കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മറൈൻ സയൻസസ് ഫാക്കൽറ്റി ഡീനും സി.എസ്.ഐ.ആർ.-എമിരിറ്റസ് സയന്റിസ്റ്റുമായ (CSIR-Emeritus Scientist) പ്രൊഫ. ഡോ.......
കാക്കനാട്: കാക്കനാട് ഗവ ഒബ്സർവേഷൻ ഹോം ഫോർ ബോയ്സിൽ ജ്യൂവനേൽ ജസ്റ്റിസ് ബോർഡ്,
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ആൻഡ് കാവൽ പോഗ്രാം ,എറണാകുളം
ലയൺസ് ക്ലബ്ബ് കൊച്ചിൻ പ്രൈഡ് എന്നിവരുടെ സഹകരണത്തോടെ ഓണാഘോഷവും മോട്ടിവേഷൻ ക്ലാസും നാളെ നടക്കും. രാവിലെ 10 30 ന് ജെജെബി പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ ഉദ്ഘാടനം ചെയ്യും,
ലയൺസ് ഗവർണർ വി എസ് ജയേഷ് മുഖ്യാതിഥിയാകും. ......
ന്യൂഡൽഹി: 2027ലെ ജനസംഖ്യാ കണക്കെടുപ്പിനായി തയ്യാറാക്കിയ ചോദ്യാവലിയെച്ചൊല്ലി വിവാദം. കേന്ദ്രസർക്കാർ നേരത്തെ നടപ്പാക്കാൻ ശ്രമിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സെൻസസ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയതാണ് പ്രതിപക്ഷ വിമർശനത്തിന് ഇടയാക്കിയത്. ......
കൊച്ചി: വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് ശേഷമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ബോർഡിൽ കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കാൻ താൽപര്യമില്ലെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ വ്യക്തമാക്കി.
ബോർഡിലെ നിലവിലെ ഒഴിവുകൾ ആദ്യം നികത്തിക്കൂടേയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ......
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഓണം ബോണസ് പ്രഖ്യാപിച്ചു. ഇത്തവണ സ്ഥിരം ജീവനക്കാർക്ക് പരമാവധി 1,05,000 രൂപ വരെ ബോണസായി ലഭിക്കും. ......
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ആറ് ഗ്രാം ഹെറോയിൻ കണ്ടെത്തി. നരബലി കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിച്ച ഷാഫിയെ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് നരബലി കേസിന്റെ വിചാരണ നടക്കുന്നത്. ......
തമിഴ്നാട്ടിലെ വനിതാ സർക്കാർ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി സുപ്രധാന പ്രഖ്യാപനവുമായി സർക്കാർ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ പ്രസവാവധി ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, മൂന്നാമത്തെ പ്രസവത്തിനും ഇനി മുതൽ 365 ദിവസം (ഒരു വർഷം) ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. ......
പാലാ: പാലാ നഗരസഭയുടെ പുതിയ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽപ്പെട്ട സ്വതന്ത്ര കൗൺസിലർ മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു.......
ചെന്നൈ: സിപിഐ, സിപിഎം അംഗങ്ങളുടെ പേരും വിലാസവും ശേഖരിക്കാൻ റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ തഹസിൽദാറുടെ ഉത്തരവ് തമിഴ്നാട്ടിൽ വിവാദമായി. ഡിണ്ടിഗൽ ജില്ലയിലെ കുജിലിയമ്പാറ താലൂക്കിലാണ് സംഭവം. ......
ബംഗളുരു: 2023ൽ നഷ്ടപ്പെട്ടുപോയ കർണാടകം 2028 ൽ തിരിച്ചുപിടിക്കാനായി വിപുലമായ പദ്ധതികളാണ് ബിജെപി ആവിഷ്കരിക്കുന്നത്. 2008ൽ തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിയിച്ച സംസ്ഥാനമാണെങ്കിലും ഇപ്പോൾ ആ പാർട്ടി ദുർബലമാണ്. ......