ദോഹ: ഖത്തറിലെ സേവനകാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഹംഗേറിയൻ അംബാസഡർ ഫെറെൻക് കൊറോമിന് (Ferenc Korom) ആദരവുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. നയതന്ത്ര സേവനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ലുസൈൽ കൊട്ടാരത്തിലെ അമീറിന്റെ ഓഫീസിലെത്തിയ അംബാസഡർക്ക് 'ഓർഡർ ഓഫ് ദി റിങ്' ബഹുമതി നൽകി അമീർ ആദരിച്ചു.
ഖത്തറും ഹംഗറിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അംബാസഡർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഉയർന്ന ബഹുമതി നൽകിയത്. ......
ദോഹ: കടൽ മാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം ദോഹ തുറമുഖത്ത് ഖത്തർ കസ്റ്റംസ് തടഞ്ഞു. കസ്റ്റംസ്p ജനറൽ അതോറിറ്റിയുടെ ഒൾഡ് ദോഹ പോർട്ട് & നോർത്തേൺ പോർട്ട്സ് കസ്റ്റംസ് വിഭാഗമാണ് പരിശോധനയിൽ വൻ നിരോധിത ശേഖരം പിടിച്ചെടുത്തത്.
ദോഹ തുറമുഖത്തെത്തിയ ചരക്കുകപ്പലിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ......
ദോഹ: വിശുദ്ധ ഖുർആന്റെ സന്ദേശം ലോകമെമ്പാടും എത്തിക്കുന്നതിനൊപ്പം പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയോടുള്ള ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കാനുമായി 'നൂറും വഫായും' (വെളിച്ചവും കൂറും) പദ്ധതിയുമായി അജ്യാൽ എജ്യുക്കേഷണൽ സെന്റർ. ഥാനി ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലോകമെമ്പാടുമായി വിശുദ്ധ ഖുർആന്റെ പത്ത് ലക്ഷം പ്രതികൾ സൗജന്യമായി വിതരണം ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ......
ദോഹ: വെർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ദി ആർട്സ് ഇൻ ഖത്തർ (VCUarts Qatar) സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി എഡ്യൂക്കേഷൻ പ്രോഗ്രാമിലെ സമ്മർ ക്യാമ്പുകൾക്ക് വൻ ജനപ്രതിശ്രദ്ധ. വിവിധ പ്രായക്കാർക്കായി കലാ-രചനാ നൈപുണികളും ഡിസൈൻ ചിന്തകളും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് 2026-ലെ സമ്മർ ഇനിഷ്യേറ്റീവ് ആരംഭിച്ചിരിക്കുന്നത്.
ക്യാമ്പുകളിലേക്ക് കുട്ടികളും യുവാക്കളും അടക്കം വൻജനപങ്കാളിത്തമാണ് ലഭിക്കുന്നതെന്ന് വിസിയു ആർട്സ് ഖത്തർ കമ്മ്യൂണിറ്റി & കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ പ്രോഗ്രാം മാനേജർ റഷ അൽ കസബ് വ്യക്തമാക്കി. ......
ദോഹ: 2026-27 പുതിയ ഫുട്ബോൾ സീസണിന് മുന്നോടിയായി മധ്യനിര കൂടുതൽ ശക്തമാക്കാൻ സ്പാനിഷ് മിഡ്ഫീൽഡർ ആൽബർട്ട് റാമിസ് ലൂക്കെയെ (Albert Ramis Luque) സ്വന്തമാക്കി ഖത്തർ എസ്സി. മുഐദർ ക്ലബ്ബിൽ നിന്നാണ് താരം ഖത്തർ എസ്സിയിലേക്ക് ചേക്കേറുന്നത്.
ടീമിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ ശേഷിയുള്ള കരുത്തുറ്റ താരങ്ങളെ ഉൾപ്പെടുത്തി ആദ്യ ഇലവൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ട്രാൻസ്ഫറെന്ന് ഖത്തർ എസ്സി തങ്ങളുടെ 'എക്സ്' (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി. ......
അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്ത് ദേശീയപാതകളിൽ 24 മണിക്കൂറും ഏഴ് ദിവസവും തുടർച്ചയായ എൻഫോഴ്സ്മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ അറിയിച്ചു. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എൻഫോഴ്സ്മെന്റ് സംഘങ്ങളെ വിന്യസിക്കും. ......
വർഷങ്ങളായി ചലച്ചിത്ര പത്ര പ്രവർത്തനരംഗത്ത് സജീവമായിരുന്ന വി.കെ. ഹംസ അന്തരിച്ചു. ഇന്നലെ (27.7.26) കബറടക്കം തിരൂരിൽ നടന്നു.......
ദോഹ: ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര, ലോജിസ്റ്റിക്സ് മേഖലകളിലെ സഹകരണം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധി സംഘങ്ങൾ വിർച്വൽ യോഗം ചേർന്നു. ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വിദേശവ്യാപാര കാര്യ സഹമന്ത്രി ഡോ. ......