കൊച്ചി : നാടിൻ്റെ സാമൂഹ്യമാറ്റത്തിന് കലാകാരന്മാർ വഹിച്ചിട്ടുള്ള പങ്ക് വലുതാണെന്ന് തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു . കാഥികൻ കെടാമംഗലം സദാനന്ദന്റെ ജന്മശദാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി ജില്ലാകമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള കെടാമംഗലം സാംസ്കാരികോത്സവത്തിൽ സിനിമയും മാറുന്ന കാലവും എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലം മാറിയാലും എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചാലും സിനിമ എന്ന കല നിലനിൽക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംവിധായകൻ സലാം ബാപ്പു അധ്യക്ഷത വഹിച്ചു . ......
ദോഹ: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 2025 സാമ്പത്തിക വർഷത്തിൽ ഖത്തർ ശക്തമായ വളർച്ചയും വിലക്കയറ്റ നിയന്ത്രണവും കൈവരിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് (QCB). ബാങ്ക് പുറത്തുവിട്ട വാർഷിക മാക്രോ ഇക്കണോമിക് അവലോകന റിപ്പോർട്ട് പ്രകാരം രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി (Real GDP) 2.9 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവൽക്കരണ നയങ്ങൾ മികച്ച ഫലം നൽകുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ......
തിരുവനന്തപുരം: മെസിയുടെ പേരിൽ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടതു മുന്നണിയെ പ്രതിരോധത്തിലാക്കി പുതിയ രേഖകൾ. സ്പോൺസർ ഫീസ് അടയ്ക്കുന്നതിൽ വൈകിയതിന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ചുമത്തിയ നഷ്ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
അർജന്റീനയിലെ ഇന്ത്യൻ അംബാസഡറുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കായിക വകുപ്പ് സെക്രട്ടറി 2025 ജൂലൈ 7ന് കത്തയച്ചിരുന്നു. ......
കാസർകോട്: ഹൈക്കോടതി വഴി വിവാഹമോചന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാമെന്നും പൂജകൾ നടത്തിയാൽ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 13.16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റിനെയാണ് കാസർകോട് സൈബർ ക്രൈം പോലീസ് കൊല്ലം തെന്മലയിൽനിന്ന് പിടികൂടിയത്.
ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന ഉദുമ സ്വദേശിനിയുമായി ഫെയ്സ്ബുക്ക് വഴിയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. ......
തിരുവനന്തപുരം:മരണാനന്തരവും മറ്റൊരാളിലൂടെ ജീവിക്കാൻ സാധിക്കുക എന്നത് മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നാണ്. ഇന്ന് ലോക അവയവ ദാന ദിനമായി (World Organ Donation Day) ആചരിക്കുമ്പോൾ, അവയവദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അതിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം ശക്തമാക്കുകയാണ് ലക്ഷ്യം.
എട്ട് ജീവനുകൾ വരെ രക്ഷിക്കാം
ഒരു വ്യക്തിയുടെ മരണശേഷം അടിയന്തരമായി നടത്തുന്ന അവയവദാനത്തിലൂടെ എട്ട് ജീവനുകൾ വരെ രക്ഷിക്കാൻ സാധിക്കും. ......
ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ കത്തിക്കരിഞ്ഞ നിലയിലും അല്ലാതെയും കണ്ടെത്തിയ നോട്ടുകൂമ്പാരത്തിന്റെ ഉറവിടം വ്യക്തമാക്കാനാകാതെ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി യശ്വന്ത് വർമ്മ. സ്പീക്കർ ഓം ബിർള നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച നിർണായക അന്വേഷണ റിപ്പോർട്ട് ലോക്സഭയിൽ വച്ചതോടെ ജസ്റ്റിസ് വർമ്മയ്ക്കെതിരെ നിയമപരമായ തുടർനടപടികൾക്കും കേസെടുക്കലിനും വഴിതുറന്നു.
2025 മാർച്ച് 14-ന് ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീപിടിത്തമാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ......
തിരുവനന്തപുരം:പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിൽ കടുത്ത മന്ദഗതി. കേന്ദ്ര നിയമ മന്ത്രാലയം പുറത്തുവിട്ട 2023-ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇത്തരം കേസുകളിലെ ശിക്ഷാനിരക്ക് കേവലം 13.5 ശതമാനം മാത്രമാണ്. ......
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് 42കാരിക്ക് ദാരുണാന്ത്യം. കൊൽക്കത്തയിലെ പ്രഫുല്ല കാനൻ മേഖലയിലാണ് ബുധനാഴ്ച അപകടമുണ്ടായത്. ......
കൊച്ചി: 'ആംബുലൻസ് അഴിമതി' ആരോപണവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ബി.ജെ.പി നേതാവ് ഡോ. കീരിത് സോമയ്യക്ക് എതിരെയുള്ള കീഴ്ക്കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കി. ......
കൊച്ചി: സമാധാനപരമായ പ്രതിഷേധങ്ങൾക്ക് സാമ്പത്തിക സഹായം നൽകി എന്ന കാരണം കൊണ്ടുമാത്രം സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള (FCRA) രജിസ്ട്രേഷൻ പുതുക്കൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. കേന്ദ്ര സർക്കാർ റദ്ദാക്കിയ എഫ്.സി.ആർ.എ രജിസ്ട്രേഷൻ പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് 'സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ', 'കേരള സോഷ്യൽ സർവീസ് ഫോറം' എന്നീ സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരെയുണ്ടായ പ്രതിഷേധങ്ങൾക്ക് ഹർജിക്കാരുടെ ഫണ്ട് ഉപയോഗിച്ചുവെന്ന ഇന്റലിജൻസ് ബ്യൂറോ (IB) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സർക്കാർ ഇവരുടെ അപേക്ഷകൾ തള്ളിയത്. ......