ലക്നൗ: ഹണിമൂൺ യാത്രയ്ക്കിടെ ആർത്തവമുണ്ടായതിന്റെ പേരിൽ ഭർത്താവ് മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിനിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ......
തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് വെങ്കി അറ്റ്ലൂരി. 'തൊലി പ്രേമ' എന്ന ചിത്രം മുഖേന തെലുങ്ക് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്ത മൂന്ന് സിനിമകളും വമ്പൻ കളക്ഷൻ നേടി ഹാട്രിക് വിജയമായിരിക്കുകയാണ്. ......
നാളത്തെ ദിവസം ചില രാശിക്കാർക്ക് നേട്ടങ്ങളും അംഗീകാരവും സമ്മാനിക്കുമ്പോൾ മറ്റുചിലർക്ക് തടസ്സങ്ങളും നിരാശകളും നേരിടേണ്ടി വന്നേക്കാം. തൊഴിൽ, സാമ്പത്തികം, ആരോഗ്യം, യാത്ര തുടങ്ങിയ മേഖലകളിൽ ഓരോ രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത് എന്ന് നോക്കാം.
മേടം: കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. ......
കൊച്ചി: ആഗോള ടെക്നോളജി അഡ്വൈസറി ആൻഡ് എക്സിക്യൂഷൻ സ്ഥാപനമായ പ്രമുഖ മലയാളി ഐടി കമ്പനിയായ സെയ്ന്റ്സ് & മാസ്റ്റേഴ്സ്, ഇന്ത്യൻ സംരംഭങ്ങൾക്കായി 'ഓണം' (ഓർക്കസ്ട്രേറ്റഡ് നെറ്റ്വർക്ക്സ്, ആപ്ലിക്കേഷൻസ് ആൻഡ് മെഷീൻസ്) ക്ലൗഡ് പ്ലാറ്റ്ഫോം പുറത്തിറക്കി. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും മറ്റ് വ്യവസായ സ്ഥാപനങ്ങൾക്കും ഡാറ്റാ സുരക്ഷ, നിയമപരമായ ബാധ്യത തുടങ്ങിയവ നിലനിർത്തിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുവേണ്ടി കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിലെ കാസ്പിയൻ ടെക് പാർക്കിൽ കമ്പനി പുതിയ ഡെവലപ്മെന്റ് സെന്ററും ആരംഭിച്ചു. ......
ഭുവനേശ്വർ: രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും കേരളത്തിലേക്കും ഒഴുകുന്ന വൻതോതിലുള്ള കഞ്ചാവിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒഡീഷയിലെ ജനവാസം കുറഞ്ഞ ഉൾവനങ്ങളിലും ദുർഘട മലയോര മേഖലകളിലും ആയിരക്കണക്കിന് ഏക്കർ സർക്കാർ, റവന്യൂ ഭൂമി കൈയേറിയാണ് ലഹരി മാഫിയ കഞ്ചാവ് കൃഷി നടത്തുന്നത്. ......
തിരുവനന്തപുരം: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹിപ്പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും നിർണായക മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. ......
കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 17 മുതൽ 22 വരെ നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കൊച്ചിൻ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ വച്ച് നടന്ന ഓണാഘോഷ പരിപാടികൾ കൊച്ചി മേയർ അഡ്വ. ......
കൊച്ചി : ലയണൽ മെസിയെയും അർജൻ്റീന ഫുട്ബോൾ ടീമിന്റയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ഉയർന്ന ഷെൽ കമ്പനി ആരോപണങ്ങളും മേൽവിലാസ സംബന്ധമായ പ്രചാരണങ്ങളുംഅടിസ്ഥാന രഹിതമാണെന്ന് ഗോട്ട് ആഡ് കമ്പനി പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മെസിയേയും ടീമിനെയും കേരളത്തിക്കാൻ കഴിയുന്ന ഒരു പ്രൊപോസൽ മാത്രമാണ് 2023 ജൂലൈ 8ന് അന്നത്തെ കായിക മന്ത്രിയുടെ ഔദ്യോഗിക മെയിലിൽ കമ്പനി അയച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പിന്നീട് യാതൊരു തുടർ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ......
ന്യൂഡൽഹി : കൊച്ചിയിൽ ഉപഭോക്താക്കൾക്ക് 150 കിയ സിറോസ് ഇവി വാഹനങ്ങൾ വിതരണം ചെയ്തതായി കിയ ഇന്ത്യ അറിയിച്ചു. ഡീലർ പങ്കാളിയായ ഇൻചിയോൺ കിയ വഴിയാണ് വാഹനങ്ങൾ വിതരണം ചെയ്തത്. ......
കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെയും വൈറ്റില കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ കോർപ്പറേഷൻ ഓഫീസിൽ മുന്നിൽ വച്ച് നടത്തപ്പെട്ട കർഷക ദിനാചരണം കൊച്ചി മേയർ അഡ്വ മിനിമോൾ വി.കെ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ വി.ആർ സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പച്ചക്കറി തൈകളുടെ വിതരണം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാകൃത സുരേഷ് ബാബു നിർവഹിച്ചു. ......