കൊച്ചി : സാഹിത്യ വിമർശകനും ജീവചരിത്രകാരനും പ്രഭാഷകനും ചിന്തകനും അനേകം തലമുറകൾക്ക് പ്രചോദനം നൽകിയ ഗുരുനാഥനും ആയിരുന്ന പ്രൊഫ. എം.......
കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഗർഭിണികളെ കേരളത്തിലെത്തിച്ച് പ്രസവശേഷം നവജാത ശിശുക്കളെ പണം വാങ്ങി കൈമാറാൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ രാജൻ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് അറസ്റ്റിലായത്. ......
കോഴിക്കോട്: വടകരയിൽ എംഡിഎംഎ കടത്ത് കേസിൽ അന്വേഷണം വ്യാപിപ്പിച്ച പൊലീസ് മറ്റൊരു അധ്യാപികയെയും അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷലിസ്റ്റ് അധ്യാപികയായ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. ......

ദോഹ: ഖത്തറിന്റെ ഫാദർ അമീർ ഹിസ് ഹൈനെസ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ജീവിതം, ദർശനം, ഖത്തറിന്റെ വളർച്ചയ്ക്കും ലോക മാനവിക പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളും അനുസ്മരിച്ച് ഖത്തർ യൂത്ത് ഫോറം അനുസ്മരണ സംഗമം സംഘടിപ്പിച്ചു.
ഖത്തറിനെ ആധുനികവും പുരോഗമനപരവുമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ ശൈഖ് ഹമദ് വഹിച്ച നിർണായക പങ്കും, അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും, മുസ്ലിം ഉമ്മത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മാനവിക വിഷയങ്ങൾക്കും നൽകിയ പിന്തുണകളും, പ്രത്യേകിച്ച് ഫലസ്തീൻ വിഷയത്തിൽ സ്വീകരിച്ച ശക്തമായ നിലപാടുകളും പരിപാടിയിൽ അനുസ്മരിച്ചു.
മുഖ്യ പ്രഭാഷണം നിർവഹിച്ച അഷ്റഫ് ഉളിയിൽ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി യുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെക്കുറിച്ചും, ചെറിയ ഗൾഫ് രാഷ്ട്രമായിരുന്ന ഖത്തറിനെ ആഗോള തലത്തിൽ ശ്രദ്ധേയമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കിനെക്കുറിച്ചും വിശദമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഖത്തർ–ഇന്ത്യ ബന്ധം വിവിധ മേഖലകളിൽ കൂടുതൽ ശക്തിപ്പെട്ടതും, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നയതന്ത്ര, ജനകീയ ബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്തിയതും അദ്ദേഹം എടുത്തുപറഞ്ഞു. ......
ദോഹ: കരിയർ അസിസ്റ്റൻസ്, റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (CARE) "First Impression Matters – Secrets to Interview Success and CV" എന്ന വിഷയത്തെ ആസ്പദമാക്കി സി.വി ക്ലിനിക്കും ഇന്റർവ്യൂ മാസ്റ്റർക്ലാസും സംഘടിപ്പിച്ചു.
പരിപാടി യൂത്ത് ഫോറം വൈസ് പ്രസിഡന്റ് റഷാദ് മുബാറക് ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിലെ വെല്ലുവിളികൾ നേരിടാൻ മികച്ച രീതിയിൽ തയ്യാറാവേണ്ട ആവശ്യകതയും പ്രൊഫഷണൽ നിലവാരമുള്ള സി.വി, ആത്മവിശ്വാസത്തോടെയുള്ള ഇന്റർവ്യൂ പ്രകടനം എന്നിവ ഓരോ ഉദ്യോഗാർഥിയുടെയും വിജയത്തിന് നിർണായകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ......
ദോഹ:പൂനൂരിന്റെ പാരമ്പര്യമായ സഹവർത്തിത്വവും സാഹോദര്യവും നിലനിർത്തുന്നതിനും സമൂഹക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പാസ് പ്രവർത്തകർ സജീവമായി മുന്നിട്ടിറങ്ങണമെന്ന് ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ സുലൈമാൻ മാസ്റ്റർ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ പൂനൂർ നിവാസികളുടെ കൂട്ടായ്മയായ പൂനൂർ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് (പാസ് ഖത്തർ) സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ഐക്യവും പരസ്പര സഹകരണവും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ പാസ് പ്രവർത്തകർ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......
23-കാരിയായ യുവതിയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം.......
ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.......