീസ് ഫുട്ബോളിലെ നാലാം ഡിവിഷൻ ടീമായ ഗ്വാർഡ എഫ്സിയുടെ സിഇഒ ആയി ഇന്ത്യൻ യുവ സംരംഭകനായ ജയ് അഗർവാൾ നിയമിതനായി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളിലും നിക്ഷേപം നടത്തിയതിനെത്തുടർന്നാണ് നിയമനം. ......