
കൊച്ചി: കടലിനടിയിൽ വർണ വിസ്മയം തീർത്ത് ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ പവിഴജീവികളുടെ (കോറൽ) സംഗമം.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) സമുദ്രസസ്തനി സർവേയ്ക്കിടയിലാണ് കടലിനടിയിലെ ദൃശ്യം ശദ്ധയിൽപെട്ടത്.
ചിത്രകാരന്റെ കൈവിരുതിനെ വെല്ലുന്ന രീതിയിൽ ഓറഞ്ച്, വെളള, പച്ച നിറങ്ങളിൽ രണ്ട് തരം കോറലുകൾ ചേർന്ന് നിൽക്കുന്ന ദൃശ്യം സിഎംഎഫ്ആർഐയിൽ റിസർച്ച് സ്കോളറായ ആൽവിൻ ആന്റോയാണ് ക്യാമറയിൽ പകർത്തിയത്.
ദൃശ്യഭംഗിയുള്ളതാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതത്തിന്റെ നേർചിത്രമാണിതെന്നാണ് സിഎംഎഫ്ആർഐ ഗവേഷകർ പറയുന്നത്.
മൂവർണ്ണ ശോഭയ്ക്ക് പിന്നിൽ
'ലോബോഫില്ലിയ കൊറിംബോസ', 'ലോബോഫില്ലിയ റേഡിയൻസ്' എന്നീ ഇനത്തിൽപ്പെട്ട പവിഴജീവികളുടെ കൂട്ടമാണ് ഒരുമിച്ച് വളർന്ന് ഈ മൂവർണ്ണ ഭംഗി തീർത്തിരിക്കുന്നത്. ഓറഞ്ച് നിറത്തിൽ കാണപ്പെടുന്നത് ലോബോഫില്ലിയ കൊറിംബോസ എന്ന ഇനവും, വെളുപ്പും പച്ചയും നിറങ്ങളിൽ ലോബോഫില്ലിയ റേഡിയൻസുമാണ്.
അതിജീവനവും ബലഹീനതയും
സമുദ്ര താപനില ഉയർന്നതിനെ തുടർന്ന് ലോബോഫില്ലിയ റേഡിയൻസ് ഇനത്തിൽപ്പെട്ട ഒരു കോറൽ 'ബ്ലീച്ചിങ്' സംഭവിക്കുകയും (പവിഴപ്പുറ്റുകൾക്ക് നിറം നഷ്ടപ്പെടുന്ന അവസ്ഥ) വെളുത്ത നിറത്തിലാവുകയും ചെയ്തു. ......
തിരുവനന്തപുരം:സ്ത്രീകളുടെ സുരക്ഷയും ഉന്നമനവും ലക്ഷ്യമിട്ട് കേരള സർക്കാർ വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. 'Resurge - Safe Women Safe Kerala' എന്ന ആശയത്തിന്റെ ഭാഗമായി നടത്തുന്ന 'വനിതകളുടെ ഒത്തുചേരൽ' ഇന്ന് അരങ്ങേറുകയാണ്.
"ഒന്നിച്ച് ശക്തരാകാം!" എന്ന ആപ്തവാക്യവുമായി ഒത്തുകൂടുന്ന ഈ കൂട്ടായ്മ സ്ത്രീശാക്തീകരണത്തിന് പുതിയ ഊർക്കം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിൽ യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ആയുർവേദ കോളേജ് ജംഗ്ഷൻ വരെയാണ് ഈ ഒത്തുചേരൽ/റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
ഇന്ന് രാത്രി 9:30 മണിക്ക് നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ വനിതകൾക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുന്നു. ......
ദോഹ: ഖത്തറിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ ഗുണനിലവാരവും രക്ഷിതാക്കളുടെ വിശ്വാസ്യതയും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസ உய ഉന്നതവിദ്യാഭ്യാസ മന്ത്രാലയം (Ministry of Education and Higher Education). 2025-2026 അക്കാദമിക് വർഷത്തെ 'സ്റ്റാറ്റിസ്റ്റിക്കൽ ഹൈലൈറ്റ്സ്' ബുള്ളറ്റിൻ പ്രകാരം, ഏകദേശം 9,000-ത്തോളം വിദ്യാർത്ഥികളാണ് സ്വകാര്യ സ്കൂളുകൾ ഉപപേക്ഷിച്ച് സർക്കാർ സ്കൂളുകളെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തത്.
8,767 വിദ്യാർത്ഥികൾ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് മാറിയപ്പോൾ, വിപരീത ദിശയിൽ 1,265 പേർ മാത്രമാണ് മാറിയത് (അറ്റ വർദ്ധനവ്: 7,502 വിദ്യാർത്ഥികൾ).ഏറ്റവും കൂടുതൽ വിദ്യാർത്ഥി മാറ്റം നടന്നത് പ്രൈമറി തലത്തിലാണ്. ......
കൊച്ചി/തൃശൂര്‍: റിട്ടെയ്ല്‍ ജുവലര്‍ ഇന്ത്യ അവാര്‍ഡ്സ് 2026-ല്‍ ഗ്ലോ ബൈ കീര്‍ത്തിലാല്‍സിന് കളേര്‍ഡ് ജെംസ്റ്റോണ്‍ റിംഗ് പുരസ്കാരം ലഭിച്ചു. വര്‍ണ്ണക്കല്ലുകള്‍, നാച്ചുറല്‍ ഡയമണ്ട്സ്, ആധുനിക ഡിസൈനുകള്‍ എന്നിവ സമന്വയിപ്പിച്ച് ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യവും വൈവിധ്യമാര്‍ന്നതുമായ ആഭരണങ്ങള്‍ നിര്‍മിക്കുന്നത് കണക്കിലെടുത്താണ് അംഗീകാരം. ......
ദോഹ: കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 2026-ലെ ഖത്തർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ മത്സരക്രമം ഖത്തർ സ്റ്റാർസ് ലീഗ് (QSL) ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. 2025-2026 സ്പോർട്സ് സീസണിൽ നിന്ന് മാറ്റി വെച്ച ടൂർണമെന്റിന്റെ പുതിയ തീയതികളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ദോഹ ബാങ്ക് സ്റ്റാർസ് ലീഗ് (2025-2026) സീസണിലെ ആദ്യ നാല് സ്ഥാനക്കാരായ അൽ സാദ്, അൽ ശമാൽ, അൽ റയ്യാൻ, അൽ ഗരാഫ എന്നീ കരുത്തുറ്റ ക്ലബ്ബുകളാണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.സെപ്റ്റംബർ ഒന്നിന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ പ്രമുഖ ക്ലബ്ബുകളായ അൽ സാദും അൽ ഗരാഫയും തമ്മിൽ ഏറ്റുമുട്ടും. ......
ദോഹ: നിയമപരമായി അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങൾ പണം ഈടാക്കി യാത്രക്കാരെ എത്തിക്കാൻ (ട്രാഫിക്കിംഗ് / ടാക്സിയായി) ഉപയോഗിക്കുന്നത് ഗുരുതര നിയമലംഘനമാണെന്നും ഇത്തരം വാഹനങ്ങൾ കണ്ടുകെട്ടുമെന്നും ഖത്തർ ഗതാഗത ഡയറക്ടറേറ്റ് (General Directorate of Traffic) വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ പ്രൊഫഷൻസ് ആൻഡ് പെർമിറ്റ്സ് ലൈസൻസിംഗ് വിഭാഗം മേധാവി മേജർ സമീൽ ഖലീവി അൽ ഷമ്മരിയാണ് ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം അറിയിച്ചത്.
വാഹനം രജിസ്റ്റർ ചെയ്ത ആവശ്യത്തിനല്ലാതെ നിയമവിരുദ്ധമായ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണ്.നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും (Impound), ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യും.ലൈസൻസില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നതിന് പിഴയും, വാണിജ്യാടിസ്ഥാനത്തിൽ ആസൂത്രിതമായി ഇത്തരം സേവനം നടത്തുന്നവർക്ക് അധിക ശിക്ഷാനടപടികളും നേരിടേണ്ടി വരും.സ്വകാര്യ വാഹനങ്ങൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും അവരുടെ അവകാശ സംരക്ഷണത്തിന് തടസ്സമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന് (HMC) കീഴിലുള്ള അൽ വക്ര ആശുപത്രിയിലെ (AWH) യൂറോളജി വിഭാഗത്തിന് രാജ്യാന്തര തലത്തിൽ വീണ്ടും ആദരം. വൃക്കയിലെ കല്ല് സംബന്ധമായ രോഗങ്ങളുടെ അത്യാധുനിക ചികിൽസയിൽ അമേരിക്കയിലെ പ്രശസ്തമായ 'സർജിക്കൽ റിവ്യൂ കോർപ്പറേഷൻ' (SRC) നൽകുന്ന 'സെന്റർ ഓഫ് എക്സലൻസ് ഫോർ കിഡ്നി സ്റ്റോൺ മാനേജ്മെന്റ്' (COEKSM) അക്രഡിറ്റേഷൻ അൽ വക്ര ആശുപത്രി വീണ്ടും സ്വന്തമാക്കി. ......
തിരുവനന്തപുരം: തടവുകാർക്ക് നൽകുന്ന ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പ് ആലോചിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾക്കും അധിക സാമ്പത്തിക ചെലവിനും കാരണമാകുന്ന മട്ടൻ ഉൾപ്പെടെയുള്ള റെഡ് മീറ്റ് ഒഴിവാക്കുന്നതാണ് പരിഗണനയിൽ. ......
തിരുവനന്തപുരം: ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ......
ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ 2026 ബാച്ച് നിയമബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് തടഞ്ഞ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിലുകൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, വിവാദ സർക്കുലറിൽ ബി.സി.ഐയോട് വിശദീകരണം തേടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധമാണ് ബി.സി.ഐയുടെ നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. ......